For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ വിവാഹം നടന്നത് മാര്‍ച്ചില്‍; എലിസബത്തിനൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍

  |

  മലയാളത്തിലും തമിഴിലുമൊക്കെ സജീവ സാന്നിധ്യമായി നില്‍ക്കുകയാണ് നടന്‍ ബാല. കഴിഞ്ഞ വര്‍ഷം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നൊരു പേര് കൂടിയാണ് ബാലയുടേത്. അതില്‍ പ്രധാനം നടന്‍ രണ്ടാമതും വിവാഹം കഴിച്ചതായിരുന്നു. ഡോക്ടറായ എലിസബത്തുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ വലിയൊരു ആരാധികയെ തന്നെയാണ് ബാല വിവാഹം കഴിച്ചതും. എന്നാല്‍ പുറംലോകം അറിയുന്നതിനും ഏറെ മുന്‍പ് തന്നെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു.

  ക്രിക്കറ്റ് താരം ശ്രീശാന്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫോട്ടോ കണ്ടതോടെയാണ് ബാല പുനര്‍വിവാഹിതനായെന്ന വിവരം പ്രചരിച്ചത്. ബാലയും ഭാര്യയും എന്ന് ശ്രീശാന്ത് വിശേഷിപ്പിച്ചിരുന്നു. ഒടുവില്‍ സെപ്റ്റംബറിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ ഇരുവരും വിവാഹിതരായി. ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനെ പറ്റി പറയുകയാണ് താരങ്ങള്‍.

  'കിടിലന്‍ പാട്ടിനൊപ്പം ഭാര്യയുടെ കൂടെ ഡാന്‍സ് കളിക്കുന്ന വീഡിയോയുമായിട്ടാണ് ബാല എത്തിയത്. നടന്‍ ഡാന്‍സ് കളിക്കുന്നുണ്ടെങ്കിലും ഭാര്യ എലിസബത്തിനെ കൈയ്യില്‍ പിടിച്ച് ചുറ്റിക്കേണ്ടി വന്നിരുന്നു. ശേഷം വീഡിയോയിലൂടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നും' നടന്‍ വിശദീകരിച്ചു. മാര്‍ച്ച് മുപ്പതിനെ കുറിച്ച് പറയാന്‍ എലിസബത്തിനോട് ബാല ആവശ്യപ്പെടുകയായിരുന്നു. 'ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികമാണെന്ന്' എലിസബത്ത് പറഞ്ഞു.

  ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ കുടുംബവും ചേര്‍ന്ന് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടേ.. എന്നുമാണ് വീഡിയോയില്‍ ബാല പറയുന്നത്. അതിന് ശേഷവും ഭാര്യയുടെ കൂടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്താനും താരം ശ്രമിച്ചിരുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. എല്ലാ കാലത്തും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.

  'പ്രശാന്തിന്റെ വിവാഹം ഞങ്ങൾക്ക് പറ്റിയ വലിയ തെറ്റ്, അവൻ പ്രണയിച്ച് കല്യാണം കഴിച്ചാൽ മതിയായിരുന്നു'; ത്യാ​ഗരാജൻ

  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വൈകാതെ അതിലൊരു വിശദീകരണം നല്‍കാമെന്നും നടന്‍ പറഞ്ഞു. ഒടുവില്‍ 2021 സെപ്റ്റംബര്‍ അഞ്ചിന് വിവാഹ റിസ്പഷന്‍ നടത്തി, ഇക്കാര്യം ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ബാലയുടെ രണ്ടാമത്തെ ഭാര്യ എലിസബത്ത് ഒരു ഡോക്ടറാണ്. എന്നാല്‍ വിവാഹക്കാര്യം പുറത്തറിയുന്നതിനും മാസങ്ങള്‍ക്ക് മുന്‍പേ ഇരുവരും വിവാഹിതരായെന്ന വിവരമാണ് വിവാഹ തീയ്യതി പുറത്ത് വിട്ടതിലൂടെ വ്യക്തമാവുന്നത്.

  പ്രണയം പറഞ്ഞത് ഞാനെന്ന് അപര്‍ണ, ആദ്യമൊക്കെ പേടിയായിരുന്നു; കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ ദത്തെടുക്കും!

  Recommended Video

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  എന്തായാലും ആദ്യ വിവാഹ ബന്ധത്തില്‍ ഉണ്ടായത് പോലെയുള്ള പാകപിഴകള്‍ ഇത്തവണ ഉണ്ടാവരുതെന്ന മുന്നറിയിപ്പും ചിലര്‍ ബാലയ്ക്ക് നല്‍കുന്നുണ്ട്. 2010 ലാണ് ബാലയും ഗായിക അമൃത സുരേഷും തമ്മില്‍ വിവാഹിതാരാവുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരാര്‍ഥിയായിരുന്ന അമൃത മുഖ്യാതിഥിയായി വന്ന ബാലയുമായി ഇഷ്ടത്തിലാവുകയായിരുന്നു. പ്രണയം ശക്തമായതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ലാണ് താരങ്ങള്‍ക്ക് അവന്തിക എന്ന പേരില്‍ ഒരു മകള്‍ ജനിക്കുന്നത്. എന്നാല്‍ 2015 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒടുവില്‍ 2019 ല്‍ നിയമപരമായി വേര്‍പിരിയുകയും ചെയ്തു.

  രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി; പിന്നീട് ഇറങ്ങി പോയി, ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് നടി ഇന്ദുലേഖ

  Read more about: bala ബാല
  English summary
  Actor Bala And His Second Wife Elizabeth Celebrated Their First Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X