For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചിന്‍ ഹനീഫയുടെയും കലാഭവന്‍ മണിയുടെയും കുടുംബത്തിന് അത്താണിയായത് ദിലീപ്; അദ്ദേഹം നന്മനിറഞ്ഞവനാണ്, കുറിപ്പ്

  |

  കേരളത്തിന്റെ ജനപ്രിയ നായകന്‍ എന്ന പട്ടം ചാര്‍ത്തി കൊടുത്ത നടനാണ് ദിലീപ്. മിമിക്രി ലോകത്ത് നിന്നും സൂപ്പര്‍താര പദവിയിലേക്കുള്ള ദിലീപിന്റെ യാത്ര അതിവേഗമായിരുന്നു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടനായി മാറിയെങ്കിലും ചില വിവാദങ്ങള്‍ താരത്തിന്റെ പേരിലുണ്ടായി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ വരെ പോവേണ്ടി വന്നിരുന്നു.

  കിടിലൻ സ്റ്റൈലിൽ നടി ആത്മിക, ചിത്രങ്ങൾ വൈറലാവുന്നു

  ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഫാന്‍സ് പേജുകളിലൂടെ ഒരു എഴുത്ത് വൈറലാവുകയാണിപ്പോള്‍. ഇത്തരം കാര്യം ചിന്തിക്കാന്‍ പോലും ദിലീപിന് കഴിയില്ലെന്ന് പറയുകയാണ് മോഹന്‍ മോഡേണ്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഫാൻസ് പേജുകളിലൂടെ തരംഗമായി മാറിയത്. വിശദമായി വായിക്കാം...

  സത്യം അറിയണം എന്നിട്ട് കല്ലെറിയൂ. മലയാള സിനിമയില്‍ വ്യത്യസ വേഷങ്ങള്‍ ചെയ്തു ജനമനസുകളില്‍ സ്ഥാനം നേടിയ ജനപ്രീയ നായകന് എന്ത് പറ്റി?
  സിനിമയില്‍ തന്നെ പാരകളും മറു പാരകളും വച്ച് ആ മേഖലയെ കുറേ പേര് ഇല്ലതാക്കി കൊണ്ടിരിക്കുന്നു. സിനിമ വ്യവസായം ചെയ്യുന്നവര്‍ പ്രധാനമായി ചെയ്യുന്ന ഒരു ബിസിനാണ് റിയല്‍ എസ്റ്റേറ്റ് 'ഇത് മലായാള സിനിമയിലെ ഒട്ടുമിക്കവരും ചെയ്യുന്നു. എന്നാല്‍ അവര്‍ വാങ്ങുന്ന വസ്തുക്കള്‍ സാധാരണ സ്വന്തം പേരില്‍ എഴുതാറില്ല. പകരം ബിനാമിയായി ഏറ്റവും അടുത്തുള്ള സുഹൃത്തുക്കളുടെയോ അല്ലെങ്കില്‍ സ്വന്തക്കാരുടെയോ പേരിലാണ് വാങ്ങാറുള്ളത്.

  എന്നാല്‍ ഈ മേഖലയില്‍ തന്നെ വാശിയും വൈരാഗ്യവും നന്നേ കുടുതലാണ്. ദിലീപ് സിനിമയില്‍ വലിയ തിരക്കുള്ള സമയത്ത് വാങ്ങിയ ഒരു വസ്തുവാണ് ദിലീപിനെ ഇന്ന് ഇവിടെ എത്തിച്ചത്. ദിലീപിന്റെയും ഭാര്യയുടെയും ഉറ്റ സുഹൃത്തിന്റെ പേരില്‍ വാങ്ങിയ ഭൂമിയാണ്' ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി പോകുമ്പോള്‍ ഇത് ആര്‍ക്ക് തിരിച്ച് എഴുതി കൊടുക്കണമെന്ന് അറിയാതെ നിന്ന ആ ബിനാമി അനുഭവിക്കേണ്ടി വന്ന അവസ്ഥ നാം കണ്ടതാണ്. ഈ ഭുമി തിരിച്ച് കിട്ടാന്‍ പലരേയും ഇടനിലക്കാരനായി വിട്ടിരുന്നു. ഇത് സിനിമ മേഖലയിലെ മിക്കവര്‍ക്കും ഈ സംഭവം അറിയാം.

  ആര്‍ക്കെങ്കിലും ഒരു വിഴ്ച വരുമ്പോള്‍ സഹായം ആവശ്യപ്പെടാതെ വരുന്നവരാണ് ക്രിമിനലുകള്‍ അഥവാ ഗുണ്ടകള്‍. ഈ വിഷയം ആരില്‍ നിന്നോ മനസിലാക്കിയവര്‍ ദിലീപിനെ പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം ആ ക്രിമിനലുകള്‍ കണ്ടെത്തിയ രീതി കേരള സമൂഹത്തെ പോലും ഞട്ടിച്ചതാണ്. സംഭവത്തിന് ശേഷം അവര്‍ ഓടി കയറിയത് ലാലിന്റെ വീട്ടില്‍. ഒരു പക്ഷെ ദിലീപാണ് അത് ചെയ്യിച്ചതെങ്കില്‍ ഈ പറയുന്ന ലാല്‍ പോലും പോലിസില്‍ വിവരമറിയിക്കില്ല. പിടി തോമസ് എംഎല്‍എ യെ വിളിച്ച് വരുത്തിയതിന് ശേഷമാണ് പോലിസിനെ വിളിച്ചത്? അപ്പോഴും ദിലീപ് ചിത്രത്തില്‍ ഇല്ല.

  ആ ക്രിമിനലുകള്‍ ആര്‍ക്ക് വേണ്ടി ചെയ്തു എന്നതാണ് ദിലീപിനെ പ്രതിയാക്കിയത്. സിനിമ ലോകം നാശത്തിന്റെ പക്കിലാണ്. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവ് ഈ മേഖലയെ നശിപ്പിക്കും തീര്‍ച്ച. സംവിധായകനെയും നിര്‍മാതാവിന്റെയും വീട്ടില്‍ രാവിലെ വിളിച്ച് ഗുഡ് മോര്‍ണിംഗും' രാത്രിയില്‍ വിളിച്ച് ഗുഡ് നൈറ്റും പറയുന്നവര്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് സലിം കുമാര്‍ പറഞ്ഞപ്പോഴാണ് ഈ ലോകം അറിഞ്ഞത്. ഒന്ന് ചത്താലെ മറ്റോന്നിന് വളമാകൂ എന്നതാണ് ഇന്ന് മലയാള സിനിമയില്‍ നടക്കുന്നത്.

  ഈ വിഷയം ഏറ്റെടുത്ത് ചവിട്ടി താഴ്ത്തിയവനെ ഒന്നുകൂടി ചവിട്ടി താഴ്ത്തി. മലയാള സിനിമയില്‍ നിന്നും പെട്ടന്ന് നമ്മെ വിട്ടുപിരിഞ്ഞ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനും കലാഭവന്‍ മണിയുടെ കുടുംബത്തിനും ഒരു അത്താണിയായത് ദിലീപ് ആയിരുന്നു. മലയാള സിനിമയില്‍ സ്വന്തമായി ഒരു സിനിമ നിര്‍മ്മിച്ച് അമ്മ എന്ന സംഘടനക്ക് നല്‍കി. അതില്‍ നിന്നും അവശത അനുഭവിക്കുന്ന നടി നടന്മാര്‍ക്ക് കൈനീട്ടമായി നല്‍കുന്നു. എന്റെ കാഴ്ചപാടില്‍ ദിലീപിന് ഇത്തരം കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  അദ്ദേഹം നന്മ നിറഞ്ഞവനാണ്. അതാണ് സിനിമയിലുള്ള ഒരു വിഭാഗം ആള്‍ക്കാര്‍ അദ്ദേഹത്തേ പിന്‍തുണക്കുന്നത്. സത്യം വിജയിക്കുന്ന കാലം വിദൂരമല്ല. ദിലീപ് മലയാള സിനിമയില്‍ ദിലീപ് സാധിക്കുന്നത് മറ്റാര്‍ക്കും സാധിക്കില്ല. കാരണം ചാന്ത് പ്പൊട്ട്, തിളക്കം, കുഞ്ഞി കൂനന്‍, പച്ചക്കുതിര, സൗണ്ട് തോമ' ഇതുപോലെ ഏതാനും ചിത്രം ദിലീപ് എന്ന നടനെ മനസ്സിലാക്കാന്‍. നിങ്ങള്‍ക്ക് വിലയിരുത്താം അദ്ദേഹത്തെ. സ്‌നേഹബഹുമാനത്തോടെ... മോഹന്‍ മോഡേണ്‍
  .

  Read more about: dileep ദിലീപ്
  English summary
  A Viral Post About How Dileep Helped The Families Of Cochin Haneefa And Kalabhavan Mani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X