twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയവും സ്നേഹവും കൊന്നുകളഞ്ഞ ക്ലൈമാക്സ്.. അനുരാഗിയില്‍ പ്രാക്ടിക്കല്‍ ക്ലൈമാക്സ് ആകാമായിരുന്നു

    |

    1988ല്‍ പുറത്തിറങ്ങിയ ഐവി ശശി സിനിമയായിരുന്നു അനുരാഗി. ഒട്ടേറെ വ്യത്യസ്തതയും പുതുമയും പുതിയതും ഒക്കെയായി നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു ​എണ്‍പതുകള്‍. അതുകൊണ്ടാവാം ഇപ്പോഴും എണ്‍പതുകളിലെ പടങ്ങളോടും അഭിനേതാക്കളോടും പാട്ടുകളോടുമൊക്കെ വെറുതെയൊരു ഇഷ്ടം പലരും മനസില്‍ സൂക്ഷിക്കുന്നത്. അനുരാഗി അന്നത്തെ വലിയ ഹിറ്റുകളില്‍ ഉള്‍പ്പെട്ട സിനിമയായിരുന്നില്ല. പക്ഷേ, ഐ വി ശശി സിനിമകളുടെ കൂട്ടല്‍ പ്രേക്ഷകര്‍ക്ക് വീണ്ടും കണ്ടിരിക്കാന്‍ കഴിയുന്ന സിനിമ തന്നെയാണ് അനുരാഗി.

    anuragi

    വലിയ ജഗപൊകകള്‍ ഇല്ലാതെ ഒരു കഥ അതിങ്ങനെ പതിയെ പതിയെ ഒഴുകി പോകുന്നു. അടുത്ത സീനില്‍ എന്ത് എന്ന ആകാംക്ഷ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ പ്രേക്ഷകനെ അലട്ടാറില്ല. കാരണം, നമ്മള്‍ അവര്‍ക്കൊപ്പം കുഞ്ഞൊരു ചോലയായി അങ്ങനെ അങ്ങ് ഒഴുകും. വലിയ ബഹളങ്ങള്‍ ഉണ്ടാകില്ല. സ്റ്റണ്ടും എടുത്തോ പിടിച്ചോ ഡയലോഗും ഒന്നും ഉണ്ടാകില്ല. നല്ല മഴക്കാലത്ത് വെറുതെ ഇരുന്ന് മുഷിയുമ്പോള്‍ ടി വിയില്‍ അങ്ങനെ അങ്ങ് കണ്ടിരിക്കാം. ആനി എന്നാണ് അവളുടെ പേര്.

    anu

    ശ്യാം എന്ന ചെറുപ്പക്കാരനാണ് പടത്തില്‍ നായകന്‍. ആ ചെറുപ്പക്കാരന്‍ കാട്ടില്‍ താമസിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി അപകടത്തില്‍പെടുന്നത് കാണുന്നു. അവളെ രക്ഷിച്ച് കാട്ടില്‍ തന്നെയുള്ള കൂടാരത്തില്‍ താമസിപ്പിക്കുന്നു. സുഖപ്പെട്ട് വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ഇരുവരും ഒരുമിച്ച് ഒരു യാത്ര പോകുന്നു. യാത്രപോകുന്ന വഴിക്ക് രാത്രിയില്‍ ഒരു ഏറുമാടത്തില്‍ താമസിക്കുന്നു. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ അവളുടെ വീട്ടില്‍ കൊണ്ടുവിടുന്നു. ആനിയുടെ അച്ഛനും അമ്മയും ഒരു ആക്സിഡന്‍റില്‍ മരിച്ചതാണ്. അമ്മയുടെ അനിയത്തിയാണ് അവളെ വളര്‍ത്തുന്നത്. തിരികെ വരുന്ന ആനി നേരത്തെ പറഞ്ഞ് വെച്ചിരുന്ന വിവാഹത്തോട് വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. ഇനി ഒരിക്കലും കാണില്ലെന്ന് പറഞ്ഞ് പിരിഞ്ഞ ശ്യാമെന്ന ചെറുപ്പക്കാരനെ അവള്‍ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്ന് അവള്‍ സ്വയം തിരിച്ചറിയുന്നു. അയാളെ തേടി വീണ്ടും അവള്‍ കാട്ടിലേക്ക് പോകുന്നു. സ്വച്ഛമായൊഴുകുന്ന കഥ. എന്നാല്‍ വീണ്ടും തന്നെ തേടിയെത്തിയ ആനിയോട് സ്വന്തം കഥ ശ്യാം പറയുന്നു. ഭ്രാന്തിയായ ഭാര്യയെക്കുറിച്ച്. ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ ഇരുവരും ഒരുമിച്ച് പോകുന്നു. ശ്യാമിന്‍റെ കുഞ്ഞിനെയും ആനി സ്നേഹിക്കുന്നു. ഇരുവരുടേയും അടുപ്പം കണ്ട് ഭാര്യാ പിതാവും ശ്യാമിനെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നു. ഭാര്യയുടെ അസുഖം ഒരിക്കലും മാറില്ലെന്ന് വിചാരിച്ചിരുന്നെങ്കിലും സുഖം പ്രാപിക്കുന്നതോടെ അവര്‍ക്കൊപ്പം പ്രേക്ഷകനും ആശയക്കുഴപ്പത്തിലാകുന്നു. ഭര്‍ത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ഭാര്യ വഴിമാറിക്കൊടുക്കാന്‍ തയ്യാറാകുന്നെങ്കിലും ഭാര്യാ-ഭര്‍തൃബന്ധത്തിന്‍റെ പവിത്രതയും സ്നേഹവും അടുപ്പവും ശ്യാമിനെ അവളെ വിട്ടുപോകാന്‍ അനുവദിക്കുന്നില്ല. ഭാര്യയുടെ നിര്‍ദേശമനുസരിച്ച് രണ്ടു പേരും ആനിയെ കണ്ട് സംസാരിക്കാന്‍ പോകുന്നു. ആനി നല്ല മനസോടെ ശ്യാമിനെ നല്‍കാമെന്ന് പറ‍ഞ്ഞ ശ്യാമിന്‍റെ ഭാര്യക്ക് നന്ദി പറഞ്ഞുകൊണ്ട് അവരുടെ നിര്‍ദേശത്തെ നിരസിക്കുകയും ചെയ്യുമ്പോഴാണ് അടുത്ത ട്വിസ്റ്റ്. ശ്യാമിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തയാളാണ് ആനിയെ വിവാഹം കഴിക്കുന്നതെന്ന സത്യം അറിയുന്നതോടെ അവര്‍ തമ്മില്‍ കയ്യാങ്കളിയാകുന്നു. ഇതിനിടിയില്‍ കയ്യാങ്കളിയില്‍ ശ്യാമിന്‍റെ ഭാര്യയും റോയിയും കടലിലേക്ക് വീഴുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
    anuragi

    സിനിമ അവസാനിക്കുന്നതുവരെ വലിയ മാനസിക സംഘര്‍ഷമില്ലാതെ കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ വിഷമതയിലും സന്തോഷത്തിലും ഒഴുകുന്ന പ്രേക്ഷക മനസിന് കല്ലുകടിയായിട്ടാണ് ക്ലൈമാക്സ് അവസാനിക്കുന്നത്. തെറ്റ് ചെയ്യാത്ത ശ്യാമിന്‍റെ ഭാര്യയും മരിക്കുന്നതെന്തിന്. മാനസിക രോഗം വന്നതും അവളെ ബലാത്സംഗം ചെയ്തതും അവളുടെ കുറ്റമല്ല. ബലാത്സംഗം ചെയ്ത, ഒരിക്കല്‍ മാനസിക നില തെറ്റിയ അവളെ സ്വീകരിക്കാതെ നായകനെ പ്രതിസന്ധിയിലാക്കാതെയുള്ള ക്ലൈമാക്സ് അല്‍പ്പം കടന്ന കൈയായിപ്പോയി. റോയ് അത്തരം മോശം ആളാണെന്നറിയുന്ന ആനിക്ക് തിരിച്ചറിവുണ്ടായി അവള്‍ മറ്റൊരു ജീവിതത്തിലേക്ക് പോയിരുന്നെങ്കില്‍ സിനിമ പ്രേക്ഷകന് പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും നല്ല സന്ദേശം പകര്‍ന്ന് നല്‍കുമായിരുന്നു. രമ്യാ കൃഷ്ണന്‍, ഉര്‍വശി, കുതിരവട്ടം പപ്പു. സുരേഷ് ഗോപി, സരിത, രോഹിണി, എം ജി സോമന്‍, സി ഐ പോള്‍, സാവിത്രി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചത്.

    English summary
    about iv sasi's movie anuragi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X