For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുട്ടികളോട് മാത്രമല്ല പ്രണയം തോന്നുക; തന്റെ പ്രണയം വെളിപ്പെടുത്തി നടന്‍ കണ്ണന്‍ സാഗര്‍; കുറിപ്പ് വൈറൽ

  |

  നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന എഴുത്തുകളെല്ലാം അതിവേഗം വൈറലായി മാറാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് സിനിമാ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നെഴുതിയ പോസ്റ്റ് വ്യാപകമായി വൈറലായിരുന്നു. ഇപ്പോള്‍ വാലന്റൈന്‍സ് ഡേ യില്‍ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പ് അതിവേഗം വൈറലായിരിക്കുകയാണ്.

  ഓര്‍ക്കാന്‍, വല്ലപ്പോഴും ഓമനിക്കാന്‍ മിക്കവാറും എല്ലാവര്‍ക്കും പ്രണയം ഒരു കാരണമായിട്ടുണ്ട്, അതിപ്പോള്‍ പ്രണയം തോന്നുക ഒരു പെണ്‍കുട്ടിയോടല്ലാതെ, പല വസ്തുക്കളിലും പ്രണയം തോന്നാം... എന്റെ പ്രണയം വാദ്യോപകരണങ്ങളോടായിരുന്നു, അത് വായിക്കുന്നവരെ, അത് ഉപയോഗിക്കുന്ന രീതി ഇതൊക്കെ എന്റെ ചെറുമനസിനെ വല്ലാതെ ആകര്‍ഷ്ടിച്ചു. ഉത്സവപറമ്പുകളിലും, പെരുന്നാള്‍ സ്ഥലങ്ങളിലും, നാടകം, ഗാനമേള, ബാലേ,കഥാപ്രസംഗം, അങ്ങനെ വാദ്യോപകരണങ്ങള്‍ നിരക്കുന്ന സ്ഥലങ്ങളോടൊക്കെ, ഈ ഉപകരണങ്ങളോട് എനിക്ക് കടുത്ത പ്രണയം.

  എങ്ങനെയും ഇതൊക്കെ ഒന്ന് വായിക്കണം അതും ഈ വാദ്യോപ്പകരണം വായിക്കുന്ന വിദഗ്ദ്ധന്‍മാര്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഏതേലും കാലത്ത് നിന്ന് വായിക്കണം. എന്തു നടക്കാത്ത സ്വപ്‌നം. പക്ഷെ ഞാന്‍ ശ്രെമം തുടങ്ങി, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളിന് അടുത്തു ഈ വാദ്യോപ്പകരണം പഠിപ്പിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു, പക്ഷെ ഫീസ് കൊടുത്തു പഠിക്കുക ആ കാലത്തു ബുദ്ധിമുട്ടുമാണ്. കുറഞ്ഞ ഫീസില്‍ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താല്‍പര്യം ഉള്ളവര്‍ക്ക് ഒരു ഇന്റര്‍വ്യൂ നടന്നു സ്‌കൂളില്‍, ഞാനും പോയി തബല പഠിക്കാനുള്ള ആശയില്‍. അതിനോട് പ്രണയം മൂത്തു, ഡസ്‌ക്കില്‍ കൊട്ടികാണിച്ചു.

  താളബോധം ഉള്ളകുട്ടി എന്ന കാറ്റിഗറിയില്‍ പെടുത്തി എന്നെയും സെലക്ട് ചെയ്തു. പക്ഷെ ആ പഠിക്കാനുള്ള തൊര അധികനാള്‍ നീണ്ടു നിന്നില്ല. സംഘടനാ മികവുകൊണ്ട് ആ സ്ഥാപനം പൂട്ടി താക്കോല്‍ കാട്ടില്‍ വലിച്ചെറിഞ്ഞു ആരോ... തബലാ പ്രണയം മനസിലിട്ടു താലോലിച്ചു ഞാനൊരു ക്ഷമയില്ലാത്ത ആളായി മാറിക്കൊണ്ടിരുന്നു. പണം കൊടുത്താല്‍ പഠിക്കാവുന്നതേ ഉള്ളൂ. പക്ഷെ വീട്ടില്‍, നല്ല താല്‍പര്യം ഉള്ളത് കൊണ്ട് വേണ്ടാ, പത്തക്ഷരം പഠിക്കാന്‍ നോക്ക് എന്ന പഴമൊഴി ആവര്‍ത്തിച്ചു.

  ഞാന്‍ വിട്ടില്ല, പണമില്ലാതെ എങ്ങനെ പഠിക്കാം എന്നായി ചിന്ത, അങ്ങനെ ഈ വാദ്യോപകരണങ്ങള്‍ വായിക്കുന്ന ചേട്ടന്മാരെ പരിചയപ്പെടാന്‍ തുടങ്ങി. ചിലര്‍ ചേര്‍ത്തു നിര്‍ത്തി. കൂടുതലും പേര്‍ ആട്ടി ഓടിച്ചപ്പോള്‍, കാരണം സഹിക്കുന്നതിനു ഒരു പരിധിയില്ലേ. അങ്ങനെ എന്റെ പ്രണയം സാഭല്യമായി കുറേച്ചേ തബല പഠിക്കാന്‍ തുടങ്ങി, ഞങ്ങളുടെ അടുത്തുള്ള കുമാരമംഗലം മനയിലെ, അശോകന്‍മാഷ് എന്നെ ഒരുപാട് സഹായിച്ചു. തബല പഠിപ്പിച്ചു. അദ്ദേഹത്തിന് ഗാനമേള സമതി ഉണ്ടായിരുന്നു. ഞാന്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു, അവിടെവെച്ചു ഉന്നതരായ പല കലാകാരന്മാരെയും പരിചയപ്പെട്ടു.

  ഇവിടെ നിന്നാണ് മിമിക്രിയെ പ്രണയിക്കാന്‍ തുടങ്ങുന്നത്. പ്രണയിനിയായ തബലയെ ചേര്‍ത്തു നിര്‍ത്തി, മിമിക്രി കൂടെ കൂട്ടി. ഇന്നിപ്പോള്‍ പ്രണയം ഒരു പെണ്ണിനോട് എന്നമട്ടായി, എനിക്കും ഉണ്ടായിരുന്നു അങ്ങനൊന്നു. പക്ഷെ പൊട്ടി പൊളിഞ്ഞ തട്ടുമ്പുറംപോലെ ചിന്നഭിന്നമായി. അപ്പോഴും ഞാന്‍ രണ്ടു പേരെ പ്രണയിച്ചു. തബലയും, മിമിക്രിയും' പ്രിയപ്പെട്ടവര്‍ക്ക്. പ്രണയദിനാശംസകള്‍. ഗോ കൊറോണാ... ടേക് കെയര്‍..

  Read more about: kannan actor
  English summary
  Actor Kannan Sagar About His Love With Tabla
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X