For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാവാട അലക്കി ആഷിക് ബാഗ് പിടിക്കില്ലേ? റിമയുടെ ഫോട്ടോയ്ക്ക് താഴെ കമൻ്റിട്ട ആള്‍ക്ക് ചുട്ടമറുപടി കൊടുത്ത് നടി

  |

  സെലിബ്രിറ്റി ദമ്പതിമാരാണ് സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. കുറച്ച് കാലമായി റിമ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മറ്റ് വര്‍ക്കുകളുമായി സജീവമാണ്. കൊവിഡ് കാലമായതോട് കൂടി നടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് നടി.

  ഇത്തവണ റഷ്യയിലേക്കുള്ള യാത്രയായിരുന്നു താരങ്ങള്‍ തിരഞ്ഞെടുത്തത്. പീറ്റേഴ്‌സ്ബര്‍ഗിലുള്ള പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയ വഴി റിമ പങ്കുവെച്ചത്. ഒപ്പം ആഷിക് എടുത്ത് കൊടുത്ത ചിത്രങ്ങളാണെന്ന് പ്രത്യേകമായി പറയുകയും ചെയ്തു. ഇതോടെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനവുമായി ചിലരെത്തി.

  rima-kallingal

  പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സ് ഒരു കാലത്ത് തടവറയായി പ്രവര്‍ത്തിച്ചിരുന്നതാണെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് വന്നിരിക്കാനുള്ള ഏറ്റവും മനോഹരമായൊരു സ്ഥലമായി മാറി. കാലം എങ്ങനെ മാറി എന്നതോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു എന്നും പറഞ്ഞ് റിമ പങ്കുവെച്ച പോസ്റ്റിന് താഴെ വിമര്‍ശനവുമായി ഒരാള്‍ എത്തിയിരുന്നു. ഇത് മാത്രമല്ല കേരളത്തിലെ നിയമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രണ്ടാളും വിദേശത്ത് പോയി അടിച്ച് പൊളിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു. അത്തരത്തില്‍ വന്ന കമന്റുകള്‍ക്കെല്ലാം റിമ മറുപടി പറയുകയും ചെയ്തിരിക്കുകയാണ്.

  ''പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ആരാധകന്റെ കമന്റിന് കുറഞ്ഞ സമയം കൊണ്ട് തന്നെ റിമ മറുപടി കൊടുക്കുകയും ചെയ്തു. 'അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നും റിമ പറയുന്നു.

  rima-kallingal

  രസകരമായ വേറെയും ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് റിമ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിലൊന്ന് തെങ്ങിന്റെ പടമുള്ള കമ്മലായിരുന്നു. 'നമ്മുടെ നാട്ടില്‍ നിന്നും ഏറെ അകലെ ആയിരിക്കുമ്പോള്‍ നമ്മുടെ നാടിനെ ഓര്‍മ്മിക്കാന്‍ ജന്മനാടിനെ ഒപ്പം കൊണ്ട് പോയി. ചില സമയങ്ങളില്‍ എനിക്കവിടെ നരകം പോലെ തോന്നും. ഈ കമ്മലുകള്‍ സിലോക്കല്‍ നിന്നും വാങ്ങിയതാണ്. അവരുടെ കൈയിലുള്ളത് ഇത്തരത്തില്‍ രസകരമായ നിരവധിയെണ്ണമാണ്. എന്നും പറഞ്ഞാണ് കമ്മലിന്റെ വീഡിയോ നടി പങ്കുവെച്ചത്.

  ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെട്ടതാണ്; ഡിവോഴ്‌സ് വാര്‍ത്തക്കിടയില്‍ സാമന്ത പറഞ്ഞ കാര്യങ്ങള്‍ വൈറല്‍- വായിക്കാം

  വിവാദ വാരിയംകുന്നന്‍ സിനിമ ഉപേക്ഷിച്ചു | FilmIBeat Malayalam

  അതെ അതെ, ആ പറഞ്ഞത് ശരിയാണ്. ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ ആടും എന്നൊരു രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. കമന്റ് വായിച്ചതിന് ശേഷം ചിരിക്കുന്ന സ്‌മൈലി ആണ് റിമ അദ്ദേഹത്തിന് നല്‍കിയതും. ഇതിനിടെ റിമയെയും ആഷിക്കിനെയും വിമര്‍ശിച്ച് കൊണ്ടും ഒരാള്‍ എത്തിയിരുന്നു. ''ആളുകളെ എങ്ങനെ സമര്‍ഥമായി പറ്റിക്കാമെന്നതിനുള്ള മികച്ച ഉദ്ദാഹരണമാണ് നിങ്ങള്‍ രണ്ട് പേരും. പോക്കറ്റില്‍ പണം ഉള്ളത് കൊണ്ട് എല്ലാ സര്‍ക്കാര്‍ മലീനികരണങ്ങളെയും നിങ്ങള്‍ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. എന്നിട്ട് മറ്റൊരു രാജ്യത്ത് പോയി നിങ്ങളുടെ സ്വാതന്ത്ര്ം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ തന്നെ മനോഹരമായി പോയിക്കോളൂ എന്നുമാണ് ഒരാള്‍ കുറിച്ചത്. ഓ മനസിലാക്കി കളഞ്ഞല്ലോ എന്ന് മാത്രമാണ് റിമ അതിന് മറുപടിയായി നല്‍കിയത്. അതേ സമയം റിമയ്ക്ക് പിന്നാലെ ആരാധകൻ്റെ കമൻ്റിന് പൊങ്കാല ഇട്ട് നിരവധി പേരാണ് എത്തുന്നത്.

  English summary
  A Netizen Moke Aashiq Abu In Rima Kallingal Latest Post, Here's How The Actress Shut The Troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X