For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിൻ്റെ അസാനിധ്യവും നഷ്ടമായ ഹാസ്യവും; തിയേറ്ററിൽ ഇത്രയും സംതൃപ്തിപെടുത്തിയ നടൻ വേറെ ഉണ്ടാവില്ല, കുറിപ്പ്

  |

  കൊവിഡും ലോക്ഡൗണും കാരണം തിയറ്ററുകള്‍ അടച്ച് പൂട്ടിയതോടെ പ്രേക്ഷകരും നിരാശയിലാണ്. സിനിമകള്‍ ഒടിടി റിലീസ് ആയി എത്തുന്നു എന്നത് മാത്രമാണ് പ്രതീക്ഷ. അതേ സമയം ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകളുടെ അഭാവത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

  ബെഡ് റൂമിൽ നിന്നും മനോഹരമായ ഫോട്ടോഷൂട്ട് നടത്തി ഭൂമി പഡ്നെക്കർ, ചിത്രങ്ങൾ കാണാം

  സിനിമാസ്വാദകരുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ ഒരാള്‍ എഴുതിയ കുറിപ്പിലാണ് ദിലീപിന്റെ അസാന്നിധ്യം മൂലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ഹാസ്യ സിനിമകളെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  ദിലീപിന്റെ അസാനിധ്യവും നഷ്ടമായ ഹാസ്യവും. പൊതുവെ ഇപ്പോള്‍ ദിലീപ് എന്ന നടന്റെ സിനിമകള്‍ ചളി, യുക്തി സഹമല്ലാത്തത് എന്നിങ്ങനെ പല തരത്തില്‍ ഉള്ള താഴ്ത്തികെട്ടലിലൂടെ ആണ് പോയി കൊണ്ടിരിക്കുന്നത്. പക്ഷെ സത്യം എന്തെന്നാല്‍ പലരും പുച്ഛത്തോടെ ഇപ്പോള്‍ പറയുന്ന മായാമോഹിനിയും ശൃംഗാരവേലനും ഒക്കെ തീയേറ്റര്‍ നിറഞ്ഞു തുളുമ്പി നിര്‍ത്താത്ത ചിരി പരത്തിയ ഉത്സവ ചിത്രങ്ങള്‍ ആയിരുന്നു.

  ഇന്ന് ഒരു ഓണം വന്നാലോ ക്രിസ്മസ് വന്നാലോ തീയേറ്ററില്‍ പോയി ആഘോഷിക്കാന്‍ പറ്റാത്തത്തിന്റെ പ്രധാന കാരണം ദിലീപ് പടങ്ങള്‍ ഇല്ലാത്തത് തന്നെ ആണ്. നല്ല ഒരു ആഘോഷ ദിവസം ഡാര്‍ക്ക് ത്രില്ലറുകളും, പ്രകൃതി പടങ്ങളും തരുന്നതിന്റെ ഇരട്ടി അനുഭവം ആണ് ഒരു നല്ല കോമഡി പടം തരുന്നത്. അത് നല്ല കോമഡി പടങ്ങള്‍ അല്ലെ തരാറുള്ളു, ദിലീപിന്റെ ചളികളില്‍ കിട്ടില്ലല്ലോ എന്ന് പറയുന്നവരില്‍ പലരും ഈ ചിത്രങ്ങള്‍ കുടുംബസമേധമോ കൂട്ടുകാരോടൊപ്പമോ കണ്ടു പൊട്ടിച്ചിരിച്ചു ആഘോഷിച്ചു തീയേറ്റര്‍ വിട്ടവരായിരിക്കും.

  ഇടക്കാലത്തു ചില വില്ലാളിവീരന്‍, നാടോടിമന്നന്‍, സെന്‍ട്രല്‍ ജയില്‍ പോലെ ആവര്‍ത്തന വിരസമായ അബദ്ധങ്ങള്‍ സംഭവിച്ചതും, അത് കഴിഞ്ഞ ഉടനെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച രസകരമാല്ലാത്ത കാര്യങ്ങളും, തിരിച്ചു വന്നതിനു ശേഷം ഒരു മുഴു നീള കോമഡി പടം പോലും ചെയ്യാത്തതും ദിലീപിനെ ഇപ്പോള്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണമാണ്. കേശു ഈ വീടിന്റെ നാഥനിലൂടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  രണ്ടായിരത്തിനു ശേഷം ഇത്രയും അതികം റിപീറ്റ് വാല്യൂ ഉള്ള സിനിമകളും, തിയേറ്ററില്‍ എല്ലാ പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയ സിനിമകളും പേരില്‍ ഉള്ള ഒരു നടന്‍ വേറെ ഉണ്ടാവില്ല. ടിവിയില്‍ കോമഡി മാത്രം കാണിക്കുന്ന കോമഡി ടൈം പോലെ ഉള്ള പരിപാടികളില്‍ ഇന്നത്തെ സിനിമയിലെ ഹാസ്യം എന്ന് പറയുന്ന സംഭവങ്ങള്‍ ഇട്ടാല്‍ ഇവിടെ എത്ര പേര്‍ക്ക് ചിരി വരാറുണ്ട് എന്നതും, ദിലീപിന്റെ കണ്ടു മടുത്ത ചളികള്‍ ഇപ്പോഴും കണ്ട് ചിരിക്കുന്നവര്‍ എത്ര പേരുണ്ടെന്നും ഉള്ളത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. 1 മിനിറ്റ് എങ്കിലും തിടര്‍ച്ചയായി ചിരിക്കാന്‍ പറ്റുന്ന കോമഡി സീന്‍ ഉള്ള സിനിമകള്‍ ഇന്ന് ഇല്ലെന്നു തന്നെ പറയാം. അവിടെ ആണ് മുക്കാല്‍ ഭാഗവും തലകുത്തി ചിരിക്കാന്‍ പറ്റിയ ഐറ്റം ഇറക്കി ദിലീപിന്റെ ചളികള്‍ വിജയിക്കുന്നത്.

  Read more about: dileep ദിലീപ്
  English summary
  A Viral Note About The Down Fall Of Actor Dileep And How His Movies Enjoyed By Normal Audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X