For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയോട് ഒട്ടും താല്‍പര്യം തോന്നിയിട്ടില്ല; പാര്‍വതിയുടെ പാചകത്തെ കുറിച്ചും മാളവിക ജയറാം

  |

  നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവിക ജയറാം അച്ഛനൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരുന്നു. ആദ്യം വലിയ തരംഗമായ പരസ്യം പിന്നീട് ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പരസ്യത്തില്‍ മാത്രമല്ല മോഡലിങ്ങ് രംഗത്തേക്കും താരപുത്രി ചുവട് വെച്ചതോടെ സിനിമയിലേക്കുള്ള എന്‍ട്രിയുടെ ഭാഗമാണെന്ന് തന്നെ വാര്‍ത്തകളുമെത്തി.

  വീണ്ടും മാളവിക ജയറാമിനെ കുറിച്ചുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അച്ഛനും അമ്മയും സഹോദരനുമെല്ലാം സിനിമാ താരങ്ങളാണെങ്കിലും തന്റെ ലക്ഷ്യം സിനിമ അല്ലെന്ന് നേരത്തെ തന്നെ മാളവിക വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മാളവിക ജയറാം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

  ആദ്യമേ തന്നെ പറയട്ടേ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത് ഞാന്‍ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകല്‍ ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ. ആ ബഹുമാനം നിലനിര്‍ത്തി തന്നെയാണ് പറയുന്നത്. 'ആക്ടീങ് ഈസ് നോട്ട് മൈ പാഷന്‍' ഒരിക്കല്‍ പോലും എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം.

  എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. വീട്ടില്‍ അമ്മ നല്ല ഫുഡ് ഉണ്ടാക്കും. അപ്പയും കണ്ണനുമുണ്ടെങ്കില്‍ എപ്പോഴും തമാശയാണ്. ലോകത്ത് വേറെ എവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. ചെന്നൈ എന്റെ സിറ്റിയാണ്. ഓരോ കോര്‍ണറും എനിക്ക് പരിചിതമാണ്. അതുപോലെ തന്നെ വീടും. അമ്മ നല്ലൊരു കുക്കാണ്. എല്ലാവരുമുള്ളപ്പോല്‍ അമ്മയുടെ ബിരിയാണി മസ്റ്റാണ്. അപ്പയെപ്പോഴും പറയും പണ്ട് ഒന്നും അറിയില്ലായിരുന്നു. എല്ലാം ചെയ്ത് ചെയ്ത് പഠിച്ചതാണെന്ന്. ഞാനും ആ വഴി തന്നൊണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കിഷ്ടമാണ്. ചിലപ്പോള്‍ ആദ്യത്തെ ഒന്ന് രണ്ട് വട്ടം പാളി പോകും. പക്ഷേ മൂന്നാമത്തെ വട്ടം വിജയിക്കും. കണ്ണനാണ് എന്റെ സ്ഥിരം ഇര.

  വ്യായാമം ചെറുപ്പം മുതല്‍ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ നിത്യവും ഒന്നര മണിക്കൂര്‍ ജിമ്മില്‍ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ വര്‍ക്കൗട്ട് കൂടും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. ഞാന്‍ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവര്‍ ഭാരം കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തില്‍ എനിക്ക് എപ്പോഴും കണ്‍ട്രോളുണ്ട്.

  Sreejith Panickar Questions WCC's works

  എന്റെ ഫാഷന്‍ ഐക്കന്‍ അമ്മയാണ്. ഇപ്പോഴും എന്റെ ഡ്രസ് തിരഞ്ഞെടുക്കുന്നത് അമ്മയാണ്. ഒരുപാട് ഡിസൈനേഴ്‌സിനെ യൂട്യൂബിലും ഇന്‍സ്റ്റയിലും ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേക ഇഷ്ടം ഉള്ളത് അറബ് ഡിസൈനുകളോടാണ്. സാരിയാണ് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. അമ്മയുടെ വാര്‍ഡ്രാബാണ് എപ്പോഴത്തെയും എന്റെ ട്രെന്‍ഡി ഷോപ്പിങ് ഏരിയ. അങ്ങനെ ഫേവറിറ്റ് നിറമൊന്നുമില്ല. സീസണലാണ് നിറങ്ങളോടുള്ള ഇഷ്ടം. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ഷോര്‍ട്‌സിലും ടീ ഷര്‍ട്ടിലുമാണ്. വീട്ടിലിടുന്ന വേഷം അതാണെന്നും മാളവിക പറയുന്നു.

  English summary
  Acting Is Not My Passion Says Actor Jayaram's Daughter Malavika Jayaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X