For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ മാത്രമല്ല ആ രണ്ട് സ്ത്രീകളും തന്നെ സ്വാധീനിച്ചിട്ടുണ്ട്, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

  |

  1997 ൽ പുറത്ത് ഇറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് ചാക്കോച്ചനോടൊപ്പം ശാലിനിയായിരുന്നു പ്രധാന വേഷത്തിലത്തിയത്. മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ റൊമാന്റിക് ജോഡിയാണ് ഇരുവരും. തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് അനിയത്തി പ്രാവ്. ഇന്നും സിനിമ കോളങ്ങളിൽ അനിയത്തി പ്രാവ് ചർച്ചയാവുന്നുണ്ട്.

  അമ്മ ഇപ്പോഴും അത് പറയാറുണ്ട്, രുചികരമായിരുന്നു, മമ്മൂട്ടിയുടെ മീൻകറിയെ കുറിച്ച് മന്യ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുഞ്ചാക്കോ ബോബന്റെ ഒരു പഴയ അഭിമുഖമാണ്. തന്നെ ജീവിതത്തിൽ സ്വാധീനിച്ച മൂന്ന് സ്ത്രീകളെ കുറിച്ചാണ് നടൻ പറയുന്നത്. കൂടാതെ തന്റെ അപ്പന്റെ മാനുഷിക നന്മയെക്കുറിച്ചും ചാക്കോച്ചൻ പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ...

  ആ ഒരു വിചാരം മണി ചേട്ടന് ഇല്ല, വേറെ ആരും സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

  ‘എന്നെ ജീവിതത്തില്‍ സ്വാധീനിച്ച മൂന്ന് സ്ത്രീകളുണ്ട്. എന്റെ അമ്മയും അമ്മാമ്മയും ഭാര്യയുമാണ്. എന്റെ എല്ലാ വിജയങ്ങളിലും അവരുടെ പിന്തുണയും സ്നേഹവുമുണ്ടെന്നാണ് നടൻ പറയുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയ നടന്റെ ഒരു ആരാധികയും ഒരു വിമർശകയും കൂടിയാണ്. സിനിമ കണ്ടതിന് ശേഷം വിമർശിക്കാറുണ്ടെന്ന് നടൻ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ അമ്മയുടെ പിന്തുണയെ കുറിച്ചും നടൻ വെളിപ്പെടുത്തിയിട്ടുണ്ട്. ചാക്കോച്ചന്റെ അമ്മയും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതിയാണ്.

  അച്ഛനെ കുറിച്ചും നടൻ പറയുന്നുണ്ട്. സ്വാധീനത്തേക്കാള്‍ അദ്ദേഹത്തിന്റെ മാനുഷിക നന്മ എനിക്ക് നല്‍കിയ വലിയ വെളിച്ചമായതെന്നാണ് നടൻ പറയുന്നത്. പിതാവിനെ കുറിച്ചുള്ള ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ... ''അപ്പനെക്കുറിച്ച് പറഞ്ഞാല്‍ സ്വാധീനത്തേക്കാള്‍ അദ്ദേഹത്തിന്റെ മാനുഷിക നന്മ എനിക്ക് നല്‍കിയ വലിയ വെളിച്ചമാണ്. സിനിമയല്ലാത്ത മറ്റൊരു ബിസിനസ് ചെയ്തു പരാജയപ്പെടുമ്പോഴും ബിസിനസില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ, വഴക്കിടാനോ അപ്പന്‍ പോയിട്ടില്ല. അത്രയും സോഫ്റ്റ്‌ ആയിട്ടുള്ള ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ അതൊരു നെഗറ്റീവ് ആണ്. പക്ഷേ മാനുഷിക നന്മ വരുമ്പോള്‍ അത്തരം പെരുമാറ്റം അപ്പനില്‍ നിന്ന് ഉണ്ടാകും എന്നുള്ളത് തീര്‍ച്ചയാണ്. ഒരു ആവശ്യവും ഇല്ലെന്നിരിക്കെയാണ് പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് അപ്പന്‍ സുഹൃത്തുമായി തിരിഞ്ഞത്. അപ്പനിലെ നന്മ എന്നും എനിക്ക് വിലപ്പെട്ടതാണ്''. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

  സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ചാക്കോച്ചൻ പരാജയങ്ങൾ രുചിച്ചറിയുന്നത്. ഒന്നിന് പുറകെ ഒന്നായി തിരച്ചടികൾ നടനെ തേടി എത്തുകയായിരുന്നു. ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടതോടെ നടൻ സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ബിസിനസ്സിലേയ്ക്ക് ചുവട് വെച്ചുവെങ്കിലും അവിടേയും ശോഭിക്കാൻ കഴിഞ്ഞില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വലിയ പരാജയമായിരുന്നു നടനെ കാത്തിരുന്നത്. സിനിമ വിട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേയ്ക്ക് എത്തിയതിനെ കുറിച്ചും അവിടേയും പരാജയം സംഭവിച്ചതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  ബിസിനസ്സിലെത്തിയതിനെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ... സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലേക്ക് എത്തുന്നത്. താനും ഭാര്യ പ്രിയയും അവിചാരിതമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബനാണെന്ന് കരുതി അതില്‍ ലാഭമുണ്ടാവില്ലല്ലോ? തനിക്ക് അത് നഷ്ടമുണ്ടാക്കിയ ബിസിനസ്സലാണ്. എന്നാൽ ബിസിനസ് തനിക്ക് പറ്റിയ മേഖല അല്ലെന്ന് ബോധ്യപ്പെട്ടു. തന്ത്രപരമായി നീങ്ങേണ്ട ബിസിനസാണ് അത്. അതുകൊണ്ട് താനതില്‍ നിന്ന് പിന്‍മാറി. ഏറ്റവും രസകരമായ കാര്യം കുഞ്ചാക്കോ ബോബന്‍ വന്ന് നോക്കിയിട്ട് പോയ പ്ലോട്ടാണ് എന്നും പറഞ്ഞ് വിറ്റുപ്പോയ പ്ലോട്ടുകളുണ്ട് അതില്‍. ഒരു സിനിമാ നടന് ലഭിക്കുന്ന പരിഗണന കൊണ്ട് സംഭവിക്കുന്നതാവാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ തനിക്ക് തീരെ ശോഭിക്കാനായില്ലെന്നും ചാക്കോച്ചന്‍ അഭിമുഖത്തിൽ പറഞ്ഞു.

  Read more about: kunchacko boban
  English summary
  Actor Kunchacko Boban Opens Up Most Influential Three Womans In His Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X