twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രൂരതയുടെ ഉയരങ്ങളില്‍ നിന്ന് നിലംപതിക്കുന്ന നായകനായി മോഹന്‍ലാല്‍; വില്ലന്‍ സ്വഭാവത്തിലുള്ള നായകന്‍

    |

    ​എണ്‍പതുകളും തൊണ്ണൂറുകളും മോഹലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണ കാലഘട്ടങ്ങളായിരുന്നു. പ്രേക്ഷക മനസിലേക്ക് വില്ലനും നായകനും ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള കാലം. ആദ്യ സിനിമയിറങ്ങി ഏഴാമത്തെ വര്‍ഷമാണ് ഉയരങ്ങളില്‍ എന്ന സിനിമ. ''വില്ലന്‍ നായകന്‍'' എന്ന പുതിയ വിശേഷണം കൊടുക്കാന്‍ കഴിയുന്ന സിനിമകള്‍ കുറെയധികം ഈ കാലഘട്ടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സല്‍സ്വഭാവിയായ നായകനായിട്ടായിരുന്നില്ല അന്നത്തെ സിനിമകളിലെ മോഹല്‍ലാല്‍.

    1984 ല്‍ പുറത്തിറങ്ങിയ ഉയരങ്ങളില്‍ എന്ന സിനിമയും അത്തരത്തിലായിരുന്നു. വില്ലന്‍ സ്വഭാവമുള്ള നായകന്‍. പൂര്‍ണ ഐ വി ശശി ചിത്രം എന്ന് തന്നെ ധൈര്യത്തില്‍ പറയാം. അക്കാലത്തെ ത്രില്ലര്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ. പക്ഷേ, ത്രില്ലര്‍ സിനിമയാണെങ്കിലും സ്വല്‍പ്പം ഇഴഞ്ഞ് തന്നെയാണ് കഥ പറയുന്നത്.

    mohanlal

    പി കെ രാജന്‍, ചന്ദ്രന്‍, ജോണി എന്നിവര്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. വിവിധ തരത്തിലുള്ള കഷ്ടപ്പാടുകളുളള ഇവര്‍ കമ്പനിയുടെ കാശ് തട്ടാനുളള ശ്രമം നടത്തി. പദ്ധതി പാളുകയും ചെയര്‍മാന്‍ കണ്ടുപിടിക്കുകയും ചെയ്തു. തെറ്റ് സമ്മതിച്ച് കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകുന്നുവെന്ന് പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്ന ചെയര്‍മാനെ പിന്നീട് രാജന്‍ കൊല്ലുന്നു. മറ്റ് രണ്ട് പേരും നിരപരാധികളാണ്. തെറ്റിന് കൂട്ട് നിന്നുവെന്നുള്ള കുറ്റബോധം അവരെ വല്ലാതെ അലട്ടുന്നു. പക്ഷേ, ഒരാള്‍ക്കും പിടികൊടുക്കാതെ രാജന്‍ അതി സമര്‍ഥമായി അഭിനയം തുടരുകയാണ്. പൊലീസിന് ഒരു തുമ്പും കിട്ടാത്ത രീതിയില്‍ കൊല നടത്തി എന്നത് രാജന്‍ എത്ര സമര്‍ഥനാണെന്ന് കാണിച്ച് തരുന്നു. അതിന് ശേഷം അത് മറച്ചുവെക്കാനും അയാളെടുക്കുന്ന സാമര്‍ഥ്യം വളരെ നന്നായി തന്നെ കാണാം.

    പക്ഷേ, ജോണി കൂടുതല്‍ നിരാശയിലേക്ക് വീഴുന്നു. മറ്റൊരാളോട് അയാള്‍ അത് പറയും എന്ന് തോന്നിയ രാജന്‍ ജോണിയെയും കൊല്ലുന്നു. പിന്നീടങ്ങോട്ട് ജോണിയുടെ കൊലപാതക പരമ്പരയും അതിസാമര്‍ഥ്യവുമാണ്. കാമുകിയെ അയാള്‍ വെറും ഒരു ടൈം പാസ് മാത്രമായിട്ടായിരുന്നു കണ്ടിരുന്നത്. ചെയര്‍മാന്‍ മരിച്ചതോടെ ആ കസേരയും രാജനെ തേടിയെത്തി. അതോടെ കാമുകിയെ അവഗണിക്കാന്‍ തുടങ്ങി. കൂടുതല്‍ പണത്തിന് വേണ്ടി ചെയര്‍മാന്‍റെ രണ്ടാം ഭാര്യയുമായി അയാള്‍ അവിഹിത ബന്ധം സ്ഥാപിക്കുന്നു. പഴയ കാമുകി ഉയര്‍ച്ചക്ക് തടസമാകുമെന്ന് കണ്ടപ്പോള്‍ അയാള്‍ അവരെയും കൊല്ലുന്നു. അതും പൊലീസിന് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. കമ്പനിയുടെ ഉടമസ്ഥന്‍റെ മകളെ കൈയിലെടുക്കുന്ന രാജന്‍ കോടികള്‍ സ്വപ്നം കാണുന്നു. ചെയര്‍മാന്‍റെ രണ്ടാം ഭാര്യയുടെ കൈയില്‍ സ്വത്തില്ലെന്ന് മനസിലാക്കിയ രാജന്‍ അവരെയും വധിക്കാനായി പദ്ധതിയിടുന്നു. പക്ഷേ, സഹപാഠിയായ ചന്ദ്രനില്‍ നിന്നും ഉടമസ്ഥന്‍റെ മകള്‍ വിവരം മനസിലാക്കുന്നു. ചെയര്‍മാന്‍റെ രണ്ടാം ഭാര്യ പത്മയെ വധിക്കാനായി ഒരു കുന്നിന്‍ മുകളിലേക്ക് പോകുന്ന രാജനെ അവര്‍ കൈയോടെ പിടികൂടുന്നു. പിടിയിലായെന്ന് മനസിലായ രാജന്‍ തന്‍റെ കഥ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് മനസിലാകുമ്പോഴേക്കും രാജന്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു.

    സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസില്‍ നന്മ ഒന്നും അവസാനിക്കുന്നില്ല. ഒരു കൊലപാതകിയുടെ മാനസിക പ്രശ്നമായി മാത്രം കാണാന്‍ കഴിയുന്ന സിനിമ. കഥാപാത്രത്തിന് അനുകമ്പ തോന്നിക്കുന്ന തരത്തിലുള്ള കഥയുണ്ടെങ്കിലും അയാളുടെ പ്രവ‍ൃത്തികൊണ്ട് കഥാപാത്രത്തോട് ഒരു തരം അസ്വസ്ഥതയാണ് തോന്നുന്നത്. അത് എഴുത്തുകാരന്‍റെ വിജയം തന്നെയാണ്.

    എങ്കിലും അത്രമേല്‍ സ്പര്‍ശിക്കുന്ന കഥാപാത്രമായോ മനസില്‍ കാലങ്ങളോളം തങ്ങുന്ന കഥാപാത്രമായോ രാജന്‍ നമ്മളില്‍ ചനങ്ങള്‍ ഉണ്ടാക്കുന്നില്ല. കഥ കൊലപാതക പരമ്പരയായി മുന്നോട്ടു പോകുമ്പോള്‍ എവിടെ ഇതിനൊരന്ത്യം എന്ന് ചിന്ത പോകാം. ക്ലൈമാക്സാണെങ്കില്‍ ശിക്ഷ ലഭിക്കേണ്ടിടത്ത് അതില്‍ നിന്നൊഴിവാകുന്ന നായകനെയും പ്രതിഷ്ഠിക്കുന്നു. അതും ഒരു തരം രക്ഷപ്പെടലാണ്. ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ക്ക് ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്. റഹ്മാന്‍, നെടുമുടി വേണു, കാജല്‍ കിരണ്‍, സ്വപ്ന, രതീഷ്, തിലകന്‍, ജഗതി ശ്രീകുമാര്‍,ബദൂര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ സിനിമയിലെ മറ്റ് താരങ്ങളാണ്. എസ് പാവമണി നിര്‍മിച്ച ചിത്രത്തിന്‍റെ രചന എം ടി വാസുദേവന്‍ നായരായിരുന്നു.

    English summary
    About mohanlal's Uyarangalil movie and his villain character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X