For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ തിരിച്ചുകൊണ്ടുവന്ന ജോഷി മോഹന്‍ലാലിനേയും രക്ഷിച്ചു! ആ സിനിമ പിറന്നിട്ട് 14 വര്‍ഷം! കാണൂ!

  |

  മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരുടെ ലിസ്റ്റെടുക്കുമ്പോള്‍ വിട്ടുകളയാന്‍ പറ്റാത്തൊരു പേരുണ്ട്. അതാണ് ജോഷിയുടേത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് കരിയര്‍ ബെസ്റ്റ് ചിത്രങ്ങളാണ് ഈ സംവിധായകന്‍ സമ്മാനിച്ചത്. കരിയര്‍ അവസാനിച്ചുവെന്ന തരത്തില്‍ വിലയിരുത്തിയ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റണ്‍വേയുടെ രണ്ടാം ഭാഗവുമായി അദ്ദേഹം തിരിച്ചെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിയെ രക്ഷിച്ച അതേ ജോഷി തന്നെയാണ് മോഹന്‍ലാലിനും കരിയര്‍ ബ്രേക്ക് സിനിമ സമ്മാനിച്ചത്.

  തിരക്കഥാകൃത്തായി തുടങ്ങി പിന്നീട് സംവിധാനത്തിലേക്ക് ചുവടുവെച്ചയാളാണ് രഞ്ജിത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങളെ വെച്ച് സിനിമ ചെയ്യാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പൃഥ്വിരാജിന്റെ ആദ്യ സിനിമയായ നന്ദനമൊരുക്കിയതും അദ്ദേഹമായിരുന്നുയ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊക്കെ കരിയര്‍ ബെസ്റ്റ് സമ്മാനിച്ച അദ്ദേഹത്തിന് അപൂര്‍വ്വമായി ചില ഫ്‌ളോപ്പുകളും സംഭവിച്ചിരുന്നു. പ്രമേയത്തിലും അവതരണത്തിലുമൊക്കെ തിളങ്ങിയിട്ടും ബോക്‌സോഫീസില്‍ തിളങ്ങാതെ പോയ സിനിമകളിലൊന്നായിരുന്നു ചന്ദ്രോത്സവം. 2005 ഏപ്രില്‍ 14നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ 14 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രം.

  14 വര്‍ഷം

  14 വര്‍ഷം

  മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു ചന്ദ്രോത്സവം. ചിറയ്ക്കല്‍ ശ്രീഹരിയായി മോഹന്‍ലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്. മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, പൊന്‍മുളം തണ്ടില്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗര്‍-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകര്‍ ഉറ്റുനോക്കിയിരുന്നുവെങ്കിലും റിലീസിന് ശേഷം പ്രേക്ഷകര്‍ ഈ ചിത്രത്തോട് മുഖം തിരിക്കുകയായിരുന്നു.

   സിനിമ പരാജയപ്പെട്ടതിന് പിന്നില്‍

  സിനിമ പരാജയപ്പെട്ടതിന് പിന്നില്‍

  ഉള്ളടക്കത്തിലെ വീഴ്ചയാണ് സിനിമയുടെ പരാജയത്തിന് കാരണമെന്ന തരത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതൊരു മോശം സിനിമയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ അമിത പ്രതീക്ഷയായിരുന്നു ചിത്രത്തിന് തിരിച്ചടിയായത്. ഡിവിഡി കണ്ടതിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  പ്രതിഫലം കുറച്ചു

  പ്രതിഫലം കുറച്ചു

  മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2005. തൊടുന്നതെല്ലാം കൈപൊള്ളുന്ന തരത്തില്‍ എന്നതായിരുന്നു അവസ്ഥ. ഒന്നിന് പിന്നാലെ ഒന്നൊന്നായി മോശം അനുഭവമായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. പ്രേക്ഷക പ്രതീക്ഷ നിലിനര്‍ത്താനാവാതെ വന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഈ സിനിമയത്ത് മോഹന്‍ലാല്‍ തന്‍രെ പ്രതിഫലവും വെട്ടിക്കുറച്ചിരുന്നു.

  ജോഷിയുടെ വരവ്

  ജോഷിയുടെ വരവ്

  രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നരനുമായി ജോഷിയെത്തിയതോടെയാണ് മോഹന്‍ലാല്‍ തന്റെ പഴയ പ്രഭാവം വീണ്ടെടുത്തത്. മുള്ളന്‍കൊല്ലി വേലായുധനെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തപ്പോള്‍ ബോക്‌സോഫീസിലും അത് പ്കടമായിരുന്നു. അദ്ദേഹത്തിന്‍രെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു ഇത്. പുഴയിലെ സാഹസിക രംഗങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമൊക്കെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറിയ നരന്‍ 100 ലധികം ദിനങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

   മമ്മൂട്ടി തിളങ്ങിയ വര്‍ഷം

  മമ്മൂട്ടി തിളങ്ങിയ വര്‍ഷം

  മമ്മൂട്ടി തിളങ്ങി നിന്ന വര്‍ഷം കൂടിയായിരുന്നു 2005. 2005, രാജമാണിക്യം, തൊമ്മനും മക്കളും, ബസ് കണ്ടക്ടര്‍, തസക്കര വീരന്‍, നേരറിയാന്‍ സിബി ഐ ,രാപ്പകല്‍ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു അദ്ദേഹം മുന്നേറിയത്. വ്യത്യസ്തമായ അഭിനയവും ഗാനവുമൊക്കെയി സിനിമകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിച്ചിരുന്നു. മോഹന്‍ലാലിന് തുടക്കത്തില്‍ തന്നെ കൈപൊള്ളിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പഴയ പ്രൗഢി വീണ്ടെടുത്തിരുന്നു. ദിലീപിനെ സംബന്ധിച്ചും മികച്ചൊരു വര്‍ഷമായിരുന്നു 2005. കരിയര്‍ ബ്രേക്ക് ചിത്രമായ ചാന്തുപൊട്ട് റിലീസ് ചെയ്തത് ഇതേ വര്‍ഷമായിരുന്നു.

  English summary
  14 Years of Chandrolsavam, A movie from Mohanlal-Ranjith compo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X