Don't Miss!
- News
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Technology
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
വരദ ഗര്‍ഭിണിയാണോ? അതിഥിയെന്ന വാക്ക് കണ്ട് ഞാനും തെറ്റിദ്ധരിച്ച് പോയെന്ന് ജിഷിന്!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ജിഷിനും വരദയും. വിവിധ പരമ്പരകളിലൂടെയായി മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായികയായി മുന്നേറുന്നതിനിടയിലായിരുന്നു വില്ലനുമായി വരദ പ്രണയത്തിലായത്. അമലയിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം ഇടയ്ക്ക് വരദ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. മകന് ജനിച്ചതിന് ശേഷം ചെറിയൊരു ബ്രേക്കെടുത്തുവെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു താരം.
സീരിയലിന് പുറമെ ടെലിവിഷനിലെ മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് വരദയും ജിഷിനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധ നേടാറുമുണ്ട്. രസകരമായ പോസ്റ്റുകളുമായാണ് ഇവരെത്താറുള്ളത്. സഹോദരന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു വരദ അടുത്തിടെ എത്തിയത്. അതിഥി എന്ന വാക്ക് കണ്ട് താനും തെറ്റിദ്ധരിച്ച് പോയെന്നും നിരവധി പേരാണ് അതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചതെന്നും ജിഷിന് പറയുന്നു. രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വരദ ഗർഭിണിയാണോ
ഒരു വാർത്ത കൊടുക്കുമ്പോൾ അതിന്റെ തലക്കെട്ട് മനസ്സിലാകുന്ന രീതിയിൽ കൊടുക്കൂ പ്ലീസ്. ഈ തലക്കെട്ട് മാത്രം കണ്ട്, വാർത്ത മുഴുവൻ വായിച്ചു നോക്കാതെ, വരദ ഗർഭിണിയാണോ എന്ന് എത്ര പേര് വിളിച്ചു ചോദിച്ചെന്നോ. ഞാൻ ആണെങ്കിൽ അവളെ കണ്ടിട്ട് തന്നെ 2 മാസം ആയി. ഞാൻ അറിയാതെ എന്റെ ഭാര്യ ഗർഭിണി ആയോ എന്നറിയാൻ ഉളുപ്പില്ലാതെ എനിക്ക് അവളെ വിളിച്ചു ചോദിക്കേണ്ടി വന്നു.

സംഭവം മനസ്സിലായത്
പ്ഫാ' എന്നൊരു ആട്ട് ആയിരുന്നു ആദ്യം കിട്ടിയത്. കയ്യിന്നു തെറിച്ചു പോയ മൊബൈൽ എങ്ങനെയോ എടുത്തു ചെവിയിൽ വച്ചപ്പോൾ ബാക്കി ഡയലോഗ്. 'ആകുമ്പോൾ അറിയിക്കാം കേട്ടോ' എന്ന്. അവളുടെ മറുപടി കേട്ടു ചമ്മി ഇരിക്കുമ്പോൾ ആണ് ഒരാൾ വാർത്തയുടെ ലിങ്ക് അയച്ചു തന്നത്. ആ വാർത്ത മുഴുവൻ വായിച്ചു നോക്കിയപ്പോഴല്ലേ സംഭവം മനസ്സിലായതെന്നും ജിഷിന് പറയുന്നു.

അനുജൻ വിവാഹിതനാവുന്നു
വരദയുടെ അനുജൻ വിവാഹിതൻ ആകുന്നു, കെട്ടിക്കൊണ്ടു വരാൻ പോകുന്ന പെണ്ണിനെ ആണ് ഇവർ പുതിയ അതിഥി എന്ന് ഉദ്ദേശിച്ചത് എന്ന്. എന്നാലും ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു . സാമൂഹിക അകലം പ്രാപിച്ചു ഗർഭിണി ആയ ആദ്യ ദമ്പതികൾ എന്ന അവാർഡ് നമുക്ക് കിട്ടിയേനെ. ഇനിയെങ്കിലും ഇങ്ങനെ ക്യാപ്ഷൻ കൊടുക്കുമ്പോൾ ഇത് പോലെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുക്കല്ലേ പ്ലീസ്. അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ. അതുകൊണ്ടാ.

കമന്റുകളുമുണ്ട്
ക്യാപ്ഷന്‍ കറക്റ്റാണ്. പറഞ്ഞതിൽ തെറ്റാന്നുമില്ല. കുടുംബത്തിൽ പുതിയ ഒരു അതിഥി ' എന്നു പറഞ്ഞാൽ കുഞ്ഞു മാത്രമല്ലല്ലോ. കാള പെറ്റു കയറെടുക്ക്" എന്ന രീതിയിൽ സ്വന്തം ഭാര്യയെ വിശ്വാസമില്ലാതെ അവളെ ഫോണിൽ വിളിച്ച് "സംഭവം" ശരിയാണോ എന്നു ചോദിച്ച നിന്നെയുണ്ടല്ലോയെന്ന കമന്റുമുണ്ടായിരുന്നു.