For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും, ഒരുപാട് പ്രാവശ്യം കേട്ട ചോദ്യം

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നടൻ കൃഷ്ണകുമാർ.1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ
  മാത്രമല്ല സീരിയലിലും കൃഷ്ണകുമാർ സജീവമാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീ എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീൻ കരിയർ തുടങ്ങുന്നന്നത്. 1998 മുതൽ 2006 വരെ നടൻ സീരിയലിൽ സജീവമായിരുന്നു. പിന്നീട് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സീരിയലിൽ സജീവമായിട്ടുണ്ട്.

  കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അച്ഛന്റെ പാത പിന്തുടർന്ന് മൂന്ന് മക്കളും സിനിമയിൽ എത്തിയിട്ടുണ്ട്. മൂത്ത മകൾ അഹാനയാണ് ആദ്യം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇളയമകൾ ഹൻസികയും മുഖം കാണിച്ചിട്ടണ്ട്. മൂന്നാമത്തെ മകൾ ഇഷാനി മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് സിനിമയിൽ എത്തിയത്. രണ്ടാമത്തെ മകൾ ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും ദിയ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുണ്ട്

  സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. വീട്ടിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. ഇവർക്ക് എല്ലാവർക്കും സ്വന്തമായ യൂട്യൂബ് ചാനലുമുണ്ട്. മക്കൾ നാലു പേരും ഇതിൽ സജീവവുമാണ്. സിനിമ താരം എന്നതിൽ ഉപരി നാല് പെൺക്കുട്ടികളുടെ അച്ഛൻ എന്ന നിലയിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ബഹുമാനത്തോടെയാണ് പലരും നടനെ പറ്റി പറയുന്നത്. എന്നാൽ ഇക്കാര്യം പറഞ്ഞ് ട്രോളാറുമുണ്ട്.

  ഇപ്പോഴിത ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യത്തിനെ കുറിച്ച് കൃഷ്ണകുമാർ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പെൺകുട്ടികളായി പോയി എന്നതിൽ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മൾ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടൻ പറയുന്നു.

  സീരിയൽ ചെയ്തിരുന്ന സമയത്ത് ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെ കുറിച്ചും നടൻ പറയുന്നുണ്ട്. 32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ' ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലർക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്‌ഷൻ പ്രചരണത്തിനു പോയപ്പോൾ പല പ്രായത്തിലുമുള്ള സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങൾ പറയുന്നു. നാലു പെൺമക്കളുടെ അച്ഛൻ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാർ അഭിമുഖത്തിൽ പറയുന്നു.

  Actor krishnakumar and daughter diya dance for perfect ok

  ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്റെ 52ാം പിറന്നാൾ. കുടുംബത്തിനോടൊപ്പം വളരെ ലളിതമായിട്ടാണ കൃഷ്ണകുമാർ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആശംസയുമായി മക്കൾ നാലു പേരും രംഗത്ത് എത്തിയിരുന്നു. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. സുഹൃത്തുക്കളുും ആരാധകരും നടന് പിറന്നാൾ ആശംസ നേർന്ന് കൊണ്ട് എത്തിയിരുന്നു. ആശംസ നേർന്ന എല്ലാവർക്കും കൃഷ്ണകുമാർ നന്ദിയും അറിയിച്ചിട്ടുണ്ട്. അനുഗ്രഹീതമായ 52 വർഷങ്ങൾ. ഇഷ്‍ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി. 53 ലേക്ക് ഇന്നു കടക്കുന്നു... കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടൻ കുറിച്ചു.

  Read more about: krishna kumar ahana krishna
  English summary
  Actor Krishna kumar Opens up Happy to be the father of four girls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X