twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2016 മോഹന്‍ലാലിന് മാത്രമുള്ളതാണ്; ഇന്റര്‍വെല്ലിന് ശേഷം തനി ലാലിസമായിരുന്നു!!

    By Rohini
    |

    ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ഹിറ്റുകളില്ല ഹിറ്റുകളില്ല എന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് ഹിറ്റുകളോട് ഹിറ്റുകള്‍ കൊടുത്ത് മോഹന്‍ലാല്‍ മറുപടി പറഞ്ഞ വര്‍ഷമാണ് 2016. 2016 ലെ വിജയങ്ങള്‍ പൂര്‍ണമായും മോഹന്‍ലാലിന് മാത്രം അവകാശപ്പെട്ടതാണ്.

    ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..

    മിസ്റ്റര്‍ ഫ്രോഡ്, കൂതറ, രസം, പെരുച്ചാഴി, ലൈല ഓ ലൈല തുടങ്ങി തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റവാങ്ങിയ മോഹന്‍ലാല്‍ 2016 ന്റെ രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. പിന്നെ തൊട്ടതെല്ലാം ഹിറ്റ്. മലയാളത്തില്‍ മാത്രമല്ല, ആദ്യമായി തെലുങ്ക് സിനിമാലോകത്തേക്ക് ലാല്‍ പോയതും ഈ വര്‍ഷമാണ്. നോക്കാം, 2016 എന്ന വര്‍ഷം മോഹന്‍ലാലിന് എങ്ങിനെയായിരുന്നു എന്ന്

    മനമാന്തയില്‍ തുടക്കം

    മനമാന്തയില്‍ തുടക്കം

    ചന്ദ്രശേഖരന്‍ യെലേട്ടി സംവിധാനം ചെയ്ത മനമാന്ത എന്ന ചിത്രവുമായാണ് മോഹന്‍ലാല്‍ ഈ വര്‍ഷം ആരംഭിച്ചത്. 2016 ഏകദേശം പാതി ദൂരം പിന്നിട്ടപ്പോഴായിരുന്നു മനമാന്തയുടെ റിലീസ്. ലാലിന്റെ ആദ്യ തെലുങ്ക് ചിത്രം. മോശമല്ലാത്ത അഭിപ്രായം നേടി സിനിമ വിജയിച്ചു. മലയാളത്തില്‍ വിസ്മയം എന്ന പേരിലും ചിത്രം റിലീസ് ചെയ്തു

    ജനത ഗാരേജ്

    ജനത ഗാരേജ്

    വിസ്മയത്തിന് പിന്നാലെ അടുത്ത തെലുങ്ക് ചിത്രവും ലാലിന്റേതായി തിയേറ്ററിലെത്തി. തെലുങ്ക് സിനിമാ പ്രേമികളെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ജനത ഗാരേജില്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പം ലാല്‍ അഭിനയിച്ച ചിത്രം 150 കോടിയിലേറെ കലക്ഷനും നേടി. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ജനത ഗാരേജ്. അതോടെ മോഹന്‍ലാലിന് തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകരണവും ലഭിച്ചു.

    ഒപ്പം

    ഒപ്പം

    ജനത ഗാരേജിന്റെ വിജയവുമായി നില്‍ക്കുമ്പോഴാണ് മലയാളത്തില്‍ മോഹന്‍ലാലിന്റെ 2016 ലെ ആദ്യത്തെ റിലീസ് എത്തുന്നത്. ഇടവേളയ്ക്ക് ശേഷം ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പം എന്ന ചിത്രം. തകര്‍ച്ചകളുടെ വക്കത്ത് നിന്ന് പ്രിയദര്‍ശനെ മോഹന്‍ലാല്‍ രക്ഷിച്ചു, ഒപ്പം ഗംഭീര കലക്ഷനും മികച്ച പ്രേക്ഷകാഭിപ്രായവും നേടി.

    പുലിമുരുകന്‍

    പുലിമുരുകന്‍

    അങ്ങനെ പുലിമുരുകന്‍ സംഭവിച്ചു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ തിയേറ്ററിലെത്തിയത്. ഒക്ടോബര്‍ 7, നവമി ദിനത്തില്‍ തിയേറ്ററിലെത്തിയ മുരുകന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. 150 കോടി കലക്ഷന്‍ ഇതിനോടകം നേടിയ ചിത്രം മന്യം പുലി എന്ന പേരില്‍ തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.

    മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

    മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

    ഈ വര്‍ഷം, ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം മോഹന്‍ലാലിനെ സംബന്ധിച്ച് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളാണ്. ഇനി പ്രതീക്ഷ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലാണ്. ക്രിസ്മസിന് തിയേറ്ററിലെത്തുന്ന ഈ ചിത്രവും ഹിറ്റാണ് എന്ന സൂചനകള്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് കിട്ടിക്കഴിഞ്ഞു.

    English summary
    2016 is a success year for Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X