For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും വിളിക്കുന്നത് ഈശോ; എല്ലാവരുടേയും ആളെന്ന് ബിനീഷ് ബാസ്റ്റിന്‍

  |

  ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പോസറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പിന്നാലെ നാദിര്‍ഷ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  ഇതിനിടെ ഇപ്പോഴിതാ സംഭവത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ബിനീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ബിനീഷ് ബാസ്റ്റിന്‍. നാദിര്‍ഷയ്‌ക്കൊപ്പം എന്നു പറഞ്ഞാണ് ബിനീഷ് ബാസ്റ്റിന്‍ തന്റെ നിലപാട് അറിയിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല.... കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം''.

  ''സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.. ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശുക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്... മനസിലായില്ല അല്ലേ .. എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ... അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത് . എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട''.

  കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും. കാരണം ഈ ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  മമ്മൂക്കയുടെ രാക്ഷസ രാജാവ് ശരിക്കും രാക്ഷസ രാമനായിരുന്നു..നാദിർഷയും പേരുമാറ്റും

  ഇതിനിടെ നാദിര്‍ഷ ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍ ഇന്നലെ പറഞ്ഞിരുന്നു. താന്‍ നാദിര്‍ഷയുമായി സംസാരിക്കുകയുണ്ടായെന്നും ആരെയെങ്കിലും ഈശോ എന്ന പേര് വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് മാറ്റിക്കൂടെ നാദിര്‍ഷ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കൊണ്ടു പേര് മാറ്റാം എന്ന ഉറപ്പ് നല്‍കുന്നതായി നാദിര്‍ഷ പറഞ്ഞുവെന്നാണ് വിനയന്‍ അറിയിച്ചിരിക്കുന്നത്. പുതിയ പേരിനായി കാത്തിരിക്കാം എന്നും വിനയന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

  Also Read: 'അരുവി', പുതിയ ചുവട് വയ്പ്പിനെ കുറിച്ച് പങ്കുവെച്ച് സായ് വിഷ്ണു, കൂടെയുണ്ടാകുമെന്ന് ആരാധകർ...

  അതേസമയം തന്റെ സിനിമയ്ക്ക് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്ന് നാദിര്‍ഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണിത്. ആരുടേയും മനസ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല താനെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. ചിത്രം പുറത്ത് വന്ന ശേഷം മതവികാരം വ്രണപ്പെടുകായണെങ്കില്‍ എന്ത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറണെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ നാദിര്‍ഷ ചിത്രത്തിന്റെ പേര് മാറ്റാന്‍് തയ്യാറായെന്ന വിനയന്റെ അറിയിപ്പ് വന്നതോടെ പുതിയ പേരിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: jayasurya
  English summary
  Actor Bineesh Bastin Comes In Support Of Nadhirshah Movie Esho Amid Call Out For Name Change
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X