For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് അത് ചെയ്യാന്‍ കാണിച്ചത് ചങ്കുറ്റമാണ്! ആന്റണി മോസസിനെ വാഴ്ത്തി ആരാധകര്‍, കൈയടി പൃഥ്വിക്ക്

  |

  പൃഥ്വിരാജ് എന്ന നടന് കേരളത്തില്‍ വലിയൊരു വിഭാഗം ആരാധകരെ നേടി കൊടുത്ത ചിത്രമായിരുന്നും മുംബൈ പോലീസ്. ബോബി& സഞ്ജയ് കൂട്ടുകെട്ടില്‍ രചന നിര്‍വഹിച്ച സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം ജയസൂര്യയും റഹ്മാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

  2013 മേയ് മൂന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഇന്ന് ഏഴാം വാര്‍ഷികം ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നിറയെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ നിറയുകയാണ്. ഒപ്പം പ്രമുഖ സിനിമ ഗ്രൂപ്പുകളിലും മുംബൈ പോലീസിനെ കുറിച്ചും സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പുകഴ്ത്തി കൊണ്ടുള്ള കുറിപ്പുകളും വൈറലാവുകയാണ്.

  സ്വവര്‍ഗാനുരാഗിയായ പോലീസുകാരന്റെ കഥ പറഞ്ഞാണ് മുംബൈ പോലീസ് എന്ന സിനിമ ഒരുക്കിയത്. ചിത്രത്തില്‍ ആന്റണി മോസസ് എന്ന കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സൂപ്പര്‍താരം സ്വവര്‍ഗപ്രണയിയായ നായക കഥാപാത്രത്തെ മുഖ്യധാരാ സിനിമയില്‍ അവതരിപ്പിക്കുന്നത്. അങ്ങനെ ഒരു ബഹുമതിയ്‌ക്കൊപ്പം 2013 ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡും മുംബൈ പോലീസ് നേടിയിരുന്നു.

  സിനിമയുടെ കഥയും ത്രില്ലിങ് ഘടകങ്ങളുമൊക്കെ ഉണ്ടെങ്കിലും എല്ലാത്തിലുമുപരി പൃഥ്വിരാജ് എന്ന നടന്‍ ആന്റണി മോസ്സസ് എന്ന കഥാപാത്രം ഏറ്റെടുക്കാന്‍ കാണിച്ച വെല്ലുവിളിയാണ് ഈ സിനിമയിലേക്ക് പ്രേക്ഷകരിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. സാഹചര്യങ്ങള്‍ അത്ര അനൂകലമല്ലായിരുന്നിട്ടു കൂടി ഈ റോള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പൃഥ്വിയ്ക്ക് ഒരു ബിഗ് സല്യൂട്ട്. ക്ലൈമാക്‌സിലെ ട്വിസ്റ്റ് കണ്ട് ഞാനും എന്റെ സുഹൃത്തും തിയേറ്ററിലിരുന്നു അങ്ങോട്ടും ഇങ്ങോട്ടും അന്തം വിട്ട് നോക്കിയിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു എന്ന് സിനിമയെ കുറിച്ച് പ്രചരിക്കുന്ന ഒരു കുറിപ്പില്‍ പറയുന്നു.

  തിയേറ്ററില്‍ ഒരു ത്രില്ലറുടെ ക്ലൈമാക്‌സ് കഴിഞ്ഞ് കൈയ്യടിക്കണോ ഞെട്ടണോ എന്നൊന്നുമറിയാതെ നിന്നിട്ടുണ്ടെങ്കില്‍ അത് മുംബൈ പോലീസ് കണ്ടിട്ടാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ആകാര ഭംഗിയിലും അഭിനയ തികവിലും ആന്റണി മോസസ് ആയി പകര്‍ന്നാടിയ പൃഥ്വിരാജ് ചിത്രം. ഒരു മലയാള നടന്‍ ചെയ്ത എറ്റവും ധീരമായ ശ്രമമാണ് ഇത് പോലൊരു റോളിന്റെ വിജയത്തിന് കാരണം. ബോബി സഞ്ജയുടെ തൂലികയില്‍ പിറന്ന മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായിരുന്നു മുംബൈ പോലീസ്.

  തുടക്കം കണ്ടപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സായിരുന്നു സിനിമയിലേത്. മലയാളത്തില്‍ ആരും തന്നെ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള രംഗങ്ങളായിരുന്നു ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ചത്. പല ഭാഷകളില്‍ റീമേക്ക് റൈറ്റ്‌സ് വിറ്റ് പോയിട്ടും ഇന്നേ വരെ ഇമേജ് ഭയന്ന് ഒരുത്തനും ആന്റണി മോസിസിനെ ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ മറ്റൊരു മുഖമായി മുംബൈ പൊലീസ് മാറിയിരുന്നു. പൃഥ്വിരാജിനെ ഇഷ്ടമല്ലാത്തവര്‍ക്കെല്ലാം ഇഷ്ടം തോന്നാനൊരു കാരണവും ആന്റണി മോസസ് ആയിരുന്നു.

  ഒപ്പം ജയസൂര്യയുടെ ആര്യന്‍ എന്ന റോളും പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടതായിരുന്നു. ഒറ്റ സീന്‍ കൊണ്ട് ഞെട്ടിച്ച കുഞ്ഞന്‍, പടത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ ഫര്‍ഹാന്‍, പിന്നെ പൃഥ്വിയോടൊപ്പം ആ റോള്‍ ചെയ്യാന്‍ തീരുമാനിച്ച നിഹാല്‍ പിള്ള, എന്നിവരും ഞെട്ടിച്ചു. റോഷന്‍ ആന്‍ഡ്രൂസ്, ബോബി &സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന സിനിമ പൂര്‍ണ തൃപ്തി നല്‍കിയിരുന്നു. കാര്യമായി ഒരു കുറ്റവും കുറവും പറയാനില്ലാത്ത മോളിവുഡിലെ ത്രില്ലറികളിലൊന്നും ഇതായിരുന്നു. മുംബൈ പൊലീസ് വെള്ളിത്തിരയിലേക്ക് എത്തിയിട്ട് 7 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സിനിമയെ കുറിച്ച് ആരാധകര്‍ക്ക് ഇനിയും പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

  സിനിമയെ കുറിച്ച് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'എനിക്ക് മുംബൈ പോലീസിന്റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ത്ഥ്യമാണ്. അതൊരു അസുഖമാണെന്ന് പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോടൈപ്പുണ്ട്. മുംബൈ പോലീസ് എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണെന്ന് വെച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ട് വന്നിട്ട് അയാള്‍ ഒരു ഹോമോ സെക്‌സ്വല്‍ എന്ന് പറയുന്നതാണ്.

  അതൊരു ഔട്ട്സ്റ്റാന്‍ഡിംഗ് ട്വിസ്റ്റ് ആയിട്ടാണ് തോന്നിയത്. ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫിലിംമേക്കേഴ്‌സൊക്കെ കാണുമ്പോള്‍ ആദ്യം സംസാരിക്കുന്നത് മുംബൈ പോലീസിനെ കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസ്. റോഷന്‍ എന്ന ഫിലിം മേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണതെന്നും പൃഥ്വി പറയുന്നു.

  English summary
  7 Years Of Prithviraj Sukumaran Starrer Mumbai Police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X