For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസം, അഞ്ച് വർഷം മുൻപുള്ള ഓർമ പങ്കുവെച്ച് ദിയ കൃഷ്ണ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും മക്കൾക്കും സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുണ്ട്. അച്ഛന്റെ പാതപിന്തുടർന്ന് മൂത്തമകൾ അഹാനയാണ് ആദ്യം സിനിമയിൽ എത്തിയത്. പിന്നീട് ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ടാമത്തെ മകൾ ദിയ സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ലോക്ക് ഡൗൺ കാലത്താണ് ദിയ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും സഹോദരിമാർക്കൊപ്പം ഡബ്‌സ്മാഷ് ഡാൻസ് വീഡിയോകളുമായി ദിയ എത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

  diya krishna,

  ദിയയ്ക്കൊപ്പം തന്നെ വൈഷ്ണവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ദിയയ്ക്കൊപ്പം ഡാൻസ് വീഡിയോകളിൽ വൈഷ്ണവും പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഈ അടുത്തിടെയാണ് വൈഷ്ണവുമായുള്ള പ്രണയത്തെ കുറിച്ച് ദിയ തുറന്ന് പറഞ്ഞത്. വൈഷ്ണവിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രണയത്തെ കുറിച്ച് താരപുത്രി വെളിപ്പെടുത്തിയത്.ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.. 'അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്', എന്ന അടിക്കുറിപ്പോടെയാണ് വീഡിയേ ഷെയർ ചെയ്തത്. ദിയയും വൈഷ്ണവും ഒന്നിച്ച നിരവധി ഡാൻസ് വിഡിയോകൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

  പുതിയ സന്തോഷം പങ്കുവെച്ച് സാന്ത്വനത്തിലെ ശിവൻ, സജിന് ആശംസയുമായി അഞ്ജലി...

  ഇപ്പോഴിത പ്രിയപ്പെട്ട പിറന്നാൾ ആശംസയുമായി ദിയ എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പഴയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. ദിയയുടെ വാക്കുകൾ ഇങ്ങനെ....'' ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തീയതി ഓർമ്മയില്ല, എന്നാൽ വർഷങ്ങൾക്ക് മുമ്പ് 2016 -ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ ക്ലാസ്സിൽ ചേർന്ന ദിവസം ഞങ്ങളുടെ കോളേജ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനുള്ളിലൂടെ നടക്കാൻ കൊണ്ടുപോയപ്പോൾ എടുത്ത ചിത്രമാണിത്. അവൻ സുഹൃത്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു സെൽഫി ആയിരുന്നു ഇത് . ആ സമയം എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു. രസകരമായ സംഗതി ആ ക്യാമറയിലൂടെ അവൻ യഥാർത്ഥത്തിൽ എന്നെയാണ് നോക്കുന്നത് എന്നാണ്.

  അച്ഛന്റെ ചിരിയും, അമ്മയുടെ സൗന്ദര്യവും, ചേച്ചിയുടെ കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്ക് മൂന്നാം പിറന്നാൾ....

  ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാസ്സ് കമ്മ്യൂണിക്കേഷനിൽ നിന്ന് (കിച്ചുവിന്റെ ക്ലാസ്) ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് എനിക്ക് മാറേണ്ടതായി വന്നു . എങ്കിലും നിങ്ങൾ അഖിലും വൈദർശും എനിക്ക് കോളേജിൽ വീണ്ടും നല്ല ദിവസങ്ങൾ സമ്മാനിച്ചു. എന്നാൽ വർഷങ്ങൾക്കുമുമ്പേ നീ എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടി. നീ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി മാറിയിരിക്കുന്നു. നിന്റെ പിറന്നാൾ നാളെ ആണെന്ന് എനിക്കറിയാം, പക്ഷേ മറ്റാരും വിഷ് ചെയ്യുന്നതിനുമുമ്പ് ഞാൻ നിങ്ങൾക്ക് ആശംസകൾ അറിയിക്കണം എന്നുണ്ട്. അതാണ് ഇത് അപ്‌ലോഡ് ചെയ്തത്. നിനക്കും സച്ചുവിനും ജന്മദിനാശംസകൾ. നമുക്ക് ഒരുമിച്ച് 100 ജന്മദിനങ്ങൾ കൂടി ആഘോഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. ചിത്രത്തിനോടൊപ്പം കുറിച്ചു. ദിയയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് വൈഷ്ണവിന് പിറന്നാൾ ആശംസ നേർന്ന് കൊണ്ട് പ്രേക്ഷകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  താരങ്ങളുടെ വിവാഹം നിശ്ചയം ഉടനെ നടക്കും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. താരങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. അതിന് മറുപടിയുമായി ദിയ രംഗത്ത് എത്തിയിരുന്നു സ്ക്രീൻ ഷോർട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ ദിയ പ്രതികരിച്ചത്.'വൗ! ഈ പേജ് എന്റെ ഭാവി കണ്ടെത്തിയിരിക്കുന്നു. എന്റെ വിവാഹനിശ്ചയ തിയതിയും തീരുമാനിച്ചു. അടിപൊളി, ഒന്നും പറയാനില്ല. വൈഷ്ണവ്, നിന്നെ ക്ഷണിച്ചിരുന്നോ?' എന്ന് ദിയ സ്ക്രീൻ ഷോർട്ടിനോടൊപ്പം കുറിച്ചിരുന്നു.

  Read more about: krishna kumar
  English summary
  Actor Krishna Kumar daughter diya krishna Shares Old Pic With Boy Friend vaishnav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X