For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  |

  കരിയറിന്‌റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ എത്തിയ താരമാണ് ഇന്ദ്രന്‍സ്. സ്‌ക്രീനില്‍ വളരെ കുറച്ച് സമയം മാത്രമുളള കഥാപാത്രങ്ങളായിരുന്നു ഇന്ദ്രന്‍സ് കൂടുതല്‍ ചെയ്തത്. സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ വരെ ഇത്തരം റോളുകളില്‍ ഇന്ദ്രന്‍സ് എത്തി. അന്നൊക്കെ മെലിഞ്ഞ ശരീര പ്രകൃതി ആയതുകൊണ്ട് പലരും താരത്തെ കളിയാക്കിയിട്ടുണ്ട്. ഓരോ പേരുകളിലാണ് ഇന്ദ്രന്‍സിനെ ആളുകള്‍ വിളിച്ചത്. ഹാസ്യ റോളുകളില്‍ ഒതുങ്ങിപ്പോവുമെന്ന് പലരും കരുതിയ താരം കൂടിയാണ് ഇന്ദ്രന്‍സ്. എന്നാല്‍ സീരിയസ് കഥാപാത്രങ്ങളും ചെയ്ത് ഇതും തനിക്ക് വഴങ്ങുമെന്ന് നടന്‍ കാണിച്ചുതന്നു.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ഏറ്റവുമൊടുവിലായി ഹോം എന്ന ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റായും മികച്ച പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. നല്ല കഥാപാത്രങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ദ്രന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കൊടക്കമ്പി എന്ന് വിളിച്ച് നടനെ കളിയാക്കിയവരും ഏറെയാണ്‌. ഈ ഒരു വിളിപ്പേര്‌ നടന് വിഷമമുണ്ടാക്കിയിട്ടുണ്ട്.

  കൊടക്കമ്പി എന്ന വിളിപേര് വിഷമത്തില്‍ നിന്ന് സന്തോഷമാക്കി മാറ്റിയതിന്‌റെ കഥ പറയുകയാണ് ഇന്ദ്രന്‍സ്. കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുളളു എന്ന് ഇന്ദ്രന്‍സ് പറയുന്നു. ആ സമയത്ത് നമ്മളെ എല്ലാവരും ശ്രദ്ധിക്കും. കല്യാണ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുളള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്.

  ഇത് എല്ലാരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചുകാലം ഒരു വിഷമമായിരുന്നു എന്ന് നടന്‍ പറഞ്ഞു. അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നതാണ് ഈ പേര്. പിന്നീട് ആളുകള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെ വിളിക്കുന്നത് ആദ്യം വിഷമം ഉണ്ടാക്കിയെങ്കിലും ഞാന്‍ ചെയ്ത കഥാപാത്രത്തിന്‌റെ ഓര്‍മ്മ തങ്ങിനില്‍ക്കുന്നത് കൊണ്ടാണല്ലോ ആ വിളി വരുന്നത് എന്നോര്‍ത്ത് ആ സങ്കടം ഞാന്‍ സന്തോഷമാക്കി മാറ്റി, ഇന്ദ്രന്‍സ് പറഞ്ഞു.

  അതേസമയം ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അനിയന്‍ ബാവ ചേട്ടന്‍ ബാവ വലിയ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നാണ്. ഒരുകാലത്ത് ജയറാമിന്‌റെ സിനിമകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇന്ദ്രന്‍സ്. ബാലന്‍ എന്നായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയില്‍ ഇന്ദ്രന്‍സിന്‌റെ കഥാപാത്രത്തിന്‌റെ ശരിക്കുമുളള പേര്. ഹോം എന്ന ചിത്ര ത്തിന് പുറമെ ഈ വര്‍ഷം ഇറങ്ങിയ മറ്റ് സിനിമകളിലെ ഇന്ദ്രന്‍സിന്‌റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  വെളളം, അനുഗ്രഹീതന്‍ ആന്റണി, ഇന്ന് മുതല്‍, മാലിക്ക് തുടങ്ങിയ സിനിമകളും ഇന്ദ്രന്‍സിന്‌റെതായി ഇക്കൊല്ലം പുറത്തിറങ്ങി. കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നത്. കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് മൂന്നുറിലധികം സിനിമകളില്‍ തന്‌റെ കരിയറില്‍ അഭിനയിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. കൂടാതെ അപ്പോത്തിക്കിരി സിനിമയിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ മെന്‍ഷനും ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്, മെയ്ഡ് ഇന്‍ കാരവാന്‍, 19(1)(a) തുടങ്ങിയവയാണ് ഇന്ദ്രന്‍സിന്‌റതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  English summary
  actor indrans reveals how he handled body shaming during the past of his cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X