For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കും, അദ്ദേഹത്തെ നോക്കിയിരിക്കാൻ തോന്നും; മോഹൻലാലിനെ കുറിച്ച് ആസിഫ് അലി

  |

  മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടൻ കൂടിയാണ് ആസിഫ് അലി.

  റിമ കല്ലിങ്കൽ നായികയായ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയിൽ അവസരം ലഭിക്കുന്നത്. തുടക്കം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.

  Also Read: 'സാഗറിന് കൂടുതൽ ദാതാക്കളെ ലഭിച്ചിരുന്നെങ്കിൽ എന്റെ ജീവിതം മാറിമറിഞ്ഞേനെ': കുറിപ്പുമായി മീന

  ഇതുവരെ ഏകദേശം അറുപതിലധികം ചിത്രങ്ങളിൽ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. മൂന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയുമാണ്. അതിനിടെ തന്റെ വലിയ സ്വപ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. കാന്‍ ചാനൽ മീഡിയയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്‍ ഇത് പറഞ്ഞത്.

  മോഹൻലാലിനൊപ്പം ഒരു ചിത്രത്തിലെങ്കിലും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആസിഫ് പറഞ്ഞത്. മോഹൻലാലിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഇത്. റെഡ് വൈൻ ഒരു രംഗത്തിൽ മാത്രമാണ് അദ്ദേഹത്തോട് ഒപ്പം സ്‌ക്രീനിൽ എത്താൻ കഴിഞ്ഞതെന്നും ആസിഫ് പറഞ്ഞു.

  Also Read: വിവാഹത്തിന് മുന്‍പ് അവളുടെ വീട്ടിലെത്തി സർപ്രൈസ് കൊടുത്തു; ഭാര്യയോട് നടത്തിയ പ്രണയാഭ്യര്‍ഥനയെ കുറിച്ച് വിശാഖ്

  'നമ്മളെ എപ്പോഴും കംഫർട്ടബിളാക്കി വയ്ക്കുന്ന ആളാണ് മോഹന്‍ലാല്‍. എത്ര കണ്ടാലും അദ്ദേഹത്തെ വീണ്ടും കാണുമ്പോള്‍ നോക്കിയിരിക്കാന്‍ തോന്നും അതുകൊണ്ട് തന്നെ പലപ്പോഴും നോക്കിയിരിക്കാറുമുണ്ട്. അമ്മയുടെ മീറ്റിംഗ് ഒക്കെ നടക്കുമ്പോൾ അദ്ദേഹം ഇരിക്കുന്നതില്‍ നിന്ന് ഒരുപാട് അകലെയായിരിക്കും ഞാൻ ഇരിക്കുന്നത്.

  അതുകൊണ്ട് തന്നെ പലപ്പോഴും സംസാരിക്കാന്‍ പറ്റാറില്ല. പക്ഷേ അദ്ദേഹം ഒരു നോട്ടം കൊണ്ടുപോലും നമ്മളെ കംഫര്ട്ടബിളാക്കും നിന്നെയും ഞാന്‍ പരിഗണിക്കുന്നുണ്ട് എന്ന് ആ ഒറ്റ നോട്ടത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാകും.

  ആദ്ദേഹത്തിനോപ്പം റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. അതും ഒരു സീനില്‍ മാത്രം. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള സിനിമയില്‍ അഭിനയിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ അഭിനയം അടുത്ത് നിന്ന് കാണണം' ആസിഫ് അലി പറഞ്ഞു.

  Also Read: 'സിനിമാ മോഹം ഉള്ളവരോട് ലുക്ക്മാനെപ്പോലുള്ളവരുടെ അനുഭവമല്ലാതെ മറ്റെന്ത് പറയാന്‍'; വൈറലായി കുറിപ്പ്!

  അതേസമയം, മഹാവീര്യർ ആണ് ആസിഫിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിവിൻ പൊളി നായകനായ ചിത്രത്തിൽ വീരഭദ്രൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തിയത്.

  സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് ആസിഫിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നിഖില വിമൽ നായികയാകുന്ന ചിത്രത്തിൽ റോഷൻ മാത്യു, സുരേഷ് കൃഷ്ണ, സുദേവ് നായർ, വിജേഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയായാണ് കൊത്ത് ഒരുങ്ങുന്നത്.

  Read more about: asif ali
  English summary
  Actor Asif Ali about his experience with Mohanlal goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X