Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
വിവാഹമോചനത്തിന് കാരണം ഈ ബന്ധങ്ങളാണോ? പ്രമുഖ താരങ്ങളുടെ പേരിലുണ്ടായ ഗോസിപ്പ് കഥകളിങ്ങനെ
കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയ വാര്‍ത്തയാണ് നാഗ ചൈതന്യയും സാമന്ത രുത്പ്രഭുവും വിവാഹബന്ധം വേര്‍പ്പെടുത്തി എന്നുള്ളത്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും ബന്ധം വഷളാവാനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. ഇടയ്ക്ക് ചില ഗോസിപ്പുകള്‍ വന്നെങ്കിലും ഔദ്യോഗികമായ യാതെരാു സ്ഥിരികരണവും ഇല്ലായിരുന്നു.
നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്ന് കൊണ്ടിരിക്കുന്നത്. അതേസമയം നാഗ ചൈതന്യ മാത്രമല്ല വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹിതരായേക്കും എന്ന തരത്തില്‍ മറ്റ് ചില പ്രമുഖ താരങ്ങളുടെ പേരുകളിലും സമാനമായ വാര്‍ത്ത വന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് നാഗ ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത്. പിന്നീട് സാമന്തയുടെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഡിവോഴ്സ് കഴിഞ്ഞ് മാസങ്ങള്‍ക്കുളില്‍ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരാളെ ഭാര്യയാക്കാന്‍ നാഗ ചൈതന്യ ആഗ്രഹിക്കുന്നതായിട്ടാണ് വാര്ത്തില് പറഞ്ഞിരുന്നത്. എന്നാല്‍ അത് വെറും ഗോസിപ്പ് മാത്രമാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

റീന ദത്തയുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ആമിര്‍ ഖാന് കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം താരങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ആമിര്‍ ഖാനും നടി ഫാത്തിമ സന ഷെയ്ക്കും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നു. മൂന്നാമതും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചതോടെയാണ് കിരണുമായി പിരിഞ്ഞതെന്നും അഭ്യൂഹമുണ്ടായിരുന്നു.

ഒത്തിരി വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് മലൈക അറോറയും അര്‍ബാസ് ഖാനും പിരിയുന്ന്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലൈക നടന് അര്ജുന് കപൂറുമായി പ്രണയത്തിലാണ്. ഇരുവരും വിവാഹം കഴിക്കുമെന്ന് കരുതിയെങ്കിലും ലിവിംഗ് റിലേഷനുമായി മുന്നോട്ട് പോവുകയാണ്. അതേ സമയം അർബാസ് ഖാനും മറ്റൊരു പ്രണയത്തിലാണെന്നാണ് വിവരം.

അടുത്ത കാലത്തായി നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ഹൃത്വിക് റോഷന്. സുസന്നൈ ഖാനുമായി ഉണ്ടായിരുന്ന പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ഹൃത്വിക് ഇപ്പോള്‍ സബ ആസാദ് എന്ന സംഗീതഞ്ജയുമായി പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത സജീവമാവുന്നത്. ഒപ്പം സുസന്നെയും മറ്റൊരു റിലേഷനിലാണ്. ഇരുവരും പുതിയ കാമുകിയ്ക്കും കാമുകനുമൊപ്പം ഒരുമിക്കുന്നത് പതിവാണ്.