For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്ടിയെല്ലാം പിടിച്ച് ചെന്നൈയിൽ പോയി,ചെന്നപ്പോൾ കണ്ടത്, ആദ്യ സിനിമ കണ്ടതിനെ കുറിച്ച് സ്വാസിക

  |

  ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് സ്വാസിക. 2009ൽ തമിഴിലൂടെയാണ് കരിയർ ആരംഭിച്ചത്. എന്നാൽ ശോഭിക്കാൻ നടിക്ക് കഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ മലയാള സിനിമയിലും സ്വാസികയ്ക്ക് പ്രതീക്ഷിച്ചത് പോലെ ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സീരിയലുകളിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. 2015 മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ദത്ത്പുത്രി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീൻ ജീവിതം തുടങ്ങുന്നത്. അതുവരെ സിനിമയിൽ ചെറിയ വേഷങ്ങളിൽ സജീവമായിരുന്ന നടി ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു . ചെറിയ സമയം കൊണ്ട് തന്നെ സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

  swasika

  പ്ലവേഴ്സ് സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയാണ് നടിയക്ക് ആരാധകരകുടെ എണ്ണം വർധിപ്പിച്ചത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ എവർഗ്രീൻ താരജോഡികാണ് സീതയും ഇന്ദ്രനും. നടൻ ഷാനവാസ് ആണ് സീരിയലിൽ ഇന്ദ്രനെ അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ചിട്ട് നാളുകൾ കഴിഞ്ഞുവെങ്കിലും ഇന്നുംപ്രേക്ഷകരുടെ ഇടയിൽ സീതയും ഇന്ദ്രനും ചർച്ചയാണ്.

  ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

  ഇപ്പോഴിത തന്റെ വീട്ടിലെ ഓണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സ്വാസിക. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ പഴയ ഓണത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിലെ ഓണം മിസ് ചെയ്യുന്നുവെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ഓണ വിശേഷം കൂടാതെ ആദ്യത്തെ സിനിമ സ്ക്രീനിൽ കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും നടി പറയുന്നുണ്ട്. 15ാം വയസ്സിലായിരുന്നു ആദ്യത്തെ സിനിമ. തമിഴ് ചിത്രം കാണാൻ വേണ്ടി കുടുംബം ഒന്നിച്ച് ചെന്നെയിൽ പോയതിനെ കുറിച്ചും നട ഒരിക്കൽ കൂടി ഓർമിക്കുന്നുണ്ട്.

  ഓണത്തെ കുറിച്ച് സ്വാസിക പറയുന്നത് ഇങ്ങനെയാണ്. ' കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് വീട്ടിലെ ഓണമാണ്. ഞങ്ങളുടേത് കൂട്ടുകുടുംബമാണ്. ഓണക്കോടിയും ഓണസദ്യയുമൊക്കെ അൽപം സ്പെഷ്യലാണ്. മിക്കപ്പോഴും ഓണം സിനിമ സെറ്റിലോ വല്ല സ്റ്റേജ് ഷോകളിലോ ആയിരിക്കും. തിരുവോണദിവസം വീട്ടിലേയ്ക്ക് ഓടി വരാൻ കഴിയുന്ന ദൂരമാണെങ്കിൽ വീട്ടിലെത്തും. പുത്തൻ മണമുള്ള ഓണക്കോടിയൊക്കെ ഉടുത്ത സന്തോഷമായിരിക്കും. കഴിഞ്ഞ തവണ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലായിരുന്നു. സിനിമ തിരക്കുകളോ പ്രോഗ്രാമോ ഇല്ലാതെ വീട്ടിലിരുന്നു ഓണം ആഘോഷിച്ചു.

  പൂജ വിജയൻ എന്നായിരുന്നു നടിയുടെ പേര് പിന്നീട് സ്വാസിക എന്ന് പേര് മാറ്റുകയായിരുന്നു. ആദ്യത്തെ തമിഴ് ചിത്രത്തിന് വേണ്ടിയായുിരുന്നു നടി പേര് മാറ്റിയത്. സിനിമ നൽകിയ ഓർമകളും നടി അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. 16ാം വയസ്സിലാണ് വൈഗ എന്ന സിനിമ ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരുന്നു അത്. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. വൈഗ കാണാനായി ഞങ്ങൾ എല്ലാവരും കൂടി വണ്ടി പിടിച്ചാണ് ചെന്നൈയിലേയ്ക്ക് പോയത്. ചെന്നൈയിൽ എത്തിയപ്പോൾ വലിയ പോസ്റ്ററിൽ എന്റെ മുഖം. ബിഗ് സ്ക്രീനിൽ ആദ്യമായി എന്റെ മുഖം കണ്ടപ്പോൾ അന്ന് അനുഭവിച്ച് ഫീൽ അത് പറഞ്ഞറിക്കാൻ സാധിക്കാത്തതാണെന്നും സ്വാസിക അഭിമുഖത്തിൽ പറയുന്നു.

  കടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയാണ് കരിയറിലെ വഴിത്തിരിവ് ആയതെന്നണ് സ്വാസിക പറയുന്നത്. പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു. സിനിമ ജീവിതത്തിൽ എന്നെ തേടിയെത്തിയ ഏറ്റവും വലിയ സന്തോഷ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കരമാണ്. ഇരുപത് വയസ്സുകാരിയായ വാസന്തിയായി വേഷപകർച്ച നടത്തിയപ്പോൾ ഒരിക്കലും അതിനെത്തേടി അവാർഡ് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സ്വാസിക പറയുന്നു.

  Read more about: swasika
  English summary
  Aaraattu Movie Actress Swasika About Her First Movie Cinema Theater Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X