For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിവാസനെ ചേര്‍ത്തു പിടിച്ച ലാലിനോട് സ്‌നേഹം; മോഹന്‍ലാലിനോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണമിത്

  |

  മലയാള സിനിമയക്ക് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടേത്. ദാസനും വിജയനും എന്ന രണ്ട് കഥാപാത്രം കൊണ്ട് മോഹന്‍ലാലും ശ്രീനിവാസനും തിളങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം മൂവരും പൊതുവേദിയില്‍ ഒരുമിച്ചെത്തിയ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  വേദിയിലേക്ക് കയറി വന്ന ശ്രീനിവാസനെ മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഒപ്പം ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന പുത്തന്‍ ഫോട്ടോസും വൈറലാവുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് മോഹന്‍ലാലിനെ കുറിച്ചുള്ള എഴുത്തുമായി എത്തിയിരിക്കുകയാണ് ജോബി തോമസ് എന്നൊരു ആരാധകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  sreenivasan-mohanlal

  'എന്തിനാണ് മോഹന്‍ലാല്‍ എന്ന മനുഷ്യനോട് ഇത്ര ഇഷ്ടം എന്നൊക്കെ ആലോചിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് അതിന് കാരണം..' എന്നും പറഞ്ഞാണ് ആരാധകന്റെ കുറിപ്പ് തുടങ്ങുന്നത്.

  ഉദയനാണ് താരം എന്ന സിനിമയില്‍ തന്നെ ട്രോളാന്‍ നിന്ന് കൊടുക്കുകയും, ആ സിനിമയില്‍ നായകനായി അഭിനയിക്കുകയും ചെയ്ത ആളായിട്ട് പോലും ശ്രീനിവാസന്‍ യാതൊരു ആവശ്യവും ഇല്ലാതെ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ എന്നൊരു സിനിമയെടുത്തു വീണ്ടും ലാലിനെ അധിക്ഷേപിക്കാവുന്നതിന്റെ മാക്‌സിമം അധിക്ഷേപിച്ചു. എന്നിട്ടും ലാല്‍ ഒന്നും പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് ആന്റണി പെരുമ്പാവൂര്‍ ആണ്.

  അത് സ്വാഭാവികമായും ഒന്നുമില്ലാതിരുന്ന തന്നെ ഇന്നത്തെ ആന്റണി പെരുമ്പാവൂര്‍ എന്ന കോടീശ്വരനാക്കിയ ലാലിനോട് വിശ്വസ്തനായ ഏതൊരു തൊഴിലാളിയും കാണിക്കുന്ന ആത്മാര്‍ത്ഥത ആണെന്ന് മനസിലാക്കാം. ശ്രീനിവാസനെ ചേര്‍ത്തു പിടിച്ച ലാലിനോട് സ്‌നേഹം മാത്രം.

  Also Read: ജാസ്മിനും നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനം; ട്രിപ്പിനിടയില്‍ നിന്നുള്ള വീഡിയോ പുറത്ത്

  mohanlal

  സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെ ആക്ഷേപിച്ചപ്പോളും അയാള്‍ ഒന്നും തിരിച്ചു പറഞ്ഞതായി ഓര്‍ക്കുന്നില്ല. എന്നും ലാല്‍ അങ്ങനെ തന്നെ ആയിരുന്നു. തികച്ചും ഡിപ്ലോമാറ്റികായ, ആരെയും വെറുപ്പിക്കാത്ത ഒരു മനുഷ്യന്‍. തന്റെ അഭിനയം കൊണ്ട് എന്റെയൊക്കെ ചെറുപ്പത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍.

  Also Read: വിവാഹത്തലേന്ന് ആദി പ്രൊപ്പോസ് ചെയ്തു; 7 വര്‍ഷം മുന്നേ പ്ലാന്‍ ചെയ്തതാണ്, വിവാഹത്തെ കുറിച്ച് നിക്കി ഗല്‍റാണി

  അയാള്‍ സംഘി ആണെന്നും പറഞ്ഞു നടക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. ഇന്ന് വരെ അയാള്‍ ഒരു വേദിയിലും തന്റെ രാഷ്ട്രീയ ആഭിമുഖ്യം തുറന്നു പറഞ്ഞിട്ടില്ല. ഇന്നും സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ അക്ഷരമുറ്റത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ മനുഷ്യന്‍. പിണറായി വിജയനുമായും, സിപിഐ എമ്മിനോടും ഇന്നും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആള്‍. അയാള്‍ എല്ലാ രാഷ്ട്രീയക്കാരോടും സഹകരിക്കുന്നുണ്ടാവാ. അത് അയാളുടെ സ്വാതന്ത്ര്യം.

  Also Read: ലെസ്ബിയന്‍സ് കേറി പിടിക്കുമോന്ന് പേടിച്ചിരുന്നു; പിന്നെയാണ് അവരും സധാരണക്കാരാണെന്ന് മനസിലായതെന്ന് ജാനകി സുധീർ

  പിന്നെ പ്രമുഖ നടിയുടെ വിഷയത്തില്‍ അയാള്‍ മാത്രമല്ല മമ്മൂട്ടിയും, സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര്‍ ആരും മിണ്ടിയിട്ടില്ല. മമ്മൂട്ടി മിണ്ടാത്തതില്‍ കുഴപ്പം ഇല്ല. മോഹന്‍ലാല്‍ മിണ്ടാത്തതാണ് പ്രശ്‌നമെങ്കില്‍ അത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പമാണ്. അതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല.. എന്നാണ് ആരാധകന്‍ പറയുന്നത്.

  Read more about: sreenivasan mohanlal
  English summary
  A Viral Note About Mohanlal's Simplicity And His Friendship With Actor Sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X