For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നോട് ദേഷ്യപ്പെട്ട് ഗിരീഷ് പുത്തഞ്ചേരി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി, സംഭവത്തെ കുറിച്ച് ബിജു മേനോൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. നടൻ, സഹനടൻ, വില്ലൻ , കോമഡി എന്നിങ്ങനെ സിനിമയിൽ എല്ലാകഥാപാത്രളിലും നടൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് നടന് ലഭിക്കുന്നത്. യുത്തിനിടയിലും കുടുംബപ്രേക്ഷകർക്കിടയിലും നടന് കൈനിറയെ ആരാധകരുണ്ട്. സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് നടനുളളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും ബിജു മേനോനും തമ്മിലുള്ള പിണക്കത്തെ കുറിച്ചാണ്. കാൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  biju menon

  വടക്കുനാഥന്‍ സിനിമയുടെ ഷൂട്ടിംഗിങ്ങിനിടെയാണ് സംഭവം നടക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...''ഹരിദ്വാറില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. ഇതിനിടയിലാണ് താനൊരു പാട്ട് പാടിയത്. പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി.നിനക്ക് അക്ഷരം അറിയാമോടാ' എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി.

  ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർ

  താന്‍ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ 'ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ...' എന്ന് തുടങ്ങുന്ന ഗാനമാണ്. പക്ഷേ ഞാന്‍ മംഗ്ലീഷിലാണ് പാടിയത്. ''യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്പ് ഊതിയില്ലേ...'എന്ന്. ആ പാട്ടിനെ വികൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പ്രകടിപ്പിച്ചത്. എന്നാല്‍ പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. സൗഹൃദത്തോടെ പെരുമാറി. പക്ഷേ അന്നത്തോടെ പാട്ടുകളെ മംഗ്ലീഷ് വല്‍ക്കരിക്കുന്നത് താന്‍ നിര്‍ത്തി'' എന്നും ബിജു മേനോന്‍ പറഞ്ഞു.

  അടുത്തിടെ ബിജു മേനോൻ വെളിപ്പെടുത്തിയ മറ്റൊരു സംഭവവും ചർച്ചയായിരുന്നു. ദൃശ്യം 2 ൽ ചാൻസ് ലഭിച്ചിട്ടും അഭിനയിക്കാതിരുന്നതിനെ കുറിച്ചായിരുന്നു നടൻ പറയഞ്ഞത്. അതേസമയം പ്രതിഫലം കുറഞ്ഞത് കൊണ്ടാണ് സിനിമയിൽ അഭിനയിക്കാതിരുന്നതെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് താരം പറയുന്നത്. 'ദൃശ്യം 2ൽ അഭിനയിക്കാൻ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണെന്നൊക്കെയുള്ള കാരണങ്ങള്‍ എന്നെ അറയുന്നവര്‍ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോള്‍ വലിയ നഷ്ടമായി തോന്നിയെന്നും'' ബിജു മേനോൻ പറയുന്നു.

  ലൈഫിൽ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഓരാൾ, അനുമോളുടെ പിറന്നാൾ ആശംസ വൈറൽ

  മോഹൻലാലും മമ്മൂട്ടിയും ഇന്നും സിനിമയിലെ സൂപ്പർ താരങ്ങളായി തിളങ്ങി നിൽക്കുന്നതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് അത്ഭുതം പോലെയാണെന്നാണ് ബിജു മേനോന്‍ . ബഹുമാനം കലര്‍ന്ന ആരാധനയോടെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുന്നത്. അന്ന് അവര്‍ കഠിനാധ്വാനം ചെയ്യുന്നത് മനസിലായില്ലായിരുന്നു. അന്ന് സിനിമ അങ്ങനെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് നോക്കുമ്പോഴാണ് അവരൊക്കെ എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് മനസിലാവുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക, ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ ചെയ്യുക, അത്രയും മനോഹരമായ കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ചെയ്യുന്നത് വളരെ സ്ട്രെയിന്‍ ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇന്നും അവര്‍ മലയാള സിനിമയുടെ നെടുംതൂണുകളായി നിലനില്‍ക്കുന്നത്'' നടൻ പറയുന്നു.

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  'ലളിതം സുന്ദരം', ഒറ്റക്കൊമ്പൻ തുടങ്ങിയവയാണ് ഇനി ഇറങ്ങാനുള്ള ബിജു മേനോന്റെ ചിത്രം. ലൂസിഫറിന്റെ തെലുങ്ക് പതിപ്പിലും നടൻ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ വിവേക് ഒബ്റോയി അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

  Read more about: biju menon gireesh puthenchery
  English summary
  Actor Biju Menon About Gireesh Puthenchery shouting Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X