twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ ജീവിതവും പ്രണയവും സിനിമയാക്കാന്‍ കാഞ്ചനമാല പറഞ്ഞോ....

    By അശ്വനി ഗോവിന്ദ്
    |

    അശ്വിനി ഗോവിന്ദ്

    ജേര്‍ണലിസ്റ്റ്
    കാഞ്ചനമാലയ്ക്ക് ചെക്കനെ കിട്ടാഞ്ഞിട്ടാണ് അവര്‍ കല്യാണം കഴിക്കാതിരുന്നതെന്ന് താങ്കള്‍ പറഞ്ഞത് കേട്ടല്ലോ. നിശ്ചയദാര്‍ഢ്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നോ മറ്റോ പറഞ്ഞല്ലോ. ആണ് മിസ്റ്റര്‍, അത് കാഞ്ചനമാലയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ്. മൊയ്തീനെ മാത്രം കുടിയിരുത്തിയ മനസ്സില്‍ മറ്റൊരാളെ സങ്കല്‍പിക്കില്ല എന്ന നിശ്ചയദാര്‍ഢ്യം. തോന്നുമ്പോള്‍ തോന്നുമ്പോള്‍ നായകന്മാരെ മാറ്റാന്‍ ഇത് നിങ്ങളുടെ സിനിമയല്ല.

    08/12/2015

    പ്രിയപ്പട്ടെ സിദ്ദിഖിന്

    എന്ന് നിന്റെ മൊയ്തീന്‍- എന്നു പറഞ്ഞാല്‍ കാഞ്ചനമാലയുടെ മാത്രം മൊയ്തീന്‍. മൊയ്തീന്റെ മാത്രം കാഞ്ചനമാല എന്നൊരു അര്‍ഥം കൂടെ ആ പറഞ്ഞതിനുണ്ട്. അത് മനസ്സിലാക്കാന്‍ കഴിയുന്നില്ല എങ്കില്‍ സിദ്ദിഖ്, താങ്കളും കേരളത്തിലെ സദാചാരവാദികളില്‍ പെടുന്നു. നാന സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കാഞ്ചനമാല എന്ന് സ്ത്രീ (അങ്ങനെ മാത്രം പരിഗണിക്കാം) യ്ക്ക് നേരെ താങ്കള്‍ നടത്തിയ ആരോപണങ്ങള്‍ മുഴുവന്‍ വായിച്ചു. അതിന് കാഞ്ചനമാല നല്‍കിയ മറുപടിയും കണ്ടു. വളരെ ഖേദമുണ്ട്.

    ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ കാഞ്ചനമാലയെ കണ്ടുകൊണ്ട്, ഒരു നടനെന്ന നിലയിലുള്ള താങ്കളോട് ചിലത് പറയാന്‍ ആഗ്രഹിയ്ക്കുന്നു. എന്റെ മാത്രം അഭിപ്രായം എന്ന് പറഞ്ഞുകൊണ്ടാണ് താങ്കള്‍ നാനയോട് സംസാരിച്ചത്. സമ്മതിച്ചു ഇത് താങ്കളുടെ മാത്രം അഭിപ്രായമായിരിക്കട്ടെ. താങ്കള്‍ക്ക് മാത്രമേ ഈ അഭിപ്രായമുണ്ടാവൂ.

    a-open-letter-actor-siddique

    പണ്ടെങ്ങോ മൊയ്തീന്‍ എന്നൊരാളെ പ്രണയിച്ചു, അതിന്റെ പേരില്‍ എതിര്‍പ്പുകള്‍ നേരിട്ടു, മൊയ്തീനെ മരണം കൊത്തിയെടുത്തപ്പോള്‍ പിന്നീടങ്ങോട്ട് തനിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്‍ണമായ ജീവിതമാണെന്ന് കാഞ്ചന വിശ്വസിക്കുന്നുണ്ടെങ്കില്‍, അതില്‍ തെറ്റ് പറയാന്‍ താങ്കള്‍ക്കെന്ത് യോഗ്യതയാണുള്ളത്. മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ശരിയാണോ മിസ്റ്റര്‍ സിദ്ദിഖ്.

    പിന്നെ ത്യാഗത്തിന്റെ കണക്കെന്നു പറഞ്ഞ് താങ്കള്‍ കുറേ അമ്മമാരെ ചൂണ്ടികാണിച്ചല്ലോ. ലോകത്തെ ഓരോ അമ്മയും പലതും ത്യജിച്ചവരാണ്. മൊയ്തീന്റെ ഓര്‍മകളില്‍ ജീവിയ്ക്കുന്ന കാഞ്ചനമാലയ്ക്കും ഒരു സ്ത്രീയെന്ന നിലയില്‍ പലതും ത്യജിക്കേണ്ടി വന്നിട്ടുണ്ട്. ഒരു പുരുഷനെ വിവാഹം കഴിച്ച് അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന ലക്ഷോപലക്ഷം സ്ത്രീകള്‍ക്കും കാഞ്ചനമാലയ്ക്കും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ത്യാഗങ്ങളെല്ലാം സഹിക്കുമ്പോള്‍ ആ അമ്മമാര്‍ക്ക് തിരിച്ചുകിട്ടുന്ന സ്‌നേഹവും പരിഗണനയുമുണ്ട്. തന്നെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ഒരു ഭര്‍ത്താവുണ്ട്, തനിക്ക് പ്രതീക്ഷിക്കാന്‍ മക്കളുണ്ട് എന്ന വിശ്വാസം..അതാണവരെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ കാഞ്ചനമാലയെ സംബന്ധിച്ച് അങ്ങനെ ഒന്നില്ല.

    അപ്പോള്‍ താങ്കള്‍ ചോദിക്കും അങ്ങനെ ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ കാഞ്ചനമാലയോട് ആരെങ്കിലും പറഞ്ഞോ എന്ന്. അതിനുത്തരം സ്‌നേഹം എന്ന് മാത്രമാണ് മിസ്റ്റര്‍. പിന്നെ കാഞ്ചനയെ പോലെ പ്രാണനാഥന്‍ നഷ്ടപ്പെട്ടവരും ധാരാളമുണ്ടാവും. അതിലൊരാള്‍ മാത്രമാണ് കാഞ്ചന, പിന്നെന്തുകൊണ്ട് ആര്‍ എസ് വിമല്‍ എന്ന സംവിധായകന്‍ ആരുടെയും അടുത്ത് പോകാതെ കാഞ്ചനമാലയുടെ അടുത്ത് മാത്രം പോയി. ആറ് വര്‍ഷം അവരുടെ സാരിത്തുമ്പ് പിടിച്ചു നടന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമെടുത്തു?

    open-letter-to-siddique

    കാഞ്ചനമാലയ്ക്ക് ചെക്കനെ കിട്ടാഞ്ഞിട്ടാണ് അവര്‍ കല്യാണം കഴിക്കാതിരുന്നതെന്ന് താങ്കള്‍ പറഞ്ഞത് കേട്ടല്ലോ. നിശ്ചയദാര്‍ഢ്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നോ മറ്റോ പറഞ്ഞല്ലോ. ആണ് മിസ്റ്റര്‍, അത് കാഞ്ചനമാലയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ്. മൊയ്തീനെ മാത്രം കുടിയിരുത്തിയ മനസ്സില്‍ മറ്റൊരാളെ സങ്കല്‍പിക്കില്ല എന്ന നിശ്ചയദാര്‍ഢ്യം. തോന്നുമ്പോള്‍ തോന്നുമ്പോള്‍ നായകന്മാരെ മാറ്റാന്‍ ഇത് നിങ്ങളുടെ സിനിമയല്ല. ഇനി താങ്കള്‍ പറഞ്ഞതുപോലെ മൊയ്തീനെ സ്‌നേഹിച്ചുപോയതുകൊണ്ടാണ് ചെറുക്കനെ കിട്ടാഞ്ഞത് എങ്കില്‍ പെരുംപറമ്പില്‍ അപ്പു പെണ്ണുകാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് സമ്മതം മൂളാമായിരുന്നു. മൊയ്തീന്റെ മരണ ശേഷം കാഞ്ചനയെ വിവാഹം കഴിപ്പിച്ചയപ്പിക്കാന്‍ കൊറ്റാട്ടുകാര്‍ക്ക് അന്നത്തെ കാലത്ത് കാഞ്ചനയുടെ സമ്മതമല്ലാതെ മറ്റൊന്നും ആവശ്യമില്ലായിരുന്നുതാനും.

    പിന്നെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമാണ് കാഞ്ചനമാലയെ പ്രശസ്തയാക്കിയതെന്നും ആ സിനിമ സംവിധായകന്റെ മാത്രം കലയാണെന്നും താങ്കള്‍ പ്രസംഗിക്കുന്നത് കേട്ടല്ലോ. ഒറ്റ ചോദ്യം മാത്രം, എന്റെ ജീവിതവും പ്രണയവും സിനിമയാക്കൂ എന്ന് പറഞ്ഞ് കാഞ്ചന ആരെയെങ്കിലും പോയി കണ്ടോ? താങ്കള്‍ തന്നെ നേരത്തെ പറഞ്ഞല്ലോ, കാഞ്ചനയെ പോലെ ത്യാഗം സഹിച്ച ലക്ഷോപലക്ഷം സ്ത്രീകള്‍ വേറെയും ഉണ്ടെന്ന്, എന്തേ അവരുടെയൊന്നും ജീവിതം സിനിമയാക്കിയില്ല. പിന്നെ സിനിമ സംവിധായകന്റെ മാത്രം കലയാണെന്ന് പറഞ്ഞാല്‍ പൂര്‍ണമായും അങ്ങ് അംഗീകരിച്ചു തരാന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ താങ്കളെ പോലുള്ള അഭിനേതാക്കള്‍ എന്താണ് റോള്‍. സിനിമ വിജയിച്ചത് ആര്‍ എസ് വിമല്‍ എന്ന സംവിധായകന്റെ മിടുക്കുകൊണ്ടാണ് എന്ന് പറഞ്ഞാലും സമ്മതിക്കൂല.

    open-letter-to-siddique

    based on true story എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം പുറത്തുവരുന്നത്. കാഞ്ചനയുടെ ജീവിതം ആസ്പദമാക്കി സിനിമ എടുക്കുന്നതും ആ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ എടുക്കുന്നതും രണ്ടും രണ്ടാണ്. അതും കഥയിലെ നായിക ഇന്നും ജീവിച്ചിരിക്കുന്നു എന്നിരിക്കെ, സിനിമയിലെ കാണിച്ച കഥാപാത്രങ്ങളാരും സാങ്കല്‍പികമല്ലന്നിരിക്കെ അവിടെ എവിടെയാണ് സംവിധായകന്റെ ഭാവന. സംഭാഷണങ്ങള്‍ പോലും പലതും കാഞ്ചനേടത്തി പറഞ്ഞു തന്നതാണെന്ന് പണ്ടെങ്ങോ വിമലും പറഞ്ഞിട്ടുള്ളതാണ്. തകഴിയുടെ ചെമ്മീന്‍ സിനിമയാക്കുന്നതുപോലെയല്ല മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയകഥ സിനിമയാക്കുന്നത് എന്ന് മനസ്സിലാക്കൂ സിദ്ദിഖ്. അതിനെ മഹത്വവത്കരിച്ചത് കാഞ്ചനയല്ല, മുക്കത്തെ നാട്ടുകാരും സിനിമകണ്ട കേരളക്കരയുമാണ്.

    പൃഥ്വിരാജുമായി മൊയ്തീന് സാമ്യമുണ്ടെന്ന് തോന്നി കാഞ്ചന സജസ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. അതുകൊണ്ട് തന്നെയാണ് ആര്‍ എസ് വിമല്‍ പൃഥ്വിയെ പോയി കണ്ടതും. അഭിനയിക്കാം എന്ന് പൃഥ്വി ആദ്യം പറഞ്ഞതും വിമലിനോടല്ല, കാഞ്ചനമാലയോടാണ്. ഇതേ കഥയുമായി ഇതിന് മുമ്പ് പൃഥ്വിയെ കാണാന്‍ വിമല്‍ ശ്രമിച്ചപ്പോള്‍ അത് നടന്നില്ലെന്നും സംവിധായകനും നടനും പറഞ്ഞതുമാണ്. അറിയില്ലെങ്കില്‍ ചോദിച്ചു നോക്കൂ... പിന്നെ മലയാളത്തിന്റെ മഹാരഥന്മാരെ കാഞ്ചനമാല കളിയാക്കി എന്ന് പറഞ്ഞത്. പറയുന്നത് താങ്കള്‍ കേട്ടോ? ഇനി അഥവാ പറഞ്ഞെങ്കില്‍ തന്നെ അവര്‍ ദൈവങ്ങളൊന്നുമല്ലല്ലോ. ദൈവങ്ങള്‍ക്ക് പോലും കൊടുക്കുന്നില്ല ഇത്രയും ബഹുമാനം. നടീനടന്മാരെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെ വ്യക്തിതാത്പര്യങ്ങളാണ് സിദ്ദിഖ്.

    open-letter-to-siddique

    ഇനി വിമലിനോട് രണ്ട് വാക്ക് പറഞ്ഞോട്ടെ, സിനിമയുടെ റിലീസിന് മുമ്പും പിമ്പും പ്രേക്ഷകരെ നേടാന്‍ വേണ്ടിയായിരുന്നോ കാഞ്ചനേട്ടത്തി എന്ന് പറയുമ്പോള്‍ താങ്കളുടെ വായില്‍ നിന്ന് തേനൊലിച്ചത്. തിരക്കഥവായിക്കാന്‍ കാഞ്ചനമാല ചോദിച്ചതില്‍ എന്താണ് തെറ്റ്. കാഞ്ചനമാലയുടെ ജീവിതം സിനിമയാക്കുന്നു എന്ന് പറഞ്ഞ് തന്നെയല്ലേ താങ്കള്‍ അവരുടെ പക്കല്‍ നിന്നും അനുമതി വാങ്ങിയത്. തിരക്കഥയില്‍ അവര്‍ പറഞ്ഞതല്ലാത്ത മറ്റെന്തൊക്കയോ എഴുതി പിടിപ്പിച്ചതുകൊണ്ടല്ലേ താങ്കള്‍ തിരക്കഥ വായിക്കാന്‍ കൊടുക്കാതിരുന്നത്. തെറ്റ് പൂര്‍ണമായും താങ്കളുടെ പക്ഷത്താണ് വിമല്‍. താങ്കളിലെ സംവിധായകനെ ബഹുമാനിക്കുന്നു. തിരക്കഥയില്‍ കാഞ്ചനയെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താമായിരുന്നു, ഇത് സിനിമയാണ്, അങ്ങനെ ചില പൊടിക്കൈയ്കള്‍ വരുത്തേണ്ടി വരും എന്ന്. ഇക്കാര്യം സംസാരിക്കാന്‍ കാഞ്ചനമാല വിളിച്ചപ്പോള്‍ നിങ്ങള്‍ ഫോണ്‍ പോലും എടുത്തില്ല, കൊടുത്ത നമ്പര്‍ തെറ്റാണ് എന്നൊക്കെയാണല്ലോ കേട്ടത്. കാഞ്ചനമാലയല്ല, താങ്കളാണ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ശ്രമിച്ചത്.

    സിനിമയ്ക്ക് ആളെ കൂട്ടാന്‍ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ ജീവിതം എന്ന വാക്ക് വേണം, മൊയ്തീനും കാഞ്ചനയും കൈമാറിയ കത്തുകള്‍ വേണം, കാഞ്ചനമാല എന്ന ജീവിച്ചിരിയ്ക്കുന്ന നായികയെ വേണം... അതിനപ്പുറം എന്താണ്. കാഞ്ചനമലായുടെ ജീവിതത്തെ ഞങ്ങള്‍ പ്രേക്ഷകരെക്കാള്‍ അടുത്തവറിഞ്ഞയാളാണ് താങ്കള്‍. ഈ ജീവിതത്തില്‍ ഒരു മനുഷ്യായുസ് സഹിക്കേണ്ടതെല്ലാം അവര്‍ സഹിച്ചു. ആരുമറിയാതെ മുക്കത്തെ ഒരു മൂലയില്‍ മൊയ്തീന്റെ ഓര്‍മകളും അല്ലറ ചില്ലറ സമൂഹ്യപ്രവര്‍ത്തനങ്ങളുമായി ജീവിച്ചുപോകുന്ന അവരെ ഇത്തരം പ്രശ്‌നങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വലിച്ചിഴച്ചത് താങ്കള്‍ ഒറ്റ ആളാണ്. അതിനൊക്കെ അപ്പുറം അവരുടെ പ്രായത്തെയെങ്കിലും ബഹുമാനിക്കുക... മരിച്ച് തലയ്ക്ക് മേലെ നില്‍ക്കുന്ന മൊയ്തീന്‍ സഹിക്കില്ല ഇതൊന്നും.

    എന്ന് വെറുമൊരു സിനിമാപ്രേമി

    English summary
    A open letter to actor Siddique about Kanchanamala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X