For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് വേണ്ടി കാത്തിരുന്നത് 14 വർഷങ്ങൾ; പ്രിയയ്‌ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് ചാക്കോച്ചന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയെ കുറിച്ചുമുള്ള രസകരമായ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. പതിനാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. മകന്‍ ഇസയെ കുറിച്ചുള്ള പല കാര്യങ്ങളും ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കാറുള്ളത്.

  സാരി ഉടുത്ത് മഴ നനഞ്ഞ് നടി സാക്ഷി അഗർവാൾ, കിടിലൻ ഫോട്ടോസ് കാണാം

  കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇടയ്ക്ക് വലിയ വിഷമം ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച നാളുകള്‍ അതായിരുന്നുവെന്ന് പറയുകയാണ് താരം. ഇരുവരും പരസ്പരം മത്സരിച്ചാണ് സ്‌നേഹിച്ചതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

  ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നത് പതിനാല് വര്‍ഷങ്ങളാണ്. അതാണ് വെയിറ്റിങ് പീരിയഡ്. അത് കുറച്ച് ഓവറാണ്. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ലൈഫ് ആസ്വദിക്കുകയായിരുന്നു. ഇടയ്ക്ക് ചെറിയ സങ്കടങ്ങള്‍ ഉണ്ടാകും. അതില്‍ ഏറ്റവും വലിയ സങ്കടം കുഞ്ഞിന്റെ അഭാവം തന്നെയായിരുന്നു. ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും ആ ഒരു സങ്കടം ഫീല്‍ ചെയ്യരുത് എന്ന ഒരു വാശി ഞങ്ങളുടെ സ്‌നേഹത്തില്‍ ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് ഞങ്ങള്‍ പരസ്പരം മത്സരിച്ച് സ്‌നേഹിച്ചു. ഞങ്ങള്‍ ഹാപ്പി ആയിരുന്നെങ്കിലും കുഞ്ഞില്ലാതിരുന്നതിന്റെ ഒരു സ്‌ട്രെസ് ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. അത് മാറിയത് ഇപ്പോഴാണ്. അതിന്റെ സന്തോഷം തീര്‍ച്ചയായും ഉണ്ട്.

  ഞാന്‍ ഈ അടുത്ത് ഒരു ബൈക്ക് വാങ്ങിച്ചു. വീട്ടില്‍ സമ്മതിക്കാത്ത കാര്യമാണ്. വൈഫ് ഒട്ടും സമ്മതിക്കില്ല. ഞാന്‍ പ്രിയയോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. 'പ്രിയേ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്' എന്ന്. എനിക്ക് സിനിമയില്‍ ഓടിക്കാന്‍ തരുന്ന ബൈക്കിന്റെ കണ്ടീഷന്‍ പറഞ്ഞാല്‍ രസകരമാണ്. തോന്നും, ഇതൊന്നും പോരാഞ്ഞിട്ട് ഹെല്‍മറ്റില്ല. അതും കൂടാതെ രണ്ട് ക്യാമറയും കൂടി വയ്ക്കും. ചിലപ്പോള്‍ ക്യാമറ ഫ്രണ്ടില്‍ ആയിരിക്കും, എന്നിട്ട് ഒരാളെയും കൂടി പുറകില്‍ കേറ്റി ഇരുത്തിയിട്ട് ഏറ്റവും തിരക്കുള്ള റോഡില്‍ കൂടി പൊയ്‌ക്കോളാന്‍ പറയും.

  അങ്ങനെ ഓടിച്ച് തഴക്കവും പഴക്കവുമുള്ള ഉള്ള ഞാനാണ് ഏറ്റവും സേഫ്റ്റി ഫീച്ചേഴ്‌സുള്ള ഒരു ബൈക്ക് വാങ്ങിച്ചത്. അതുകൊണ്ട് അതിനെ കുറിച്ചോര്‍ത്ത് പേടിക്കണ്ട എന്ന് ഞാന്‍ പറയും. ഞാന്‍ ബൈക്ക് വാങ്ങിയെന്ന് അറിഞ്ഞപ്പോള്‍ ബിജു മേനോന്‍ ചോദിച്ചു. ചാക്കോച്ചാ ഏതു ബൈക്കാണ് വാങ്ങിച്ചത് എന്ന്. ഞാന്‍ പറഞ്ഞ് 'ഹസ്‌ക്‌വര്‍ണ സ്വാര്‍ട്പിലന്‍' അത് കേട്ടതും ബിജു മേനോന്‍ പറഞ്ഞു. എനിക്ക് ബൈക്ക് വേണ്ട. ഞാന്‍ സൈക്കിള്‍ ഓടിച്ചോളാം എന്ന്.

  Celebrity Cricket League Practice | Kunchacko Boban | Unni Mukundan | FilmiBeat Malayalam

  സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അമ്മയ്ക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. എന്നാല്‍ അപ്പന് ഒടുക്കത്തെ താല്‍പര്യം ആയിരുന്നു. പഠിത്തം കളയരുത് എന്ന നിബന്ധനയിലാണ് അമ്മ എന്നെ സിനിമയിലേക്ക് വിടുന്നത്. അനിയത്തിപ്രാവ് ഇറങ്ങിയതിന് ശേഷം ഒരു വര്‍ഷം ചെറിയൊരു ഗ്യാപ്പ് ഇട്ട് ബികോം കംപ്ലീറ്റ് ചെയ്തിട്ടാണ് അടുത്ത സിനിമ നക്ഷത്രത്താരാട്ട് ചെയ്യുന്നത്. വന്നിരിക്കുന്ന മേഖല അഭിനയം ആണല്ലോ. 1981 ല്‍ ധന്യ എന്ന സിനിമയില്‍ ശ്രീവിദ്യാമ്മയുടെ മടിയില്‍ ഇരിക്കുന്ന കൊച്ചുകുട്ടി എന്നതില്‍ കവിഞ്ഞ് ഒരു മുന്‍പരിചയവും സിനിമയില്‍ എനിക്കില്ല. ഏതെങ്കിലും രീതിയില്‍ സിനിമയില്‍ വരണമെന്ന്, പ്രത്യേകിച്ച് ആക്ടീങ് ഫീല്‍ഡിലേക്ക് വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

  English summary
  Actor Kunchacko Boban Opens Up About His Love With Wife Priya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X