For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവന, ശ്രിയ, മേഘ്‌ന, സ്വാതി, ഈ വര്‍ഷം സ്‌നേഹിച്ച് വിവാഹിതരായത് 4 താരസുന്ദരിമാര്‍! എല്ലാവരും കിടുവാണ്

  |

  താരങ്ങളുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റാറുണ്ട്. ബോളിവുഡില്‍ നിന്നും നവംബറില്‍ രണ്ട് വിവാഹങ്ങളാണ് നടക്കാന്‍ പോവുന്നത്. ആരാധകര്‍ ഏറെ കാലമായി കാത്തിരിക്കുന്ന രണ്ട് നടിമാരാണ് കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. ദിപീക പദുക്കോണിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹമാണ് ഈ മാസം നടക്കുന്നത്.

  ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം!

  കോളിവുഡിന്റെ മാസ് ഹീറോ അവതരിച്ചു! കൊച്ചുണ്ണിയൊക്കെ മാറി നില്‍ക്കും, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

  രാജകീയമായ പ്രൗഡിയോട് കൂടിയായിരിക്കും ഇരുവിവാഹങ്ങളും നടക്കുന്നത്. വിവാഹവിശേഷങ്ങള്‍ ഇതിനകം വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ബോളിവുഡിലെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ തെന്നിന്ത്യയില്‍ നിന്നും നാലോളം നടിമാരായിരുന്നു ഈ വര്‍ഷം വിവാഹം കഴിച്ചത്. മലയാളത്തില്‍ നടി ഭാവനയുടെ വിവാഹമായിരുന്നു ശ്രദ്ധേയമായത്.

  സന്തോഷ് ശിവന്റെ ക്യാമറക്കണ്ണിൽ മനോഹരിയായി മഞ്ജു വാര്യര്‍, ജാക്ക് ആന്റ് ജില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

  ഭാവനയുടെ വിവാഹം

  ഭാവനയുടെ വിവാഹം

  മലയാളത്തിലെ പ്രിയനടിയായിരുന്ന ഭാവനയുടെ വിവാഹം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു. കന്നഡ സിനിമ നിര്‍മാതാവായ നവീനുമായി ഏറെ കാലമായുള്ള പ്രണയത്തിന് ശേഷമായിരുന്നു ഭാവനയുടെ വിവാഹം. ജനുവരി 22 ന് രാവിലെ 10.30 നും 11.30 നും ഇടയില്‍ തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു ഭാവനയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. അന്ന് വൈകുന്നേരം തന്നെ തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിരുന്നു.

   ശ്രിയ ശരണ്‍

  ശ്രിയ ശരണ്‍

  ഒരുപാട് കാലം ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിട്ടാണ് നടി ശ്രിയ ശരണ്‍ വിവാഹിതയായത്. മാര്‍ച്ച് 19 ന് രാജസ്ഥാനിലെ ഉദയപൂരില്‍ നിന്നുമായിരുന്നു ശ്രിയയുടെ വിവാഹം നടന്നത്. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് ശ്രിയയെ വിവാഹം കഴിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടന്ന വിവാഹം പാരമ്പര്യ ഹിന്ദു ആചാര പ്രകാരമായിരുന്നു നടത്തിയിരുന്നത്. ഇരുകുടുംബത്തിന്റെയും സമ്മതത്തോടെയായിരുന്നു വിവാഹം. ശ്രിയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു ശ്രിയയുടെ വിവാഹമെങ്കിലും നടി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

  മേഘ്ന രാജ്

  മേഘ്ന രാജ്

  നടി മേഘ്നയുടെ വിവാഹവും ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നതായിരുന്നു. കന്നഡ നടനും മേഘ്നയുടെ ചെറുപ്പം മുതലുള്ള സുഹൃത്തുമായ ചിരഞ്ജീവി സര്‍ജയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും മേയ് രണ്ടിനായിരുന്നു വിവാഹം. ക്രിസ്ത്യന്‍ ആചാര പ്രകരം വിവാഹം കഴിച്ചെങ്കിലും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഹിന്ദു പാരമ്പര്യ ആചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു.

  സ്വാതി റെഡ്ഡി

  സ്വാതി റെഡ്ഡി

  സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡിയും ഈ വര്‍ഷമായിരുന്നു കുടുംബിനിയായത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് നടി വിവാഹിതയായത്. പൈലറ്റായ വികാസായിരുന്നു സ്വാതിയുടെ ഭര്‍ത്താവ്. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ നിന്നുമായിരുന്നു സ്വാതിയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. മഞ്ഞളും ചന്ദനവും മുഖത്ത് തേച്ച് പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളിലൂടെയായിരുന്നു സ്വാതി റെഡ്ഡിയും വികാസും വിവാഹിതരായത്.

  English summary
  4 south indian actress got hitche in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X