For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു, സ്വന്തം കഴിവില്‍ ഉയര്‍ന്നു വന്നു; മഞ്ജുവിനെക്കുറിച്ചൊരു വൈറല്‍ കുറിപ്പ്

  |

  മലയാള സിനിമയുടെ സൂപ്പര്‍ നായികയാണ് മഞ്ജു വാര്യര്‍. ശക്തിയേറിയ നായിക വേഷങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി വളരുകയായിരുന്നു മഞ്ജു. അതുകൊണ്ടാണ് മഞ്ജു അഭിനയ ജീവിതത്തിന് വിരാമമിട്ടപ്പോള്‍ മലയാളികള്‍ വല്ലാതെ നിരാശപ്പെട്ടത്. എന്നാല്‍ മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പോലും മഞ്ജുവിന്റെ ഇരിപ്പിടത്തിന് മറ്റൊരു അവകാശയുണ്ടായില്ല.

  ബോളിവുഡിന്റെ പ്രണയനായികയ്ക്ക് ഇന്ന് പിറന്നാള്‍; കജോളിന്റെ ഐക്കോണിക് ചിത്രങ്ങള്‍ കാണാം

  രണ്ടാം വരവിലും മഞ്ജു വാര്യര്‍ മലയാളികളുടെ മനസ് കീഴടക്കുകയായിരുന്നു. ഇന്ന് മലയാളത്തിലേ സൂപ്പര്‍നായികയാണ് മഞ്ജു. മലയാളത്തില്‍ മാത്രമല്ല തമിഴിലും അരങ്ങേറുകയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടാനും മഞ്ജുവിന് സാധിച്ചു. പലര്‍ക്കും മഞ്ജു വാര്യര്‍ എന്ന നായിക ഒരു പ്രചോദനമാണ്. ജീവിതത്തില്‍ പൊരുതാനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ള പ്രചോദനം.

  ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മഞ്ജു വാര്യരുടെ ആരാധകരുടെ ഗ്രൂപ്പിലാണ് കുറിപ്പ് ശ്രദ്ധ നേടുന്നത്. ജീവിതം തീര്‍ന്നു പോയി, ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാന്‍ പോവുന്ന സ്ത്രീകള്‍ ഈ ചിത്രത്തിലേക്കൊന്നു നോക്കുക. ഇവര്‍ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശാബോധത്തേയേും അരക്ഷിതാവസ്ഥയേയും വഴിയില്‍ ഉപേക്ഷിച്ച് മനസില്‍ നിറയെ പനിനീര്‍പൂക്കളുമായി നിങ്ങള്‍ക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ആരാധകര്‍ പറയുന്നത്.

  നാല്‍പ്പതുകളില്‍ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീര്‍ന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യര്‍. ഏതൊരു സ്ത്രീയും പതറിപ്പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് ഉയര്‍ന്നു വന്ന വ്യക്തിത്വമാണ് മഞ്ജുവിന്റേതെന്നും കുറിപ്പുകള്‍ പറയുന്നു.

  മഞ്ജു വാര്യര്‍ പല കാര്യങ്ങളിലും മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തിയാണ് മഞ്ജു വാര്യരെന്നും ആരാധകര്‍ പറയുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പപെടുന്നവരാണ് മിക്കവരുമെന്നും അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

  മഞ്ജു വാര്യര്‍ പല കാര്യങ്ങളിലും മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തിയാണ് മഞ്ജു വാര്യരെന്നും ആരാധകര്‍ പറയുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പപെടുന്നവരാണ് മിക്കവരുമെന്നും അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

  ഈയ്യടുത്തായിരുന്നു മഞ്ജുവിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. യുവനടിമാരെ പോലും പിന്നിലാക്കുന്ന മേക്കോവറുമായി മഞ്ജു എത്തുകയായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ചതുര്‍മുഖം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ദ പ്രീസ്റ്റ് എന്ന ചിത്രവും ഈയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്.

  Also Read: ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  Manju Warrier's new look viral | FilmiBeat Malayalam

  അതേസമയം അണിയറില്‍ നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പുറത്തിറങ്ങാനുള്ള വലിയ സിനിമ. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്‍, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കയറ്റം എന്നിവയാണ് അണിയറിലുള്ളത്. പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം, 9എംഎം എന്നീ സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Read more about: manju warrier
  English summary
  A Viral Post About The Life Of Manju Warrier Grabs Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X