twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍

    By Akhila
    |

    അമര്‍ അക്ബര്‍ അന്തോണി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം, കനല്‍, റാണി പത്മിനി എന്നീ രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. മോഹന്‍ലാലിന്റെ കനല്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്. എന്നാല്‍ മഞ്ജു വാര്യരും റീമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാണി പത്മിനി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്നു. ഗ്യാങ്സ്റ്ററിന് ശേഷം അഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. നാളെ റാണി പത്മിനി കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍.

    22 ഫീമെയില്‍ കോട്ടയത്തിന് ശേഷം

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍

    22 ഫീമെയില്‍ കോട്ടയത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രമാണ് റാണി പത്മിനി.

    മഞ്ജു വാര്യര്‍

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍


    ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി.

    റീമ കല്ലിങ്കല്‍

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍


    സംവിധായകന്‍ ആഷിക് അബുവുമായുള്ള വിവാഹത്തിന് ശേഷം റീമ കല്ലിങ്കല്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. അതിന് ശേഷം റീമ നായികയായി എത്തുന്ന ചിത്രമാണ് റാണി പത്മിനി.

    മഞ്ജു വാര്യര്‍-റീമ കല്ലിങ്കല്‍

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍

    മഞ്ജു വാര്യരും റീമ കല്ലിങ്കലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതുക്കൊണ്ട് തന്നെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    റാണി പത്മിനി

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍

    രണ്ട് അപരിചിതരായ സ്ത്രികള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    കാഴ്ചയുടെ വിരുന്നൊരുക്കി റാണി പത്മിനി

    റാണി പത്മിനി പ്രതീക്ഷിക്കാമോ? കാണാന്‍ പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍

    കൊച്ചി, ഹിമാചല്‍ പ്രദേശ്,ജമ്മു കാശ്മീര്‍,ഡല്‍ഹി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

    English summary
    5 resasons rani padmini must watch.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X