For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെക്കന്റ് ഷോ മുതൽ കുറുപ്പ് വരെയുള്ള മനോഹര യാത്ര, എട്ടാം വർഷം ആഘോമാക്കി ദുൽഖർ

    |

    ഒറ്റ ചിത്രം കൊണ്ട് മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച ദുൽഖർ എട്ട് വർഷത്തിനിടെ നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്കായി നൽകയത്. ഷോയിൽ തുടങ്ങിയ സിനിമ യാത്ര എട്ട് വർഷം പിന്നീടുമ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്.

    dq

    മോഹൻലാൽ ക്ഷണിച്ചു ഭക്ഷണവുമായി അവർ വന്നു, വൈറലായി താരത്തിന്റെ പോസ്റ്റ്

    ദുൽഖറിന്റെ മനോഹരമായ എട്ടാം വർഷം ആഘോഷമാക്കുകയാണ് കുറുപ്പ് ടീം. സെറ്റിൽ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. ദുൽഖറിന്റെ മോളിവുഡ് എൻട്രി ചിത്രമായ സെക്കന്റ് ഷോ സംവിധായകൻ തന്നെയാണ് ഡിക്യൂ വിന്റെ പുതിയ ചിത്രമായ കുറുപ്പും ഒരുക്കുന്നത്. അതിനാൽ തന്നെ ഇത്തവണത്തെ ആഘോഷത്തിന് അൽപം മധുരം കൂടുതലാണ്.

    സാൻഡ്രയോട് പ്രണയമില്ല! ചില ചോദ്യങ്ങൾ ചൊടിപ്പിക്കുന്നു, രഘുവിനോട് തുറന്നു പറഞ്ഞ് സുജോ

    എട്ട് വർഷത്തെ സിനിമ ജീവിതം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്ന് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എട്ട് വർഷത്തെ മനോഹരമായ യാത്രയെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ''ഈ വർഷത്തെ ആ ദിവസം വീണ്ടും വന്നിരിക്കുകയാണ്. സിനിമ എന്ന അത്ഭുത ലോകത്തിലേക്ക് ഞാൻ കാലുവെച്ച ദിവസം. കഴിഞ്ഞ എട്ടു വർഷത്തെ സിനിമ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരുപാട് കാര്യങ്ങളാണ്. ഒരു നടൻ എന്ന നിലയിൽ എനിക്ക് ഒരുപാട് മുന്നോട്ട് പോകാൻ കഴിഞ്ഞു. പുതിയ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും പുതിയ ഭാഷകളിൽ സിനിമകൾ അഭിനയിക്കാനും എന്നെ ഒരുപാട് സഹായിച്ചു. ഇന്ന് എനിക്ക് ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേടി ഇല്ല. അത് പ്രേക്ഷകരായ നിങ്ങൾ തന്ന സ്നേഹവും കരുതലും കാരണമാണ്. എന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ' സംവിധാനം ചെയ്ത ശ്രീജിത്തിനൊപ്പമാണ് ഇപ്പോൾ വീണ്ടും ഞാൻ 'കുറുപ്പ്' എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഞാൻ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളെയും നോക്കി കാണുന്നത്. ഈ വർഷം എല്ലാവർക്കും ഞാൻ ഒരുപാട് സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് നേരുന്നു"- ദുൽഖർ കുറിച്ചു.

    English summary
    8 year Journey of dulquer salman in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X