Don't Miss!
- News
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Technology
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
മേക്കപ്പ് കൂടുതലാണോ ചേട്ടാ! 1983 പിറന്നിട്ട് 6 വര്‍ഷം! ഓര്‍മ്മചിത്രം പങ്കുവെച്ച് സൃന്ദ! കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിവിന്‍ പോളി, അനൂപ് മേനോന്, നിക്കി ഗല്‍റാണി, സൃന്ദ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സൃന്ദയുടെ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തതത് റിമി ടോമിയെ ആയിരുന്നു. താരം നിരസിച്ചതോടെയാണ് സുശീലയെ അവതരിപ്പിക്കാന്‍ സൃന്ദയ്ക്ക് അവസരം ലഭിച്ചത്. അതാവട്ടെ താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയും ചെയ്യുകയായിരുന്നു.
രമേശനായി നിവിന്‍ എത്തിയപ്പോള്‍ സുശീലയെന്ന തനിനാട്ടിന്‍പുറത്തുകാരിയായാണ് സൃന്ദ എത്തിയത്. സുശീലയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന രമേശന്റെ ഭാവം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള ചോദ്യമായിരുന്നു പിന്നീടങ്ങോട്ട് താരത്തിനോട് എല്ലാവരും ചോദിച്ചത്. സിനിമ റിലീസ് ചെയ്ത 6 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതും സൃന്ദയായിരുന്നു. ഇതിനകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുശീലയായുള്ള ചിത്രവും സൃന്ദ പോസ്റ്റ് ചെയ്തിരുന്നു. മേക്കപ്പ് കൂടുതലാണോ ചേട്ടായെന്നുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. മാളവിക മേനോനുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കുമായെത്തിയിട്ടുള്ളത്. താരങ്ങളെല്ലാം മികച്ച അഭിനയമായിരുന്നു 1983 ല്‍ കാഴ്ച വെച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനേയും കപില്‍ദേവിനേയും നെഞ്ചിലേറ്റിയ സാധാരണക്കാരനായ ക്രിക്കറ്റ് പ്രേമിയായുള്ള നിവിന്‍ പോളിയുടെ വരവിനെ ബോക്സോഫീസും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.