For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാണി വിശ്വനാഥിനെ ചേര്‍ത്ത് പിടിച്ച് ബാബുരാജ്; വയസാം കാലത്താണോ ഇതെന്ന് ആരാധകന്‍, മാസ് മറുപടി കൊടുത്ത് താരം

  |

  നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേളെ എടുത്ത് മാറി നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ് നടി. ഇതിനിടെ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചിരുന്നു. സിനിമയിലേക്കൊരു മടങ്ങി വരവ് എപ്പോഴാണെന്ന് ചോദിച്ച് ആരാധകരും രംഗത്ത് വരാറുണ്ട്.

  ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ

  ബാബുരാജിനോടും എല്ലാവരും ചോദിക്കുന്ന ഏക ചോദ്യം വാണിയുടെ തിരിച്ച് വരവിനെ കുറിച്ച് തന്നെയാണ്. ഇതിനിടെ വാണിയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ജിമ്മില്‍ നിന്നും ഭാര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ബാബുരാജ്. 'ജിമ്മിങ്, വാണി, എല്ലാ കാലത്തെയും എന്റെ സൂപ്പര്‍സ്റ്റാര്‍' തുടങ്ങിയ ഹാഷ്ടാഗുകളാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍.

  ഇരുവരും ചെന്നൈയിലാണ് ഇപ്പോഴുള്ളതെന്നും ബാബുരാജ് സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം വാണി വിശ്വനാഥിനെ വീണ്ടും കാണിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളത്തില്‍ ഏറെ ഇഷ്ടപ്പെട്ട നടിയായിരുന്നു വാണി വിശ്വനാഥ്. ഇന്‍ഡസ്ട്രിയിലേക്ക് ചേച്ചി തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുകയാണെന്നുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്. ഒപ്പം ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചും ചിലര്‍ ചോദിക്കുന്നുണ്ട്. മറ്റ് ചിലര്‍ വിമര്‍ശനവുമായി വന്നതോടെ അതും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

  ഓ വയസാം കാലത്തെ ഒരു... എന്ന് പറഞ്ഞ് കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടിയുമായി ബാബുരാജും എത്തിയിരുന്നു. വേണ്ട വെറുതേ വിട്ടേക്ക്. കൊല്ലണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് മാത്രമല്ല കമന്റിന് മറുപടിയുമായി നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. വയസാം കാലത്തും ഇങ്ങനെ മസില്‍ ഉരുണ്ട് ഇരിക്കണമെങ്കില്‍ ആയ കാലത്തു നല്ല രീതിയില്‍ വര്‍ക്ക് ചെയ്തിട്ടു ആണ്. വെരി ഗുഡ് ബാബുച്ചേട്ടാ എന്നൊരാള്‍ പറയുന്നു.

  ഒന്നാമത്തെ കാര്യം അവര്‍ക്കിത് വയസാന്‍ കാലം അല്ല. രണ്ട് പേരും യങ് ആണ്. ഇനിയിപ്പോ ആണേല്‍ തന്നെ അതെന്താ വയസാന്‍ കാലത്ത് ഭാര്യ, ഭാര്യ അല്ലാതെ ആവുമോ. ഇജ്ജാതി ദുരന്തം വീട്ടില്‍ ഒന്നേ ഒള്ളോ അതോ വേറെയും ഉണ്ടോ? വയസായി എന്നാണ് പറയുന്നതെങ്കില്‍ ഈ കാലത്തും ബോഡി മെയിന്റൈന്‍ ചെയ്യുന്നില്ലേ. അതിലാണ് കാര്യം.

  ശിക്ഷിച്ച ജഡ്ജിയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചത് | FilmiBeat Malayalam

  ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത ഏതോ മാമനാണ് ഇങ്ങനെ കമന്റിട്ടിരിക്കുന്നത്. ഇനി ഇങ്ങനെ പറയുന്നവരെ നിയമപരമായും കായികപരമായും നേരിടും. അത് കവലയില്‍ ഇരുന്നു കുശു കുശുക്കുന്നവരായാലും മേടയില്‍ ഇരുന്നു താളത്തില്‍ പാടുന്നവര്‍ ആയാലും. എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത ജോജി എന്ന സിനിമയിലെ ബാബുരാജിന്റെ ഹിറ്റ് ഡയലോഗും ചിലര്‍ പങ്കുവെച്ചിരുന്നു.

  English summary
  Actor Baburaj Shares Latest Gim Photo With Wife Vani Viswanath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X