twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യാമാധവന്‍റെ തിരിച്ചുവരവ് അടയാളപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമ; പുതുമകളില്ലാതിരുന്ന ആകാശവാണി

    |

    രണ്ടായിരത്തി പതിനാറില്‍ കാവ്യാമാധവന്‍റെ തിരിച്ചുവരവ് എന്ന രീതിയില്‍ വലിയ പരസ്യത്തോടെയാണ് ആകാശവാണി പുറത്തിറങ്ങിയത്. കാവ്യയുടെ തിരിച്ചുവരവിനെ അതിഗംഭീരമായി രേഖപ്പെടുത്താനൊന്നും ചിത്രത്തിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ശരാശരിയിലും താഴെയുള്ള മലയാളി പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാം എന്നല്ലാതെ വലിയ അഭിനയ മികവുകളൊന്നും എടുത്തുപറയാനില്ലാത്ത വിധമായിരുന്നു കാര്യങ്ങള്‍.

     ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍

    ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍

    പുതിയ കാലത്ത് ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് നീങ്ങുന്ന ചെറിയ കഥയാണ് ചിത്രം പറയുന്നത്. ആകാശും വാണിയും രണ്ടു തരത്തിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്. അവര്‍ ഒരുമിച്ച് ജീവിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കപ്പെടുന്നതുമാണ് ചിത്രത്തില്‍ പറയുന്നത്. കണ്ടിരിക്കാം, അല്ലെങ്കില്‍ പല വീടുകളിലും ഇന്ന സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ പ്രേക്ഷകനെ സംബന്ധിച്ച് വലിയ കൗതുകമൊന്നും ജനിപ്പിച്ചില്ല. ആകെയുള്ളത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകാശും വാണിയും സ്വീകരിച്ച കാര്യങ്ങള്‍ മാത്രമാണ്. അതാണെങ്കില്‍ സിനിമയില്‍ മാത്രം കാണാന്‍ കഴിയുന്നതും.

    കാവ്യയുടെ രംഗപ്രവേശം

    കാവ്യയുടെ രംഗപ്രവേശം

    മാധ്യമപ്രവര്‍ത്തകയായിട്ടായിരുന്നു കാവ്യയുടെ രംഗപ്രവേശം. ഒരു ചാനലിന്‍റെ തലപ്പത്തിരിക്കുന്ന ആളാണെന്ന് കാണിക്കാന്‍ വളരെ ചെറിയ സീനുകളെ സംവിധായക് കാണിക്കാന്‍ കഴിഞ്ഞുള്ളൂ. അതിന്‍റെ ടെന്‍ഷന്‍ എത്രത്തോളം ജീവിതത്തെ ബാധിക്കുന്നു എന്നതിലപ്പുറം സ്വന്തം പിതാവിന്‍റെ സ്വഭാവം മാത്രമാണ് പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. ദോശയും ഇഡ്ഡലിയും ഉണ്ടാക്കണമെന്ന് വാശി പിടിക്കുന്ന പഴയ ടിപ്പിക്കല്‍ ഭര്‍ത്താവാണ് ആകാശ്.

    സ്വാഭാവികമായ ഡയലോഗുകള്‍

    സ്വാഭാവികമായ ഡയലോഗുകള്‍

    അതിലുണ്ടാകുന്ന സ്വാഭാവികമായ ഡയലോഗുകള്‍ പ്രേക്ഷകനെ ഒരു തരിപോലും സ്പര്‍ശിക്കാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. എത്രമേല്‍ അതൊക്കെ അനുഭവിക്കുന്ന ആളുകളാണെങ്കില്‍ പോലും സിനിമ കാണാനിരിക്കുന്നവരുടെ മനസിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പരിണിത ഫലത്തേക്കുറിച്ചോ അത് വിളക്കിച്ചേര്‍ക്കേണ്ടതിനെക്കുറിച്ചോ ചിന്തകള്‍ ഉണ്ടാക്കുന്നില്ല. പകരം, ഇതെന്ത് സിനിമ എന്ന തോന്നലേ ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നായകനും നായിക സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. ആദ്യം രണ്ടും പേരും അഭിനയിക്കുന്നതാണെന്ന് തോന്നാത്ത രീതിയിലാണ് കഥ പോകുന്നത്. വാണിയുടെ ശത്രുക്കള്‍ അവളെ ഉപദ്രവിക്കുമ്പോള്‍ വേദനിക്കുന്ന ഭര്‍ത്താവിനെയാണ് കാണുന്നത്. യഥാര്‍ഥ ജീവിതത്തിലാണെങ്കില്‍ ഇതൊന്നും പ്രാവര്‍ത്തികമാകില്ലെന്നുള്ളതാണ് സത്യം.

    ക്ലൈമാക്സ് കടന്നുവരുന്നത്

    ക്ലൈമാക്സ് കടന്നുവരുന്നത്

    ഭാര്യയും ഭര്‍ത്താവും പ്രശ്നത്തിലാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണ അവസ്ഥയിലേക്ക് പോവുകയാണ് പതിവ്. ഒപ്പം നില്‍ക്കുന്നവര്‍ അതിനെ അത്രമാത്രം കുഴപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിട്ടും ഉണ്ടാകും. വില്ലന്‍മാരായി രണ്ടുപേരുടേയും വീട്ടിലെത്തുന്നവര്‍ തമ്മിലുള്ളരംഗങ്ങള്‍ വലിഞ്ഞു ഇഴഞ്ഞ് മുന്നോട്ടു പോകുന്നതല്ലാതെ എന്താണെന്ന് ഒരെത്തുംപിടിയും കിട്ടാതെ പോവുകയും അവസാനം ഇതിനൊരു ട്വിസ്റ്റ് വേണമല്ലോ എന്ന നിലയിലാണ് ക്ലൈമാക്സില്‍ രണ്ടുപേരും ഒരേപോലെ പ്രത്യേകം പ്രത്യേകം നാടകം കളിച്ചതായി കാണിക്കുന്നത്. ഒന്നും പ്രതീക്ഷിക്കാനില്ലാതിരിക്കുന്ന പ്രേക്ഷകന് മുന്നിലേക്ക് എന്തെങ്കിലും നല്‍കണമല്ലോ എന്ന നിലയിലാണ് ക്ലൈമാക്സ് കടന്നുവരുന്നത്.

    ഹാസ്യ വില്ലന്‍ എന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന സൈജു കുറുപ്പ്

    ഹാസ്യ വില്ലന്‍ എന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന സൈജു കുറുപ്പ്

    ഖായിസ് മിലെന്‍ എന്ന സംവിധായകന്‍ പൂര്‍ണ പരാജയമാണെന്നല്ല പറഞ്ഞതിനര്‍ഥം. മറിച്ച് പുതുമകളോടെ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ കുറെക്കൂടി പ്രേക്ഷക മനസില്‍ ഇടംപിടിക്കുമായിരുന്നു. പ്രത്യേകിച്ച് നായകനായ ആകാശ് നാല് ദിവസത്തെ യാത്ര പോകുന്നതും ട്രാവല്‍സിലേക്ക് വാണി വിവരങ്ങള്‍ തേടുന്നതും ഒക്കെ പ്ലാന്‍ ചെയ്ത സംഭവമാണെന്ന് മനസിലാക്കാന്‍ വലിയ പ്രയാസം ഒന്നും തന്നെയില്ല. ഹാസ്യ വില്ലന്‍ എന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന സൈജു കുറുപ്പ് മാത്രമാണ് ചിത്രത്തില്‍ എന്തെങ്കിലും അഭിനയിച്ചു എന്ന് തോന്നുന്നത്. പക്ഷേ, സൈജുവിനും ആവര്‍ത്തിക്കപ്പെടുകയാണ് ഇത്തരം കഥാപാത്രങ്ങള്‍,ചുരുക്കി പറഞ്ഞാല്‍ പ്രേക്ഷകനില്‍ ആകാംക്ഷയും കൗതുകവും ഒന്നും ഈ സിനിമ ഉണ്ടാക്കിയില്ല . കാവ്യമാധവന്‍, വിജയ് ബാബു, സാന്ദ്ര തോമസ്, സൈജു കുറുപ്പ്, ലാലു അലക്സ് എന്നിവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

    English summary
    About akashvani movie of kavya madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X