Don't Miss!
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Finance
എല്ലാ ചിട്ടിയും നിങ്ങൾക്ക് ലാഭം തരില്ല; കരുതലോടെ ചേരാം, സമ്പത്ത് വളർത്താം
- Lifestyle
Independence Day 2022: അശോക ചക്രത്തിനെക്കുറിച്ചുള്ള വസ്തുതകള്‍
- News
ജോണ്സണ് ആന്റ് ജോണ്‍സന്റെ ടാല്‍കം ബേബി പൗഡര്‍ ഓര്‍മയിലേക്ക്; ആ വാര്‍ത്ത പങ്കുവെച്ച് കമ്പനി..കാരണവും
- Technology
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
- Sports
ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന് പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
വിഷമങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും, സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ബിജു പപ്പന്
വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജു പപ്പന്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ വില്ലനായി തിളങ്ങിയ താരം ഇന്നും സിനിമയില്‍ സജീവമാണ്. 1993ല്‍ സമൂഹം എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ബിജു അധികവും വില്ലന്‍ വേഷങ്ങളിലായിരുന്നു എത്തിയത്. സിനിമയില്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന വില്ലനാണെങ്കിലും ഓഫ്സ്ക്രീനില്‍ മികച്ച സ്വീകാര്യതയാണുള്ളത്.
Also Read: മമ്മൂട്ടിയുടെ പിണക്കം സെന്റി പറഞ്ഞാല്‍ മാറും, മോഹന്‍ലാലിന്റേത് അങ്ങനെയല്ല, പക വീട്ടല്‍ ഇങ്ങനെ...
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുമായി ബിജു പപ്പന് നല്ല ബന്ധമാണുള്ളത്. ഇന്നും സൂപ്പര്‍ താരങ്ങളുടെ ചിത്രത്തില്‍ നടന് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത സുരേഷ് ഗോപിയുമായിട്ടുളള സൗഹൃദത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.
Also Read: കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി,അനുഭവം പറഞ്ഞ് ബിജു പപ്പന്

മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ പിണങ്ങി കഴിഞ്ഞാല്‍ അദ്ദേഹത്തിന് തോന്നിയാല്‍ മാത്രമേ മിണ്ടുകയുള്ളൂവെന്നും ബിജു പപ്പന് പറഞ്ഞു.
Also Read: ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവര്ക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങള്‍ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താല്പര്യമാണ്', ബിജു പപ്പന് പറയുന്നു.

നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ഒരു വിഷമം വിളിച്ച് പറഞ്ഞാല്‍ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത്.
'പണ്ട് സിനിമയില്‍ വന്ന സമയത്ത് അദ്ദേഹം പലയിടത്തു സീറ്റിന് വേണ്ടി ശ്രമിച്ചുവെന്നൊക്കെ ആളുകള്‍ പറഞ്ഞ് കൊണ്ട് നടന്നു. എന്തൊക്കെയായലും അദ്ദേഹത്തിന്റെ നല്ല മനസ് അവസാനം എത്തേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. അവിടെ ഇരുന്നു കൊണ്ട് സാധാരണക്കാര്‍ക്ക് വേണ്ടി കുറെ നല്ല കാര്യങ്ങള്‍ ചെയ്തു കൊടുത്തു, താരം കൂട്ടിച്ചേര്‍ത്തു.

സൗഹൃദത്തെ പോലെ തന്നെ പോലെ പിണക്കങ്ങളും കാര്യങ്ങളുമൊക്കെ അദ്ദേഹത്തിനുമുണ്ട്. നല്ല നടന് എന്നതില്‍ ഉപരി എല്ലാവരേടും വളരെ ചേര്‍ന്ന് നില്ക്കുന്ന ശ്രമിക്കുന്ന ആളാണ് സുരേഷേട്ടന്. താരങ്ങള്‍ക്കിടയില്‍ വളരെ വിരളമായിട്ട് മാത്രമേ ഇത്തരത്തിലുള്ള ആളുകളുള്ളൂ. സിനിമയിലെ ടെക്നീഷ്യന് പോലും അദ്ദേഹത്തോട് ചെന്ന് പ്രശ്നങ്ങള്‍ പറയാം സാധിക്കും'.
'പലരും സുരേഷ് ഗോപി ചെയ്തു കൊടുത്ത സഹായത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്ക് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ സഹായിച്ചത് സുരേഷേട്ടനാണെന്ന്. ആദ്യം നന്റെ അഭ്യാസങ്ങളൊന്നും നടക്കില്ല പൊയ്ക്കോ എന്ന് പറഞ്ഞാലും പിന്നെ കര്‍ട്ടനിലൂടെ പുറത്തേയ്ക്ക് നോക്കും. ആള് പോയോ എന്ന്. എന്നാല്‍ അദ്ദേഹത്തിന് കൃത്യമായി അറിയാം പോയിട്ടില്ലെന്ന്. കുറച്ച് കഴിയുമ്പോള്‍ ഒരു പൊതി എടുത്തു കൊടുക്കുകയും വിളിക്കേണ്ട സ്ഥലങ്ങളിലൊക്കെ വിളിച്ച് കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കും അതാണ് സുരേഷേട്ടന്, ബിജു പപ്പന് വ്യക്തമാക്കി.

'കൂടാതെ ആരുടേയും നര്‍ബന്ധത്തിന് വഴക്കി ഒന്നും ചെയ്യുന്ന ആളല്ല സുരേഷേട്ടന്. അമ്മയില്‍ വീണ്ടും വന്നത് തന്നെ അദ്ദേഹത്തിന് തോന്നിയിട്ട് മാത്രമാണ്. അങ്ങനെ ഒരു കാര്യവും ഫോഴ്സ് ചെയ്യിപ്പിക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍, മമ്മൂട്ടി , സുരേഷ് ഗോപി എന്നിവരെ പോലെയുള്ളവര്‍ തന്നെ അമ്മയുടെ തലപ്പത്ത് വേണം'; താരം അഭിപ്രായപ്പെട്ടു.
-
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
-
സഞ്ജയ് ദത്തിന്റെ കുടുംബം ഭാര്യ മാന്യതയെ സ്വീകരിച്ചില്ലേ?; മാന്യത അന്ന് പറഞ്ഞത് ഇതാണ്
-
ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍