For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരയുന്ന കുട്ടിയെ എടുക്കാന്‍ പോലും താത്പര്യമില്ലാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്: ഹരീഷ് പേരടി

  |

  അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത സാറ എന്ന യുവതിയുടെ കഥ പറയുന്ന സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്ത്. ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം വിമര്‍ശനങ്ങളം ശക്തമാണ്. വിമര്‍ശനങ്ങള്‍ക്ക് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ മറുപടി നല്‍കുന്നുമുണ്ട്. ഇതിനിടെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

  റെട്രോ ലുക്കില്‍ തിളങ്ങി ഇഷ ഗുപ്ത; ഫോട്ടോഷൂട്ട് കാണാം

  ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം അറിയിച്ചത്. എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സബ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നിയെന്നാണ് അദ്ദേഹം പറയുന്നത്. വിശദമായി വായിക്കാം.

  ''കല്യാണം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവള്‍ക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി, അവള്‍ അറിയാത്ത, ജീവിതത്തില്‍ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബിജം സ്വീകരിച്ച് ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സബ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി'' ഹരീഷ് പറയുന്നു.

  ''കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല. അവള്‍ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങള്‍ നിശബ്ദമാക്കപ്പെടുന്നുമുണ്ട്. (ചില സിനിമകളില്‍ തെറികള്‍ പറയുമ്പോള്‍ mute ചെയ്യുന്നതുപോലെ) അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ ( മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ പോലീസ് ഓഫീസര്‍ നായകന്റെ മുഖത്തേക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന നാലാം സീസണ്‍ കഴിഞ്ഞ് ലോകം മുഴുവന്‍ മണി ഹീസ്റ്റിന്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോള്‍ ആണ് ഈ സിനിമ''. അദ്ദേഹം പറയുന്നു.

  ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam

  ''ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിന്റെ വാരിയെല്ലുകള്‍ ജീവിച്ച സ്ഥലത്ത്, വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളെയും അംഗീകരിച്ച പ്രസവിക്കാന്‍ താത്പര്യമില്ലാത്ത,എന്നാല്‍ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി. മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല. നായകന്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാന്‍ ഒരു സഹനടന്റെ ലിംഗവും. മനോഹരമായ ടെയില്‍ എന്‍ഡ്'' എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: hareesh peradi
  English summary
  Actor Hareesh Peradi Slams Anna Ben Starrer Sara's Calls It Not So Progressive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X