For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്‍ ആദ്യം എന്നെ പുകഴ്ത്തും, പിന്നെ താഴത്തേക്കിടും'; കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് ധ്യാന്‍

  |

  മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന താരകുടുംബമാണ് ശ്രീനിവാസന്റേത്. പിതാവിനെപ്പോലെ മക്കളായ വിനീതും ധ്യാനും മലയാളസിനിമയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളില്‍ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

  താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാന്‍ ശ്രീനിവാസന് ആരാധകപ്രശംസ നേടിക്കൊടുക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായകനുമായി.

  ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ തിരക്കഥ ധ്യാനിന്റേതാണ്. സിനിമയില്‍ ഒരു പ്രധാന വേഷത്തിലും ധ്യാന്‍ എത്തുന്നുണ്ട്. ജൂണ്‍ 17-ന് പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.

  സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ നല്‍കുന്ന അഭിമുഖങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. താന്‍ ഒരു അഭിമുഖ തൊഴിലാളിയായി മാറിയെന്നു വരെ ധ്യാന്‍ ഇടയ്ക്ക് തമാശയായി പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛന്‍ ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍ പറഞ്ഞൊരു കാര്യം ശ്രദ്ധ നേടുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ചെറുപ്പകാലത്ത് അച്ഛന്‍ മുന്നില്‍ പെട്ടുപോയ ചില അനുഭവങ്ങള്‍ ധ്യാന്‍ ഓര്‍ത്തെടുത്തത്.

  Also Read: ഒന്നൊന്നര ആറാട്ട് തന്നെ! സീരിയല്‍ നടിമാരെ കടത്തിവെട്ടുന്ന റിയാസിന്റെ പ്രകടനം വേറെ ലെവലെന്ന് പ്രേക്ഷകര്‍

  'എന്റെ ചെറുപ്പകാലത്ത് അച്ഛന് ഒരു സ്വഭാവമുണ്ടായിരുന്നു. ശരിക്കും അച്ഛന്റെ മുന്നില്‍ പെട്ടുപോയ അനുഭവമായിരുന്നു അത്. അച്ഛന്‍ ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ത്തമാനം പറഞ്ഞ് അങ്ങനെ ഇരിക്കുമ്പോള്‍ എന്നെ അടുത്തേയ്ക്ക് വിളിക്കും. വിളിച്ചിരുത്തി എന്നെക്കുറിച്ച് ആദ്യം കുറേ പുകഴ്ത്തി പറയും. ഞാന്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, നല്ലവനാണ്, വിനീതിനെപ്പോലെയല്ല, വലിയ കോമഡിയൊക്കെയാണ് എന്നൊക്കെ.

  പക്ഷെ, കുറച്ചുകഴിയുമ്പോള്‍ എന്നെ താഴ്ത്തി സംസാരിക്കാന്‍ തുടങ്ങും. പഠിക്കുകയുമില്ല, ഒന്നുമില്ല, സ്വഭാവവും കൊള്ളില്ല, ഒന്നിനും കൊള്ളാത്ത യൂസ്‌ലെസ് എന്നൊക്കെ പറഞ്ഞ് എന്നെ അച്ഛന്റെ കൂട്ടുകാരുടെ മുന്നില്‍ ഇളിഭ്യനാക്കും. അച്ഛന്‍ ഈ പറയുന്നതെല്ലാം കേട്ട് ചിലപ്പോള്‍ മറ്റുള്ളവരും അന്തിച്ചിരിക്കും, ഒപ്പം ഞാനും. അച്ഛന്റെ ഇടക്കാലത്തെ ഒരു വിനോദമായിരുന്നു അത്.

  Also Read: പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്‌നം ഇങ്ങനെയാവും...

  അച്ഛന്‍ സന്തോഷം കിട്ടിക്കോട്ടെ എന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. ആ സമയത്ത് അതത്ര ഗൗരവമായിട്ട് എടുത്തിട്ടൊന്നുമില്ല. മിക്കപ്പോഴും ഞാനായിരിക്കും ബലിയാട്. ചേട്ടന്‍ പിന്നെ ആ ഏരിയയിലേക്കേ വരാറില്ല.

  അച്ഛന്‍ ഞങ്ങള്‍ക്ക് നന്നാകാനുള്ള ഉപദേശങ്ങളൊന്നും തരാറില്ല. പക്ഷെ, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഞങ്ങളോട് പറയാറുണ്ട്. ഉപദേശിച്ച് നന്നാക്കാനുള്ള ശ്രമങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടേയില്ല.

  Also Read: ആദ്യബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍; പിതാവിന്റെ പാതയിലൂടെ മകനെന്നും ആരാധകര്‍

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  പിന്നീട് ബിടെക്കിന് പഠിക്കാന്‍ ചേര്‍ന്നു. അന്നത്തെ ട്രെന്‍ഡിനൊപ്പം പഠിക്കാന്‍ പോയി എന്നു മാത്രമേ ഉള്ളൂ. പരീക്ഷയൊന്നും എഴുതിയിട്ടില്ല. അങ്ങനെ പരീക്ഷകളൊന്നും എഴുതാതെ കുറേ ബാക്ക് പേപ്പേഴ്‌സാണ് എനിക്ക് കിട്ടിയത്. പരീക്ഷ എഴുതിയാലല്ലേ തോല്‍ക്കൂ, എന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.' ധ്യാന്‍ പറയുന്നു.

  Read more about: dhyan sreenivasan sreenivasan
  English summary
  Actor Dhyan Sreenivasan opens up about his father Sreenivasan and remembers his childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X