For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലിസബത്തിനെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്; ഭാര്യയെക്കാള്‍ ഇഷ്ടം മകളോട്, അതാണ് അവള്‍ക്കും ഇഷ്ടമെന്ന് ബാല

  |

  നടന്‍ ബാലയുടെ രണ്ടാം വിവാഹം വലിയ ആഘോഷമായി നടത്തിയിരിക്കുകയാണ്. നേരത്തെ മുതല്‍ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനൊപ്പം റിസപ്ഷനും നടത്തി.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

  ഇന്നിതാ പ്രിയതമയുടെ ജന്മദിനത്തിന് സര്‍പ്രൈസ് സമ്മാനം നല്‍കി കൊണ്ടാണ് ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഒപ്പം ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ എലിസബത്തിനെ വിവാഹം കഴിക്കാനുള്ള കാരണത്തെ കുറിച്ചും കുടുംബ ജീവിതം നന്നായി കൊണ്ട് പോവാനുള്ള കാര്യങ്ങളെ കുറിച്ചും ബാല തുറന്ന് സംസാരിക്കുന്നു. വിശദമായി വായിക്കാം...

  എലിസബത്തിനെ അപേക്ഷിച്ച് കൂടുതല്‍ പൊസസീവ് താന്‍ ആണെന്നാണ് ബാല പറയുന്നത്. സമാധാനം കൂടുതല്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഇവളെ കെട്ടിയത്. വളരെ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും ടെന്‍ഷന്‍ അടിക്കുന്നത് എലിസബത്താണ്. തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കുന്നതും നന്നായി പാചകം ചെയ്യുന്നതുമെല്ലാം ബാലയാണ്. രണ്ട് പേരിലും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ബാലയ്ക്ക് ആണ്. കാരണം എട്ട് വര്‍ഷത്തോളം ഒറ്റയ്ക്ക് ഇരുന്ന മനുഷ്യനാണ്. വേറെ ആരും ഉണ്ടായിരുന്നില്ല. അന്നേരം എന്റെ സുഹൃത്തുക്കളായിരുന്നു സപ്പോര്‍ട്ട് നല്‍കിയത്. അവരെ ആരെയും ഞാന്‍ മറക്കില്ലെന്നും താരം പറയുന്നു.

  ജീവിതത്തില്‍ എത്ര പൈസയോ എത്ര മാര്‍ക്കറ്റ് വാല്യൂവോ പ്രശസ്തിയോ ഉണ്ടെന്ന് പറഞ്ഞാലും പരസ്പരമുള്ള ചേര്‍ച്ച ഉണ്ടാവണം. അത് സുഹൃത്തോ മാതാപിതാക്കളോ കെട്ടിയ ഭാര്യ ആരാണെങ്കിലും ശരി ചേര്‍ച്ച കൃത്യമായിരിക്കണം. എത്ര വേണമെങ്കിലും കഴിവ് ഉണ്ടായിരുന്നാലും എത്ര വേണമെങ്കിലും ആസ്തി ഉണ്ടെങ്കിലും ചേര്‍ച്ച ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു. പിന്നെ ദൈവത്തിന്റെ അനുഗ്രഹം തിരിച്ച് കൊണ്ട് വരണം. എന്റെ മകള്‍ക്ക് കൊടുത്തിരുന്നതും ഇപ്പോഴുള്ളതുമായ സ്‌നേഹം എത്രയാണെന്നും എനിക്കെന്ത് മാത്രം വേദന ഉണ്ടായിരുന്നതെന്ന് എനിക്കേ അറിയുകയുള്ളു.

  ഇപ്പോള്‍ വിവാഹം കഴിഞ്ഞു. എലിസബത്തിനോട് നിന്നെക്കാളും എനിക്കിഷ്ടം കൂടുതല്‍ മകളോടാണെന്ന് പറയും. അതുകൊണ്ടാണ് എനിക്ക് നിങ്ങളെ ഇഷ്ടമെന്ന് അവള്‍ തിരിച്ച് പറയും. അങ്ങനൊരു വിശാല മനസാണ്. നമ്മുടെ ഫീലിങ്‌സ് എന്താണെന്ന് അറിയാന്‍ പറ്റുന്ന ആളാണ്. നമുക്ക് കറക്ട് ആയിട്ടുള്ള ആളെ തിരഞ്ഞെടുക്കുക. അത് കറക്ട് ആയി ഇരിക്കുകയാണെങ്കില്‍ ജീവിതം മുകളിലേക്ക് പോവും. നെഗറ്റീവ് ആയിട്ടുള്ളവരെ കളഞ്ഞേക്കണം അതാണ് ജീവിതം മുന്നോട്ട് നന്നായി കൊണ്ട് പോവാനുള്ള മാര്‍ഗമെന്നാണ് ബാല പറയുന്നത്.

  അതേ സമയം ബാലയ്ക്കും പ്രിയതമയ്ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. തെറ്റിദ്ധാരണകളും സംശയവും പരസ്പരം ചെറിയ ചെറിയ കലഹവും എല്ലാ കുടുംബ ജീവിതത്തിലും കാണും. അതെല്ലാം മറന്നു നല്ല കുടുംബ നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം ആദ്യ വിവാഹബന്ധത്തിലെ പാളിച്ചകള്‍ ഇവിടെയും സംഭവിക്കാതെ ഇരിക്കാന്‍ നോക്കണമെന്നും ആദ്യ ഭാര്യയെ മറ്റുള്ളവര്‍ കുറ്റം പറയുന്നത് കൂടി അവസാനിപ്പിക്കണമെന്നും ഒരു ആരാധിക പറയുന്നു.

  ''ആദ്യ വിവാഹത്തില്‍ കുറ്റം ഉള്ളവര്‍ രണ്ടാമത് ആവുമ്പോ ആ തെറ്റുകള്‍ ഉണ്ടാവാതെ നോക്കും. ബാല അത് പോലെ ആ തെറ്റുകള്‍ ഉണ്ടാവാതെ നോക്കും. അപ്പോ ഈ വിവാഹം വിജയിക്കും. അപ്പോ എല്ലാരും പറയും ശരിയാണ് അമൃതക് ആയിരുന്നു കുഴപ്പം. ഈ കുട്ടി നല്ലതാണ് എന്ന്. പക്ഷെ യാഥാര്‍ഥ്യം എന്തെന്ന് വെച്ചാല്‍ രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആളുകള്‍ സ്വയം പക്വത വരിക്കുന്നു എന്നതാണ്. അല്ലാതെ ആദ്യത്തെ വിവാഹ പങ്കാളി മോശകാരി ആയിട്ടല്ല. പോരാത്തതിന് 18 വയസില്‍ വിവാഹിത ആവുന്ന ഒരു കുട്ടിയുടെ പക്കല്‍ നിന്നും 40 വയസ്സിന്റെ പക്വത പ്രതീക്ഷിക്കുന്നത് എത്ര മണ്ടത്തരം ആണ്.

  ആത്മാര്‍ത്ഥതക്ക് മെഡലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ കിട്ടും; ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് സിത്താര- വായിക്കാം

  ഭാര്യക്ക് 'പുരുഷ ധനമായി' ബാലയുടെ വിവാഹ സമ്മാനം..കിടിലൻ വീഡിയോ

  20 കള്‍ എന്നാല്‍ നമ്മുക്ക് കാര്യങ്ങള്‍ എന്താണ് എന്ന് മനസിലായി വരുന്നേ ഉണ്ടാവുള്ളു. ആ പ്രായത്തിലുള്ളവര്‍ ലൈഫ് ഒരു ഫാന്റസി ആയിട്ടേ കാണു. പക്ഷെ ആ പ്രായത്തില്‍ ആ കുട്ടിക്ക എന്തെങ്കിലും തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ ഇപ്പോളും അത് കുറ്റപ്പെടുത്തുന്നത് എത്ര മോശം ആണെന്ന് ഒന്നാലോചിച്ചു നോക്കിക്കെ. 18 വയസ് തികയുന്ന ദിവസം ആ സുപ്രഭാതത്തില്‍ തന്നെ ഒരാള്‍ക്കു പക്വത പൂര്‍ത്തിയായി എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും വീഡിയോയ്ക്ക് താഴെ വന്ന കമന്റില്‍ ഒരു ആരാധിക പറയുന്നു.

  ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ മറ്റൊരു സന്തോഷം; അമ്മായിയമ്മ കൊടുത്ത സര്‍പ്രൈസ് ഇങ്ങനെ- വായിക്കാം

  എലിസബത്തിന്റേത് ആദ്യ വിവാഹമാണെങ്കിലും ബാലയ്ക്കിത് രണ്ടാം വിവാഹമായിരുന്നു. 2010 ലായിരുന്നു ഗായിക അമൃത സുരേഷും ബാലയും തമ്മില്‍ വിവാഹിതരാവുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രണയിച്ച് വിവാഹിതരായവര്‍ ആയിരുന്നു ഇരുവരും. ആ ബന്ധത്തില്‍ അവന്തിക എന്നൊരു മകളുമുണ്ട്. എട്ട് വര്‍ഷത്തിന് മുന്‍പേ തന്നെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും 2019 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തുന്നത്. അന്ന് മുതല്‍ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടിമാരായ മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്ന് തുടങ്ങി പ്രമുഖരായ നടിമാരുടെ പേരിനൊപ്പം ബാലയുടെ പേരും വന്നിരുന്നു. ഏറെ കാലമായിട്ടുള്ള സൗഹൃദത്തിനൊടുവില്‍ തനിക്ക് ചേരുന്ന ആള്‍ എന്ന് വ്യക്തമായത് കൊണ്ടാണ് എലിസബത്തിനെ വിവാഹം കഴിച്ചതെന്നാണ് ബാല പറയുന്നത്.

  Read more about: bala ബാല
  English summary
  Actor Bala Opens Up Why He Married Dr Elizabeth Udayan, Latest Funny Q/A Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X