For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാച്ചിക്കയുടെ ഭാര്യ റോസി ആൻ്റിയാണ് എന്നെ കുറിച്ച് പറഞ്ഞത്; അനിയത്തിപ്രാവിൻ്റെ ഓഡിഷൻ കഥ പറഞ്ഞ് ചാക്കോച്ചന്‍

  |

  തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും നല്ല കഥാപാത്രങ്ങളിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ മാറ്റം ഏവരെയും അതിശയിപ്പിക്കുന്നത് പോലെയായിരുന്നു. സ്വഭാവനടനായും വില്ലനായിട്ടുമൊക്കെ തിളങ്ങാന്‍ കഴിഞ്ഞു. എങ്കിലും അനിയത്തിപ്രാവിലൂടെയുള്ള ചാക്കോച്ചന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഏതൊരു അഭിമുഖത്തിലും ആദ്യം ചോദിക്കുന്നത്.

  അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

  സംവിധായകന്‍ ഫാസിലിന്റെ നിര്‍ബന്ധത്തിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നതെന്ന് പറയുകയാണ് താരമിപ്പോള്‍. അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന തന്നെ ഓഡിഷന് വിളിച്ചാണ് തിരഞ്ഞെടുക്കുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

  പാച്ചിക്ക (സംവിധായകന്‍ ഫാസില്‍) സിനിമയിലേക്ക് വരാന്‍ പ്രധാന കാരണക്കാരന്‍ എന്റെ അപ്പനാണ്. അന്ന് അങ്ങനെ സംഭവിച്ചില്ലെങ്കിലും അദ്ദേഹം സിനിമയിലേക്ക് എത്തുമായിരുന്നു. എങ്കിലും അതിന് നിമിത്തമായത് എന്റെ അപ്പനാണ്. പിന്നീട് എന്നെ സിനിമയിലെത്തിച്ചതും പാച്ചിക്കയാണ്. അനിയത്തിപ്രാവിനായി പാച്ചിക്ക ഒരു നായകനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ബേബി അല്ലാതെ ശാലിനി നായികയായി വരുന്ന സിനിമ. ആ സമയത്ത് പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് ചാക്കോച്ചനെ നോക്ക് എന്ന് പറഞ്ഞത്. ഞാന്‍ അപ്പോള്‍ ബികോം ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്.

  പാച്ചിക്ക വന്ന് കഥ പറയുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ തീരെ താല്‍പര്യമില്ലായിരുന്നു. കാരണം ആ സമയത്ത് സിനിമ എന്റെ സ്വപ്‌നങ്ങളിലോ ചിന്തകളിലോ ഒന്നും ഇല്ലായിരുന്നു. പാച്ചിക്ക വന്ന് കഥ പറയുന്നു. ഇഷ്ടപ്പെടുന്നു. ഞാന്‍ ചെയ്യുന്നില്ല എന്ന് പറയുന്നു. കാരണം ഞാന്‍ ചെയ്താല്‍ മോശമാകും എന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ പാച്ചിക്ക പറഞ്ഞു. ഒരു ഓഡിഷന്‍ ടെസ്റ്റിന് വരൂ എന്ന്. അവിടെ ചെന്ന് കളിയും തമാശയുമൊക്കെയായിട്ട് തിരിച്ച് പോന്നു. സെലക്ട് ആവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.

  പക്ഷേ സെലക്ടായി, പിന്നീട് സിനിമയില്‍ അഭിനയിക്കുന്നു. പ്രേക്ഷകര്‍ അത് സ്വീകരിക്കുന്നു. അത് സിനിമയുടെ ഒരു മികവ് ആണ്. നല്ല പാട്ടുകളും കുറേയേറെ നല്ല സീക്വന്‍സുകളും, പാച്ചിക്കയെ പോലുള്ള മജീഷ്യന്‍ നമ്മളെ വച്ച് കുറേ മാജിക്കുകള്‍ കാണിച്ചു. അതാണ് അനിയത്തിപ്രാവ്, ആദ്യത്തെ ഒരാഴ്ച തിയറ്ററില്‍ നല്ല കൂവലും ബഹളവും ഒക്കെയായിരുന്നു. സിനിമയെ തള്ളി പറഞ്ഞ് കൊണ്ടുള്ള ഒരു നെഗറ്റീവ് പ്രൊപ്പഗാണ്ടകളും റിപ്പോര്‍ട്ടുകളുമൊക്കെ ആയിരുന്നു. അതിന് ശേഷമാണ് എല്ലാം ഉള്‍ട്ട അടിച്ച് ഗംഭീര വിജയമായി മാറുന്നത്.

  മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില

  എല്ലാം നല്ല സമയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. കാരണം മോശം സമയങ്ങളില്‍ പോലും അതൊരു പാഠമാണ്. എല്ലാം ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നതായിട്ടാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ആ അവസ്ഥ മോശമാണെന്ന് മനസിലാക്കാതെ അതില്‍ നിന്ന് നല്ലത് ഉള്‍കൊണ്ട് പോകാന്‍ ശ്രമിക്കുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇത് അതിന്റെ ഒരു തുടര്‍ച്ചയാണ്. പൈസ വാങ്ങാതെയാണോ ഞാന്‍ അഭിനയിക്കുന്നതെന്ന് ചോദിച്ചാല്‍ പൈസ വാങ്ങിക്കാതെ അഭിനയിക്കുന്നില്ല. വാങ്ങിച്ചിട്ട് തന്നെയാണ് അഭിനയിക്കുന്നത്. അതിന്റെ വേരിയേഷന്‍സ് തീര്‍ച്ചയായും ഉണ്ടാകും. ഭയങ്കര ഇഷ്ടമുള്ള സിനിമ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മാത്രമല്ല ആരാണെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. തയ്യാറാകാത്ത ആളുകളും ഉണ്ടായിരിക്കാം. ഞാന്‍ അതിന് തയ്യാറാകുന്ന ആളാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

  English summary
  Actor Kunchacko Boban Opens Up About Aniyathipraavu Movie Audition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X