twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയിക്കാതെ പോയ സുരേഷ് ഗോപിയുടെ മുഷ്ടി ചുരുട്ടലും തളിപ്പറമ്പന്‍ കഥകളും..

    |

    തൊണ്ണൂറ് കാലഘട്ടത്തില്‍ സുരേഷ് ഗോപിയെന്ന നടന്‍റെ അച്ചായന്‍ വേഷങ്ങള്‍ മലയാളികളുടെ മനസില്‍ ഇടം നേടിയിരുന്നു. എന്നാല്‍ രണ്ടായിരമായപ്പോഴേക്കും അതിന്‍റെ ലെവലങ് മാറി. ആവര്‍ത്തന വിരസത പ്രേക്ഷകരെ വല്ലാതെ പൊള്ളിച്ചു. ക്രിസ്ത്യാനി കുടുംബവും അവരുടെ കൃഷിയും രണ്ട് കുടുംബക്കാര്‍ തമ്മിലുള്ള വൈരാഗ്യവും കൊലപാതവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പകവീട്ടലും സ്റ്റണ്ടും ഒക്കെ തുടര്‍ക്കഥയാകുമ്പോള്‍ പ്രേക്ഷകരെ മടുപ്പിക്കും എന്നതില്‍ ഒരു സംശയവുമില്ല. ആ സമയത്ത് ഒരു കഥ വിജയിച്ചുവെന്ന് തോന്നിയാല്‍ പിന്നെ അത് തന്നെ പല രൂപത്തിലും ഭാവത്തിലും പിന്നീട് പ്രത്യക്ഷപ്പെടും.

    <strong>നയന്‍താരയ്ക്ക് വേണ്ടി വിഘ്‌നേഷ് അത് ചെയ്തു! പ്രണയാതുരനായ കാമുകന്‍ അല്ല സംവിധായകന്‍! കാണൂ!</strong>നയന്‍താരയ്ക്ക് വേണ്ടി വിഘ്‌നേഷ് അത് ചെയ്തു! പ്രണയാതുരനായ കാമുകന്‍ അല്ല സംവിധായകന്‍! കാണൂ!

    രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമാണ് മാര്‍ക്ക് ആന്‍റണി. ഒരു പൂര്‍ണ സുരേഷ് ഗോപി ചിത്രം. ഗുണ്ടായിസവും ആള്‍ബലവും പണവും ഉള്ള നായകന്‍ അതേ അവസ്ഥയിലുള്ള കുടുംബത്തിലെ നായികയെ പ്രണയിക്കുക കൂടി ചെയ്യുമ്പോള്‍ സംഗതി ഫിനിഷ്.

    mark4

    ജനാര്‍ദ്ദനന്‍ എന്ന അതുല്യപ്രതിഭയില്ലായിരുന്നെങ്കില്‍ മാഞ്ഞുപോകുമായിരുന്ന കഥാപാത്രം


    ഒന്നുമില്ലായ്മയിൽ നിന്ന് ഭൂമി വെട്ടിപ്പിടിച്ച് പണക്കാരാകുന്നവരാണ് ക്രിസ്ത്യൻ കുടിയേറ്റ കർഷകരുടെ രീതി. അത് പലപ്പോഴും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ഗ്രൂപ്പായിട്ടായിരിക്കും. കാട് വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുന്നത് വിയർപ്പൊഴുക്കി തന്നെയാണ്. ഇതേ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചാക്കപ്പൻ, പാപ്പു എന്നിവർ ആത്മ മിത്രങ്ങളായിരുന്നു . ഭൂമി വെട്ടിപ്പിടിച്ച് രണ്ടു കുടുംബങ്ങളും വലിയ പണക്കാരാകുന്നു. പക്ഷേ, ഇതിനിടയിൽ രണ്ടു കുടുംബങ്ങളും ശത്രുക്കളാകുന്നു. കാരണം കൃത്യമായി മനസിലാക്കാൻ കഴിയുന്നില്ല. എന്നാൽ പാപ്പുവിന്റെ പറമ്പിലെ റബ്ബർ തൈ കടിക്കുന്ന ആടിനെ കൊല്ലുന്നതാണ് വിദ്വേഷമുണ്ടാകാനുള്ള രണ്ടാമത്തെ കാരണം. ഇതാണ് പ്രേക്ഷകനിൽ കൗതുകം ജനിപ്പിക്കുന്നത്. അതേ സമയം ഗർഭിണിയായ ആടിനെ ഒറ്റ വെട്ടിന് കൊല്ലുന്ന പാപ്പുവിനെ നല്ലവനായി എങ്ങനെ കാണാനാകും എന്നതും പ്രേക്ഷനിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഇതിലാരാണ് നല്ലവരെന്ന് ചോദിക്കുന്നതിന് മറുപടിയായിട്ട് വേണമെങ്കില്‍ പാപ്പുവിന്‍റെ മരണത്തെ പ്രേക്ഷകന് കൂട്ടി വായിക്കാം. ബന്ധവൈരികളായിരുന്ന ചാക്കോയും പാപ്പുവും ഒന്നിച്ചതിന് ശേഷം നാട്ടില്‍ സന്തോഷം വരുമ്പോഴാണ് പാപ്പു വെടിയേറ്റ് മരിക്കുന്നത്. വാളെടുത്തവന്‍ വാളാലെ എന്ന് വേണമെങ്കില്‍ ചിന്തിക്കാം. പക്ഷേ, അപ്പോള്‍ ഇതാരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് അധികം ജിജ്ഞാസയില്ലാതെയാണ് പ്രേക്ഷനിലേക്ക് ചിന്തയുടെ ചരട് വലികള്‍ നടക്കുന്നത്. എതിര്‍ ചേരികളായെങ്കിലും ഒന്നിച്ചു കൂടിയ ചാക്കോയെയും മക്കളെയും സംശയം ജനിപ്പിക്കുന്ന രീതിയില്‍ കൊണ്ടുവന്നത് പ്രത്യേകിച്ച് വലിയ വ്യത്യാസമൊന്നും കാണുന്നവര്‍ക്ക് മുന്നില്‍ ഉണ്ടാക്കുന്നില്ല. കാരണം അത് കാണിച്ചില്ലെങ്കിലും ഇല്ലെങ്കിലും അങ്ങനെയൊരു സംശയം പ്രേക്ഷകനില്‍ ഉണ്ടാവും. എന്നാല്‍ അത് കാണിക്കുകയും പിന്നീട് അവരല്ലെന്ന് ക്ലൈമാക്സില്‍ വരുകയും ചെയ്യുമ്പോഴും പ്രതീക്ഷിക്കുന്ന കഥ തന്നെയാണ് മുന്നിലേക്ക് തെളിയുന്നത്. ആടിനെ കൊല്ലുമ്പോള്‍ നിന്നെ ഞങ്ങള്‍ കോടതി കയറ്റുമെന്ന് അയ്യപ്പന്‍റെ മക്കള്‍ പറയുന്നത് പ്രേക്ഷകനി്ല്‍ ചിരിയാണ് ഉണ്ടാക്കുന്നത്. പിന്നീട് അത് കോടതിയില്‍ വിസ്താരത്തിനെത്തുമ്പോള്‍ ഇതെന്ത് കഥയെന്ന് അറിയാതെ ചോദിച്ചു പോകുന്നു. എന്നാല്‍ നിസാരമായ കാര്യം കൊലപാതകത്തിലേക്കും വിദ്വേഷത്തിലേക്കും എത്തിക്കുന്നു എന്ന് പറയാനാവും ഒരു പക്ഷേ, കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടാവുക. കഥ ഇങ്ങനെയൊക്കെയായിരുന്നാലും ജനാര്‍ദ്ദനന്‍ എന്ന വലിയ നടന്‍റെ അഭിനയ മികവ് ഒന്ന് കൊണ്ട് മാത്രമാണ് സിനിമ കണ്ട് തീരുമ്പോഴും പിന്നീട് എപ്പോഴെങ്കിലും സിനിമയുടെ പേര് കേള്‍ക്കുമ്പോഴും എല്ലാം പാപ്പു എന്ന കഥാപാത്രം മനസില്‍ തങ്ങി നില്‍ക്കുന്നത്. എത്ര ആവര്‍ത്തന വിരസതയുണ്ടായിട്ടും ആ കഥാപാത്രത്തെ അതിന്‍റെ അംശം ചോരാതെ അഭിനയിക്കാന്‍ പാപ്പു എന്ന കഥാപാത്രത്തിന് കഴിഞ്ഞു. പ്രത്യേകിച്ച് മണ്ണില്‍ പണിത് പണമുണ്ടാക്കിയ കുടിയേറ്റ കര്‍ഷകനെ അങ്ങനെ തന്നെ പകര്‍ത്താന്‍ ജനാര്‍ദ്ദനനായി.

    mark3

    മാര്‍ക്ക് ആന്‍റണിയും ബോറന്‍ തളിപ്പറമ്പ് കഥകളും


    സിനിമയുടെ ആദ്യത്തെ വലിയ കോലാഹലം മുഴുവന്‍ കഴിഞ്ഞാണ് നായകന്‍ മാര്‍ക്ക് ആന്‍റണി പ്രത്യക്ഷപ്പെടുന്നത്. കോമഡി ചിത്രമായി വിളമ്പിയിരുന്നെങ്കില്‍ സുരേഷ് ഗോപിയുടെ മാര്‍ക്ക് ആന്‍റണി കഥാപാത്രവും വലിയ പരിക്കില്ലാതെ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ അമ്പേ പരാജയപ്പെട്ട നായക കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. അന്ന് കഥ പൂര്‍ണമാകണമെങ്കില്‍ ഒരു നായകന്‍ എല്ലാത്തിലും കേന്ദ്രബിന്ദുവാകണം. ഇന്നായിരുന്നെങ്കില്‍ പാപ്പു തന്നെയാകും കേന്ദ്ര കഥാപാത്രവും നായകനും ഒക്കെ. നായികാ- നായകന്‍ സങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. കഥാനായകനെ എവിടെ സ്ക്രീനിലേക്ക് കൊണ്ടുവരണമെന്ന് ആശങ്കയുണ്ടായിരുന്നു സംവിധായകന് എന്ന് തോന്നിപ്പോകും മട്ടിലാണ് മാര്‍ക്ക് ആന്‍റണി പ്രത്യക്ഷപ്പെടുന്നത്. അതും വലിയ ദൂരത്ത് നിന്നും അല്ല. തളിപ്പറമ്പില്‍ നിന്നും. അതാണ് സിനിമയിലെ ഏറ്റവും മുഴച്ചു നില്‍ക്കുന്ന ഡയലോഗും ആവര്‍ത്തിക്കുന്ന ഡയലോഗും. അത് തന്നെയാണ് അയ്യേ എന്ന് പ്രേക്ഷകന് തോന്നിപ്പിക്കുന്നതും. അതും പൊലീസ് പിടിക്കുന്ന നായകനെ തളിപ്പറമ്പില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മകനെ പൊലീസ് പിടിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുള്ള വീമ്പിളക്കലും പൊലീസിന്‍റെ പേടിക്കലും ഒക്കെ കാണുമ്പോള്‍ ജനം ചൂളിപ്പോയി എന്ന് യാതൊരു സംശയവുമില്ല. അതിനും പണ്ടേക്ക് പണ്ടേക്ക് ഇറങ്ങിയ സിനിമകളില്‍ പോലും മന്ത്രിമാരുടേയും ഡിജിപിയുടേയും ഒക്കെ ഫോണ്‍കോള്‍ ഇടം പിടിച്ചെടുത്താണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ കൊണ്ടുവന്നിരിക്കുന്നത്. അതും തളിപ്പറമ്പ് എന്ന സ്ഥലത്തെ മാത്രം എടുത്ത് പറഞ്ഞ് കൊണ്ട്. കുറഞ്ഞത് കണ്ണൂരെങ്കിലും ആവാമായിരുന്നു. ശരിക്ക് പറഞ്ഞാല്‍ തളിപ്പറമ്പിലെ കളി കാണാനിരിക്കുന്നതേയുള്ളൂ എന്ന് പറയുമ്പോള്‍ ചിരിക്കാന്‍പോലും പ്രേക്ഷകന് കഴിയുന്നില്ല. പഞ്ചായത്ത് പ്രസിഡന്‍റ് എന്ന അഹങ്കാരത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രം. അനാവശ്യമായി ആ കഥാപാത്രത്തെ സിനിമയില്‍ കുത്തിക്കയറ്റിയതാണെന്ന് തോന്നും. കെപിഎസി ലളിതയായതുകൊണ്ട് കണ്ടിരിക്കാമെന്നേയുള്ളൂ.

    <strong>ബിഗ്ബോസ് 50 ാം ദിവസത്തിലേയ്ക്ക്!! മത്സരാർഥികളെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്, വീഡിയോ കാണൂ</strong>ബിഗ്ബോസ് 50 ാം ദിവസത്തിലേയ്ക്ക്!! മത്സരാർഥികളെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്, വീഡിയോ കാണൂ

    ഇനി ചിരവൈരികളായ ചാക്കോയുടെ പെണ്ണിനെ പ്രേമിക്കുന്ന നായകന്‍. അതില്‍ എതിര്‍പ്പുണ്ടാകുന്നു. നായകന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നായികയുടെ വീട്ടില്‍ വിവാഹാലോചന. പ്രശ്നം മുറുകുന്നു. അവസാനം പാപ്പുവിന്‍റെ ഘാതകനെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകന്‍. മറ്റൊരു കഥയും വില്ലനും വരുന്നു. കൊലപാതകം നടത്തിയവരെ കണ്ടെത്തുന്നു. അടി , പിടി , പൊക. അവസാനം നായകന്‍റെയും നായികയുടേയും വിവാഹത്തിന് അനുവാദം. എല്ലാം ശുഭം. സിനിമ കണ്ടു കഴിയുമ്പോള്‍ ഇപ്പോഴും കാശ് കള‍ഞ്ഞില്ലല്ലോ എന്ന് മാത്രം ആശ്വസിക്കാം.

    English summary
    about suresh gopi's old movie mark antony
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X