twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാപ്റ്റന്‍ രാജു വില്ലന്‍ വേഷം വേണ്ടെന്ന് വെച്ചത് അമ്മ കാരണം! അതെല്ലാം അസ്വസ്ഥമാക്കിയ നിമിഷങ്ങളാണ്

    |

    നടന്‍, സഹനടന്‍, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ മലയാള സിനിമയെ അഭിനയത്തിലൂടെ അത്ഭുതപ്പെടുത്തിയ താരമായിരുന്നു ക്യാപ്റ്റന്‍ രാജു. തനിക്ക് ലഭിക്കുന്ന വേഷം സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവാന്‍ കാരണം. മരണം ഇന്ന് തട്ടിയെടുത്തെങ്കിലും ക്യാപ്റ്റന്‍ രാജു അനശ്വരമാക്കിയ ഒരുപാട് വേഷങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും.

     മലയാള സിനിമയുടെ ക്യാപ്റ്റനും വിടവാങ്ങി! അന്ത്യം കൊച്ചിയിലെ വസതിയിൽ നിന്നും! മലയാള സിനിമയുടെ ക്യാപ്റ്റനും വിടവാങ്ങി! അന്ത്യം കൊച്ചിയിലെ വസതിയിൽ നിന്നും!

    പട്ടാളത്തില്‍ ഏറെ കാലം ജോലി ചെയ്തതിന് ശേഷമായിരുന്നു ക്യാപ്റ്റന്‍ രാജു സിനിമയിലെത്തിയത്. 1981 ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി താരം അഭിനയിച്ചിരുന്നത്. താന്‍ ചെയ്തിരുന്ന നെഗറ്റീവ് കഥാപാത്രങ്ങള്‍ കാരണം സമൂഹത്തില്‍ നിന്നും അകല്‍ച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുന്‍പ് അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു തുറന്ന് പറഞ്ഞിരുന്നു. അത്തരം വേഷങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തന്റെ അമ്മയാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

     പവനായി മമ്മൂക്ക ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമായിരുന്നു! ആ കഥാപാത്രത്തെ കുറിച്ച് ലാല്‍ പറയുന്നു!! പവനായി മമ്മൂക്ക ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രമായിരുന്നു! ആ കഥാപാത്രത്തെ കുറിച്ച് ലാല്‍ പറയുന്നു!!

    വില്ലന്‍ റോളുകള്‍

    വില്ലന്‍ റോളുകള്‍

    തന്റേതായ ശൈലിയില്‍ വില്ലന്‍ വേഷങ്ങള്‍ മനോഹരമാക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് കഴിഞ്ഞിരുന്നെങ്കിലും താന്‍ ചെയ്ത നെഗറ്റീവ് റോളുകള്‍ കാരണം ഒരു കലാകാരനെന്ന നിലയില്‍ സമൂഹത്തില്‍ നിന്നും അകല്‍ച്ച നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തിപരമായും വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താരം അസ്വസ്തനായിരുന്നു. സിനിമയില്‍ കൊലപാതകം പോലുള്ള രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മനസ് കൊണ്ട് അദ്ദേഹം കരഞ്ഞിരുന്നു.

    ആ വേഷങ്ങള്‍ വേണ്ടെന്ന് വെച്ചു..

    ആ വേഷങ്ങള്‍ വേണ്ടെന്ന് വെച്ചു..

    അമ്മ മരിച്ചതോടെയാണ് ഇനി നെഗറ്റീവ് റോള്‍ വേണ്ടെന്ന തീരുമാനത്തില്‍ താനെത്തിയതെന്ന് ക്യാപ്റ്റന്‍ രാജു മുന്‍പ് പറഞ്ഞിരുന്നത്. മകന്റെ വില്ലന്‍ വേഷങ്ങള്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ജീവിതത്തിലും സിനിമയിലും ആ തീരുമാനം വഴിത്തിരിവായി. ക്യാരക്ടര്‍ റോളുകളിലും രാജു തിളങ്ങിയിരുന്നു. സിനിമയില്‍ നിന്ന് മാറി ടെലിവിഷന്‍ സീരിയലുകളില്‍ എത്തിയതോടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനാകാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഒരുപാട് നല്ല വേഷങ്ങള്‍ ക്യാപ്റ്റന്‍ രാജുവിനെ തേടി എത്തിയിരുന്നു.

     നായക തുല്യമായ വേഷങ്ങള്‍

    നായക തുല്യമായ വേഷങ്ങള്‍

    1983 ല്‍ നടന്‍ മധു നിര്‍മ്മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷത്തിലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു. തടാകം, മോര്‍ച്ചറി, അസുരന്‍ തുടങ്ങിയ സിനിമകളിലൂടെയായിരുന്നു രാജു മുന്‍നിരയിലേക്ക് വളര്‍ന്ന് വന്നത്. വില്ലനായും സഹനടനായും അഞ്ഞൂറിലധികം സിനിമകളില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

    സംവിധായകന്‍

    സംവിധായകന്‍

    അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഇക്കാലയളവിനുള്ളില്‍ ക്യാപ്റ്റന്‍ രാജു തെളിയിച്ചിരുന്നു. രണ്ട് സിനിമകളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലേക്ക് എത്തിയത്. 1997 ല്‍ 'ഇതാ ഒരു സ്നേഹഘാത' എന്ന സിനിമയിലൂടെയായിരുന്നു ക്യാപ്റ്റന്‍ രാജു സംവിധായകനായി ചുവട് വെച്ചത്. 2012 ല്‍ തന്റെ ഹിറ്റ് കഥാപാത്രമായ പവനായിയുടെ കഥയുമായി 'മിസ്റ്റര്‍ പവനായി 99.99 സ്റ്റോറി' എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ ആരംഭിച്ചിരുന്നു.

    അന്നും ഇന്നും പവനായി

    അന്നും ഇന്നും പവനായി

    ക്യാപ്റ്റന്‍ രാജുവെന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആദ്യമെത്തുന്നത് നാടോടിക്കാറ്റിലെ പവനായി ആണ്. പ്രൊഫഷണല്‍ കില്ലറായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു അത്. ഒപ്പം സിഐഡി മൂസയിലെ കരംചന്ത് എന്ന കഥാപാത്രവും പ്രേക്ഷകരില്‍ ചിരി വസന്തമുണ്ടാക്കിയവയായിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ക്കൊപ്പം ഹാസ്യവും തനിക്ക് ചേരുമെന്ന് ഇത്തരം വേഷങ്ങളിലൂടെ തെളിയിക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് കഴിഞ്ഞിരുന്നു.

    ട്രോളന്മാരിലൂടെ ജീവിക്കും

    ട്രോളന്മാരിലൂടെ ജീവിക്കും

    സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുള്ളിടത്തോളം കാലം ക്യാപ്റ്റന്‍ രാജുവിന് മരണമില്ല. പവനായി ട്രോളന്മാരുടെ സ്ഥിരം ഇരയായിരുന്നു. അതിനാല്‍ തന്നെ പല വിഷയങ്ങളിലും ട്രോളുകളായി ക്യാപ്റ്റന്‍ രാജുവും പവനായിയും സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായി തന്നെ ഉണ്ടാവും.

    English summary
    Actor Captain Raju's old interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X