For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് യാഥനകളും വേദനയും അനുഭവിച്ച യാത്ര; ആദ്യ ഗള്‍ഫ് യാത്രയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് കണ്ണന്‍ സാഗര്‍

  |

  കൊറോണ കാരണമുണ്ടായ നഷ്ടങ്ങളില്‍ പ്രധാനം കലാകാരന്മാര്‍ക്കാണ്. തിയറ്ററുകള്‍ തുറന്നെങ്കിലും സിനിമകള്‍ പതിയെ റിലീസ് ചെയ്ത് വരുന്നതേയുള്ളു. അതുപോലെ സ്റ്റേജ് പ്രോഗ്രാമുകള്‍ ഉടനൊന്നും ഉണ്ടാവില്ലെന്നുള്ളത് എല്ലാവര്‍ക്കും തിരിച്ചടിയാണ്. എങ്കിലും പഴയ ഓര്‍മ്മകള്‍ വലിയൊരു നിധിയാണെന്ന് പറയുകയാണ് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയ ഓര്‍മ്മകളാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കണ്ണന്‍ വീണ്ടും പറയുന്നത്. ദുബായിലേക്കുള്ള ഒരൊറ്റ യാത്രയില്‍ പതിനെട്ടോളം പരിപാടികള്‍ അവതരിപ്പിച്ചാണ് തിരിച്ച് വന്നതെന്നും ജാഫര്‍ ഇടുക്കി അടക്കമുള്ള താരങ്ങളെയും കണ്ണന്‍ പരിചയപ്പെടുത്തുന്നു.

   കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം

  കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം

  ജീവിതത്തിലെ ആദ്യത്തെ ഗള്‍ഫ് യാത്രയില്‍, ദുബായില്‍ ചെന്ന ശേഷം ഷോ കാര്‍ഡിനായി അവിടെ വെച്ച് എടുത്ത ചിത്രം. ഈ ഷോ യ്ക്ക് പോകാന്‍ ഞാന്‍ ഒരുപാട് യാഥന അനുഭവിച്ചിരുന്നു. വേദനിച്ചിരുന്നു. എന്നെ ഒഴിവാക്കി പോകാന്‍ വരെ തീരുമാനമായി. പാസ്സ്‌പോര്‍ട്ട് ഇല്ലാത്തിരുന്ന എന്നെ റഹ്മാനിക്കയാണ് ഒരുപാട് സഹായിച്ചത്,. പാസ്‌പോര്‍ട്ട് എടുക്കാന്‍ കൂടെ കൊണ്ടുപോകാന്‍. ഒരു ഒട്ടകത്തിന്റെ അടുത്ത് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന, കൊച്ചിന്‍ ജോക്‌സ് ഇന്ത്യ മിമിക്രിക്കാര്‍.

  ഓര്‍മ്മകള്‍ ഓടിയെത്തുമ്പോള്‍, ചില ഫോട്ടോകള്‍ ആ കാലത്തെ കുറിച്ചു, അന്നത്തെ സാഹചര്യത്തെ കുറിച്ച്, അന്യനാടിനെ കുറിച്ച്, അന്യനാട്ടുകാരെ കുറിച്ച്, അന്യഭാഷയെ കുറിച്ച്, മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച്, അവിടുത്തെ ജീവിത വീക്ഷണത്തെ കുറിച്ച്, സമ്പന്നതയെ കുറിച്ച്, ജീവിത നിലവാരത്തെ കുറിച്ച്, പ്രവാസികളായ മലയാളികളുടെ സ്‌നേഹത്തെയും, അവരുടെ ഇടപെടലുകളേയും അങ്ങനെ ഒരുപാടു ഓര്‍മ്മയുടെ നിമിഷങ്ങള്‍ ഓടിയെത്തും.

  അതിനു കുറച്ചുനേരം ഈ വക ഫോട്ടോകളില്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍, സന്തോഷം, ഉത്സാഖം, വിഷമം, നിരാശ, അഭിമാനം, അംഗീകാരം, സ്‌നേഹവാത്സല്യങ്ങള്‍ അങ്ങനെ ഒരുപാട് വികാരങ്ങള്‍ ഓടി മറയുന്നതായി തോന്നും. 'എനിക്കെന്റെ ബാല്യമിനിവേണം' പോയിപോയ നാളുകള്‍ ഇനിവേണം എന്നൊക്കെ ആശിച്ചാലും, ആഗ്രഹിച്ചാലും, വരുമ്മില്ലൊരുനാളും എന്നോര്‍ത്തു ദീര്‍ഘശ്വാസങ്ങളില്‍ ഒതുക്കാം, നല്ല ദിനങ്ങള്‍ തന്ന ആ നാളുകള്‍ ഓര്‍ത്തു നെടുവീര്‍പ്പില്‍ ഒതുക്കാം..

  മമ്മൂക്കയുടെ വമ്പൻ ചിത്രവുമായി ശങ്കർ രാമകൃഷ്ണൻ | FilmiBeat Malayalam

  ഇടതു നിന്നും അന്നത്തെ കാലത്തെ ഗാനമേള വേദികളെ പുളകം കൊള്ളിച്ച അനുഗ്രഹീത ഗായകന്‍, ശ്രീ, നാസര്‍, കോതമംഗലം, കലാഭവന്‍ ബഷീറിക്കാ, ലൈറ്റ് ചെയ്യുന്ന ശൈലന്‍ ചേട്ടന്‍ പച്ചാളം, രാജേഷ്. കെ. പുതുമന, രാജന്‍ മാഷ് ഇടുക്കി,അടുത്ത് ഞാനും. ഇരിക്കുന്നവര്‍, ഇടതു പ്രിയ താരം ജാഫര്‍ ഇടുക്കി, റോജി കോട്ടയം, റഹ് മാനിക്കായുടെ ഫോട്ടോ ഒറ്റയ്ക്ക് നിര്‍ത്തി എടുത്തു. ഈ പോക്കില്‍ പതിനെട്ടു പരിപാടിയോളം ചെയ്തു എന്നാണ് ഓര്‍മ്മ, ദുബായ് മിഡില്‍ ഈസ്റ്റു ഹോട്ടലില്‍ താമസിച്ചു, കൊല്ലത്തുള്ള മഠത്തില്‍ വീട്ടില്‍, പ്രവാസിയുമായ ശ്രീ രഘുചേട്ടനായിരുന്നു സ്‌പോണ്‍സര്‍. ഇന്നും ഓര്‍ക്കുന്നു ആ നാളുകള്‍. പഴയകാല ചിത്രം യാതൃശ്ചികമായി കിട്ടിയപ്പോള്‍ ഓര്‍മ്മകള്‍ ഒന്ന് പങ്കുവെക്കാന്‍ തോന്നി. കാരണം സാമ്പാദ്യങ്ങളില്‍ അധികവും, ഈ വക മധുരമുള്ള ഓര്‍മ്മകള്‍ തന്നെ.
  ഗോ കൊറോണാ...

  Read more about: kannan actor
  English summary
  Actor Kannan Sagar Recalled His First Dubai Programme
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X