For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് കുമാറിന്റെ മോഹങ്ങള്‍ പൂവണിയുമോ.....?

  By Ravi Nath
  |
  <ul id="pagination-digg"><li class="next"><a href="/features/18-remake-suresh-kumar-criticism-brewing-up-views-2-aid0166.html">Next »</a></li></ul>

  Suresh Kumar
  രതിനിര്‍വ്വേദത്തിന്റെ ചുടുകാറ്റില്‍ കേരളക്കരയാകെ ചെറുതായി ആടിഉലഞ്ഞു. സുരേഷ് കുമാറിന്റെ പോക്കറ്റും നിറഞ്ഞു. നോട്ടം ഇനി എന്ത് എന്നായി.... തകരയും, ഇതാഇവിടെ വരേയും ഒക്കെ വീണ്ടും നിര്‍മ്മിയ്ക്കാനായി ആലോചന നടക്കുകയാണ്.

  നല്ല ചിത്രങ്ങള്‍ നെഞ്ചേറ്റിനടക്കുന്ന പ്രേക്ഷകര്‍ ആശങ്കപ്പെടുകയാണ്. മലയാളസിനിമയിലെ ഉജ്ജ്വല പ്രതിഭകളായിരുന്ന ഭരതനേയും പത്മരാജനേയും മരണാനന്തരം വിപണിക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ അവരുടെ വിധവകള്‍ക്കില്ലാത്ത സങ്കടം പ്രേക്ഷകനുണ്ടായാല്‍ അത് തെറ്റാണോ...?

  എന്നാല്‍ ഒരു കൃതി വീണ്ടും ചലച്ചിത്രമാക്കരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. ആ കൃതിയുടെ ഉടമസ്ഥനല്ലാതെ. അങ്ങനെ നോക്കുമ്പോള്‍ പത്മരാജന്റെ ഭാര്യ രാധലക്ഷ്മിയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്.

  സൃഷ്ടികള്‍ക്ക് ഏതിനും ഒരു തനിമയുണ്ട്. ഇവരുടെ ചിത്രങ്ങളെല്ലാം പ്രതിഭാസ്പര്‍ശം കൊണ്ട് അടയാളപ്പെടുത്തിയവയും. അതുകൊണ്ട് തന്നെ ഒരു പുനരാഖ്യാനം അവ ആവശ്യപ്പെടുന്നുമില്ല. കച്ചവടക്കാര്‍ക്കിതൊന്നും മനസ്സിലാവില്ല. ഇതാണ് പുനര്‍ നിര്‍മിതിയെ എതിര്‍ക്കുന്നവരുടെ നിലപാട്.

  എന്നാല്‍ ഏതൊരു കഥയും, ഒരിയ്ക്കല്‍ സിനിമയാക്കിയതാണെങ്കില്‍ പോലും വീണ്ടും നിര്‍മ്മിയ്ക്കാന്‍ നിയമപരമായി സ്വാതന്ത്ര്യമുണ്ട്. കഥയുടെ ഉടമസ്ഥന്‍ അനുവദിയ്ക്കണമെന്ന് മാത്രം. ആദ്യ ചലച്ചിത്രകാരന് ഉള്ളതിന്റെ തുല്യ അവകാശമാണ് പുതിയ ചലച്ചിത്രകാരനും പേറുന്നത്. അത് പഴയ ചലച്ചിത്രത്തോട് താരതമ്യപ്പെടുത്തുന്നത് പ്രേക്ഷകന്റെ യുക്തി മാത്രം. പ്രേക്ഷകന് അത് സ്വീകരിയ്ക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. പുതു നിര്‍മിതി തരം താണതാണെങ്കില്‍ പുതിയ സംവിധായകന്റെ വിപണി വിലയും ഇടിയും.

  എന്തായാലും വീണ്ടും പുനര്‍ നിര്‍മിതികള്‍ വരുന്നതിനെക്കുറിച്ച് കെ.പി.എ.സി ലളിതയും, രാധാലക്ഷ്മിയും ഈയിടെ പ്രതികരിച്ചിരുന്നു. ഭരതന്റേയും പത്മരാജന്റേയും ആത്മാവ് പൊറുക്കാത്ത പാപമാണ് അവരുടെ സൃഷ്ടികളെടുത്ത് കുളിപ്പിച്ച് പുതിയ വേഷം കെട്ടിച്ച് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില പേശുന്നതെന്ന് അവര്‍ പറഞ്ഞില്ലെങ്കിലും തകരയും ഇതാ ഇവിടെവരെയും പുനഃസൃഷ്ടിക്കാന്‍ നല്കില്ലെന്ന് ഉറപ്പുപറയുന്നു. രതിനിര്‍വേദം പുനര്‍നിര്‍മിയ്ക്കാന്‍ കഥാകാരനായ പത്മരാജന്റെ ഭാര്യയില്‍ നിന്നും നിര്‍മാതാവ് സുരേഷ് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ അവരോട് ചര്‍ച്ച പോലും ചെയ്യാതെ തകരയും ഇതാ ഇവിടെ വരെയും പുനര്‍ നിര്‍മ്മിയ്ക്കുമെന്ന് സുരേഷ് പ്രഖ്യാപിച്ചതിനോടാണ് രാധാലക്ഷ്മി എതിര്‍പ്പ് പ്രകടിപ്പിച്ചത്.

  അടുത്ത പേജില്‍
  സിനിമയെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം

  <ul id="pagination-digg"><li class="next"><a href="/features/18-remake-suresh-kumar-criticism-brewing-up-views-2-aid0166.html">Next »</a></li></ul>

  English summary
  Padmarajan's wife and KPAC Lalitha expressed their dis pleasure in remaking two popular movies Thakara and Itha Ivite Vare. This response was after Producer Suresh Kumar's declaration about remaking of two more movies. This happened with out the consent of Padmaranan's wife who owns the rights of Padmarajan's stories. Now criticism is brewing up and movie world is discussing about the rights and wrong of remakes.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X