For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോ വന്നു ഞാന്‍ ഞെട്ടി, സലിം കുമാറിന്റെ അടുത്തിരിക്കുന്നത് ഞാനാണ്, പലരും ഇന്ന് ജീവിച്ചിരിപ്പില്ല, കണ്ണന്‍

  |

  മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങളുണ്ട്. പലര്‍ക്കും സിനിമയില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെയും വന്നിട്ടുണ്ട്. ഇപ്പോഴിതാ നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചില ഓര്‍മ്മകള്‍ പുതുക്കി രംഗത്ത് വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സലിം കുമാര്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ബോബെയില്‍ പ്രോഗ്രാമിന് പോയപ്പോഴുള്ള ഫോട്ടോയായിരുന്നു കണ്ണന്‍ പങ്കുവെച്ചത്.

  ചിത്രത്തിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും വലിയ ഓര്‍മ്മകളാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കണ്ണന്‍ സൂചിപ്പിക്കുന്നു. ഒപ്പം അക്കാലത്തെ പല രസകരമായ ഓര്‍മ്മകളും താരം പങ്കുവെക്കുകയാണ്.

  കുറച്ചുനാള്‍ മുമ്പ്, സൗദിയില്‍ നിന്നും ഒരു ചെങ്ങാതി വിളിച്ചു. എനിക്ക് ആദ്യം മനസിലായില്ല, പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ മനസിലായി. പണ്ട് കൊച്ചിന്‍ സാഗറില്‍ അബിയിക്കയുടെ വിശ്വസ്തനായിരുന്ന നൗഷാദ് ആയിരുന്നു, അങ്ങേ തലക്കല്‍, ട്രൂപ്പു നോക്കി നടത്തിപ്പ് ഇദ്ദേഹമായിരുന്നു... വര്‍ഷം കുറേയായില്ലേ കാര്യങ്ങള്‍ കുറെ പറഞ്ഞ കൂടെ വാട്‌സാപ്പില്‍ ഞാന്‍ ഒരു കാര്യം അയക്കാം, അതില്‍ മലയാള സിനിമയുടെ അഭിമാനവും, പ്രിയങ്കരനുമായ സലിം കുമാറിന്റെ അടുത്തിരിക്കുന്ന ആളാണ് ഞാന്‍.

  ഫോട്ടോ വന്നു ഞാന്‍ ഞെട്ടി, ഇതു കൊച്ചിന്‍ സാഗറില്‍ കേറിയ സമയം ആയിരുന്നപ്പോള്‍ ഒരു ബോംബെ പ്രോഗ്രാമിന് പോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചെടുത്ത ഫോട്ടോ. ആകെ ഒന്ന് പരത്തി നോക്കി അത്ഭുതപ്പെട്ടു. കാരണം തെളിവുകള്‍ക്കായി, വല്ലപ്പോഴും ഒന്ന് എടുത്തു നോക്കാന്‍, പഴയകാല സ്മരണകള്‍ ഒന്നയവിറക്കാന്‍ കയ്യില്‍ ഒന്നുമില്ല. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി, നൗഷാദിനോട് നന്ദിയും പറഞ്ഞു. രണ്ടര വര്‍ഷത്തോളം പ്രിയ നടന്‍ ഉള്‍പ്പെട്ട ടീം ഉണ്ടായിരുന്നു.

  ബോംബെ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടി. പന്ത്രണ്ടു വേദികളില്‍ പ്രോഗ്രാം ചെയ്തു എന്നാണ് എന്റെ ഓര്‍മ്മ. ഇടതു നിന്നും ലൈറ്റ് വര്‍ക്കര്‍ സതീശന്‍, കലാഭവന്‍ ബഷീറിക്കാ, ഞങ്ങളുടെ സ്‌പോണ്‍സര്‍ (സോറി അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നില്ല) തൊട്ടു പുറകില്‍ ഞാന്‍, കലാഭവന്‍ സാജന്‍, റോയ് മോന്‍ (സൗണ്ട്) രാജന്‍ മാഷ് ഇടുക്കി,റോജി കോട്ടയം, നടനും ഒരു സിനിമക്ക് വേണ്ട കണ്‍ട്രോളറും, എക്‌സിക്യൂട്ടീവും, എന്നുവേണ്ട പല സിനിമകളുടെ ജീവനാടിയും ആയ നന്ദകുമാര്‍ പൊതുവാള്‍. അടുത്തത് അവിടുത്തെ സഹായി പേര് മറന്നു, അടുത്തത് മിമിക്രി ലോകം കൊച്ചു കുട്ടികളുടെ സൗണ്ട് അതിമനോഹരമായി കേട്ടുകൊണ്ടിരുന്ന റൊണാള്‍ഡ് പോയ്ക.

  രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam

  താഴെ നൗഷാദ്, പ്രിയ നടന്‍ സലിം കുമാര്‍, മറ്റേതു അവിടുത്തെ, സ്‌പോണ്‍സര്‍ സഹായി, പരിപാടി കഴിഞ്ഞു തിരികെ പോരുമ്പോള്‍ ബോംബെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എടുത്തതാണ് ഈ ഫോട്ടോ. മറക്കാത്ത ഓര്‍മ്മകള്‍ തന്നെയാണ് ആ നാളുകള്‍. കൂടെ പണ്ടുണ്ടായിരുന്ന സഹോദരങ്ങളായ പല മിമിക്രി ആര്‍ട്ടിസ്റ്റുകളും വിട്ടു പിരിഞ്ഞു. ഓര്‍ക്കുന്നു, സാഗറില്‍ ഞാനുണ്ടായിരുന്ന ആ നല്ല നാളുകള്‍, ഓര്‍മ്മിക്കാന്‍ കൈവശം കുറച്ചു ഫോട്ടോകള്‍ കൂടി ബാക്കിയുണ്ട് എന്നു നൗഷാദ് പറഞ്ഞപ്പോള്‍, എത്രയും വേഗം ഒന്നയച്ചു തരാന്‍ ഞാന്‍ ആകാംഷയോടെ ആവശ്യപ്പെട്ടു. വീട്ടു പിരിഞ്ഞവരെയും, കൂടെ പ്രിയപ്പെട്ട, അബിയിക്കായേയും സ്മരിക്കുന്നു. ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ... ഗോ കൊറോണാ... ടേക് കെയര്‍...

  Read more about: kannan actor
  English summary
  Actor Kannan Sagar Shared Old Photo With Salim Kumar And Team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X