For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുംബൈ ന​ഗരത്തിലൂടെ സ്റ്റൈലിഷായി നടന്നുനീങ്ങി ദിലീപ്, വോയിസ് ഓഫ് സത്യനാഥന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു!

  |

  മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന്‍ എന്ന മെലിഞ്ഞ ചെറുപ്പക്കാരനിൽ നിന്ന് മലയാള സിനിമയിലെ മുഖ്യ താരങ്ങളിൽ ഒരാളായി ​ദിലീപ് വളർന്നിരിക്കുന്നു.

  സിനിമയായിരുന്നു എക്കാലത്തേയും ദിലീപിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനായി സിനിമയിലേക്ക് എത്തിയ ദിലീപിന് ആദ്യം ലഭിച്ചത് സഹസംവിധായകന്റെ ജോലിയാണ്.

  വളരെ നാളുകൾ നിരവധി സിനിമകളുടെ സഹ സംവിധായകനായി ദിലീപ് പ്രവർത്തിച്ചു. പിന്നീട് സഹനടനായി വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്തു.

  Also Read: 55 വയസ്സുള്ള ആളുമായി പ്രണയവും ചതിയും; ആ സിനിമ എന്റെ ജീവിതത്തെ ബാധിച്ചു, ജോലി നഷ്ടപ്പെടുത്തി - മനസുതുറന്ന് കൃപ

  പിന്നെ കണ്ണടച്ച് തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് സഹസംവിധായകനും സഹനടനും നായകനും നിര്‍മാതാവുമായി.

  കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്ക് കിട്ടുന്ന കൊച്ചുകൊച്ച് വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.

  1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു അഭിനയത്തിന്റെ തുടക്കം. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിൽ വഴിത്തിരിവായത്.

  Also Read: ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

  ഇന്നും ദിലീപ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ആദ്യം പറയുന്ന സിനിമയും സല്ലാപമാണ്. സല്ലാപത്തിന് ശേഷം നായിക മഞ്ജു വാര്യരെ പ്രണയിച്ച് ദിലീപ് വിവാഹം ചെയ്തു.

  പിന്നീട് തുടരെത്തുടരെ സൂപ്പര്‍ ഹിറ്റുകളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്നു ദിലീപ്. മാസ് നായകനായും കുടുംബങ്ങൾക്ക് ഇഷ്ടമാകുന്ന സിനിമകളും ചെയ്ത് ജനപ്രിയ നായകനായി മാറി.

  കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പര്‍താര സിംഹാസനവും ദിലീപ് കൈയ്യടക്കി. ദിലീപ് നിര്‍മിച്ച ട്വന്റി20 എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ബോക്‌സ് ഓഫീസ് കലക്ഷന്‍ വാരി.

  സിഐഡി മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ദി മെട്രോ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലും ദിലീപ് നിര്‍മാതാവായി. ഇതിനിടയില്‍ കുടുംബ ജീവിതത്തില്‍ തിരിച്ചടികളും 2014ല്‍ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും ശേഷം കാവ്യ മാധവനുമായുള്ള വിവാഹവും മറ്റ് കേസുകളും ദിലീപിനെ വിവാദ നായകനാക്കി.

  മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ദിലീപ് ഇപ്പോൾ വളരെ വിരളമായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്.

  ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ കേശു ഈ വീടിന്റെ നാഥനാണ്. ഇപ്പോൾ ദിലീപിന്റെ പുതിയൊരു വീഡിയോ താരത്തിന്റെ ഫാൻസ് പേജുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  മുംബൈ മഹാന​ഗരത്തിലൂടെ മാസായി നടന്നുപോകുന്ന ദിലീപാണ് വീഡിയോയിലുള്ളത്. നീല നിറത്തിലുള്ള പ്രിന്റഡ് ഷർട്ടും പാന്റുമാണ് വേഷം.

  വോയ്സ് ഓഫ് സത്യനാഥൻ എന്ന ദിലീപിന്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം മുംബൈയിൽ എത്തിയിരിക്കുന്നത്.

  പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. മുംബൈയിലാണ് പുതിയ ഷെഡ്യൂൾ നടക്കുന്നത്. മുംബൈ നഗരത്തിലൂടെ സ്റ്റൈലിഷ് ലുക്കിൽ നടക്കുന്ന ദിലീപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

  Recommended Video

  എല്ലാവരോടും കട്ടകമ്പനിയടിച്ച് Dileep Nadirshahയുടെ മരുമകളുടെ കല്യാണത്തിന് എത്തിയപ്പോൾ | *Celebrity

  കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടക്ക് വെച്ച് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

  ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

  Read more about: dileep
  English summary
  actor Dileep kicks off the new schedule of latest movie Voice of Sathyanathan, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X