twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    By Sanviya
    |

    2015 അവസാനത്തോടെ മലയാള സിനിമയ്ക്ക് സുവര്‍ണ്ണകാലമായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്, മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍. എറെ കാലത്തിന് ശേഷം തിയേറ്ററുകളില്‍ ഒരു ഓളം ഉണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. അതിന് ശേഷം ഒട്ടേറെ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തി എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി അങ്ങനെ കുറച്ച് ചിത്രങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു ഉയര്‍ന്ന് കേട്ടത്.

    എന്നാല്‍ ഈ ചിത്രങ്ങളെല്ലാം എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല? ഒരുപക്ഷേ ന്യൂജനറേഷന്‍ സിനിമകളുടെ കൂട്ടത്തില്‍ കൂട്ടാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ലുക്കാച്ചുപ്പി, നീന, നിര്‍ണായകം പോലുള്ള ചില നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പഴയക്കാല സിനിമകളുടെ മൂല്യം നഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും, അത്തരത്തിലുള്ള ചിത്രങ്ങള്‍ മലയാള സിനിമയില്‍ സംഭവിക്കുന്നുണ്ടായിരുന്നു എന്നതിനുള്ള തെളിവാണിതെല്ലാം. എന്നിട്ടും എന്തുകൊണ്ട് ഈ ചിത്രങ്ങള്‍ വിജയിച്ചില്ല? അതില്‍ ഒരു പ്രധാന പങ്ക് സോഷ്യല്‍ മീഡിയയ്ക്കാണ്. ഇത്തരം നവമാധ്യമങ്ങള്‍ നല്ല സിനിമകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മികച്ചതായിരുന്നിട്ടും പ്രേക്ഷക ശ്രദ്ധ കിട്ടാതെ പോയ ഈ വര്‍ഷത്തെ ചിത്രങ്ങളിലൂടെ..

    നീന

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    2015ല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളില്‍ ലാല്‍ ജോസിന്റെ നീനയുമുണ്ടായിരുന്നു. സിനിമയെ സ്‌നേഹിക്കുന്ന ആരും കണ്ടിരിക്കേണ്ട ഒരു ചിത്രമായിരുന്നു നീന. നഗരത്തിലെ ബന്ധുക്കളുടെ സങ്കീര്‍ണ തലമായിരുന്നു നീനയുടെ പ്രമേയം. ഏതൊരു മികച്ച ചിത്രത്തിനും സംഭവിക്കാവുന്ന തെറ്റുകള്‍ മാത്രമായിരുന്നു നീനയിലുണ്ടായിരുന്നത്. ഒരുപക്ഷേ ഇത് ഒരു സ്ത്രീപക്ഷ സിനിമ എന്നതുക്കൊണ്ടാകുമോ നീനയെ പ്രേക്ഷകര്‍ മാറ്റി നിര്‍ത്തിയത്? എന്നാല്‍ ഏതൊരു സിനിമ സ്‌നേഹിയും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ലാല്‍ ജോസിന്റെ നീന.

    ലുക്കാ ചുപ്പി

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    ജയസൂര്യയെ നായകാനാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലുക്കാ ചുപ്പി. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും നല്ല രീതയില്‍ മുന്നോട്ട് പോകാന്‍ പരസ്പരം പ്രയോഗിക്കുന്ന ചില നമ്പറുകള്‍. അതിലെ രസകരമായ സംഭവങ്ങളായിരുന്നു ലുക്കാ ചുപ്പി. ചിത്രത്തെ ശരിയ്ക്കും സോഷ്യല്‍ മീഡിയയിലെ അനാവശ്യമായ കമന്റുകള്‍ തന്നെയല്ലേ പരാജയപ്പെടുത്തിയത്. ഒറ്റാല്‍, വലിയ ചിറകുള്ള പക്ഷികള്‍, ഐന്‍ എന്നി ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പനോരമയില്‍ ജയസൂര്യയുടെ ലുക്കാ ചുപ്പിയുമുണ്ടായിരുന്നു.

     നിര്‍ണ്ണായകം

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    നല്ല കഥകള്‍ ഉണ്ടാകുന്നില്ല എന്ന് പറയുമ്പോള്‍ വികെ പ്രകാശിന്റെ നിര്‍ണ്ണായകം എന്ന ചിത്രമോ? സാമൂഹിക ബോധവും അവകാശങ്ങളെ കുറിച്ചുമായിരുന്നു ചിത്രത്തില്‍ പറഞ്ഞത്.

     മിലി

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    ട്രാഫികിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായിരുന്നു മിലി. ഒരു നല്ല ചിത്രമായിരുന്നിട്ടു പോലും പ്രേകക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചിത്രം. നമ്മിലെ നമ്മളെ കണ്ടെത്തുക.. ചെറിയ ചിത്രമായിരുന്നുവെങ്കിലും, ഒരു വലിയ മാറ്റത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു മിലി.

    ഒറ്റാല്‍

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയ്ക്ക് സുവര്‍ണ്ണ ചകോരം നേടി കൊടുത്ത ചിത്രമായിരുന്നു ഒറ്റാല്‍. പരിസ്ഥിതിയ്ക്ക് പുറമേ ഏറെ കാലിക പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. ഒരു അവാര്‍ഡ് ചിത്രം എന്ന പേരിലായിരുന്നു ഒറ്റാലിനെ മാറ്റി നിര്‍ത്തിയത്.

    ലൈഫ് ഓഫ് ജോസൂട്ടി

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    അടുത്തിടെ ദീലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ചതായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. കുടുംബ പ്രേക്ഷകര്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് പ്രേക്ഷകരുടെ ന്യൂജനറേഷന്‍ സിനിമകള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല.

    ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    മലയാള സിനിമ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യ വിസ്മയമായിരുന്നു ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ന്യൂജനറേഷന്‍ സിനിമകള്‍ തലയ്ക്ക് പിടിച്ചപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ മറ്റൊരു ചിത്രമായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി.

    വലിയ ചിറകുള്ള പക്ഷികള്‍

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിലൂടെ കാസര്‍ഗോഡിലെ എന്റോസള്‍ഫാന്‍ പ്രശ്‌നത്തെ ചിത്രീകരിച്ച ചിത്രമായിരുന്നു വലിയ ചെറുകുള്ള പക്ഷികള്‍. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

    പിക്കറ്റ് 43

    എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍

    കണ്ട് പഴകിയ മറ്റ് പട്ടാള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മേജര്‍ രവിയുടെ പിക്കറ്റ് 43. ഹരീന്ദ്രന്‍ നായര്‍ എന്ന ഒരു സാധരണ ഹവില്‍ദാറിന്റെ ജീവിതം പറയുന്ന ഒരു വേറിട്ട ചിത്രമായിരുന്നു ഇത്. പട്ടാള ചിത്രങ്ങളില്‍ തോന്നിയ ആവര്‍ത്തന വിരസത എന്ന പ്രേക്ഷകരുടെ മുന്‍വിധിയായിരുന്നോ പിക്കറ്റ് 43യെ പരാജയപ്പെടുത്തിയത്?

    English summary
    10 great malayalam film in 2015.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X