twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    48ന്റെ നിറവില്‍ തമിഴകത്തെ ചോക്ലേറ്റ് ഹീറോ! മാധവന്റെ കരിയറിലെ അഞ്ച് മികച്ച സിനിമകള്‍ ഇവയാണ്! കാണൂ

    By Midhun
    |

    മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ നടനാണ് മാധവന്‍. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു മാധവന്‍ നടത്തിയിരുന്നത്. അലൈപായുതേയിലെ മാധവന്റെയും ശാലിനിയുടെ പ്രകടനം പ്രേക്ഷക മനസുകളില്‍ നിന്ന് ഇന്നും മായാത്ത ഒന്നാണ്. തമിഴിനു പുറമെ ഹിന്ദി,മലയാളം,കന്നഡ തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചിരുന്നു.

    ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തമന്നാ ഭാട്ടിയ! വീഡിയോ വൈറല്‍! കാണൂഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി തമന്നാ ഭാട്ടിയ! വീഡിയോ വൈറല്‍! കാണൂ

    ആമിര്‍ ഖാനൊപ്പം അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം മാധവന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. അടുത്തിടെയിറങ്ങിയ ഇരുതി സുട്രു, വിക്രം വേദ എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ മാധവന്‍ ഇന്ന് 48ാം പിറന്നാളിന്റെ നിറവിലാണ്. മാധവന്റെ കരിയറിലെ അഞ്ച് മികച്ച ചിത്രങ്ങളെക്കുറിച്ച് അറിയാം..തുടര്‍ന്ന് വായിക്കൂ.

    അലൈപായുതേ

    അലൈപായുതേ

    മാധവന്റെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് അലൈപായുതേ. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. അലൈപായുതേയിലെ മാധവന്റെയും ശാലിനിയുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളില്‍ തങ്ങിനില്‍ക്കുന്നവയാണ്. അലൈപായുതേയില്‍ കാര്‍ത്തിക്ക് വരദരാജന്‍ എന്നൊരു കഥാപാത്രമായാണ് മാധവന് എത്തിയിരുന്നത്. കാര്‍ത്തിക്കിന്റെ കാമുകിയായ ശക്തിയായാണ് ശാലിനി ചിത്രത്തില്‍ എത്തിയിരുന്നത്. സംഗീത മാന്ത്രികന്‍ ഏ.ആര്‍ റഹ്മാന്റെ പാട്ടുകളും ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്നായിരുന്നു. ചിത്രത്തിലെ റഹ്മാന്റെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.

    കന്നത്തില്‍ മുത്തമിട്ടാല്‍

    കന്നത്തില്‍ മുത്തമിട്ടാല്‍

    മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ മാധവന്‍ നായകനായ ചിത്രമായിരുന്നു കന്നത്തില്‍ മുത്തമിട്ടാല്‍. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞായിരുന്നു ഒരുക്കിയിരുന്നത്. മാധവനൊപ്പം പ്രകാശ് രാജ്, സിമ്രാന്‍,കീര്‍ത്തന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തില്‍ തിരുച്ചെല്‍വന്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു മാധവന്‍ എത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ തന്നെയായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ആറ് ദേശീയ പുരസ്‌കാരങ്ങളായിരുന്നു ചിത്രം നേടിയിരുന്നത്. മാധവന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് കന്നത്തില്‍ മുത്തമിട്ടാല്‍ അറിയപ്പെടുന്നത്.

    അന്‍പേ ശിവം

    അന്‍പേ ശിവം

    സുന്ദര്‍ സിയുടെ സംവിധാനത്തില്‍ കമല്‍ഹാസന്‍, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു അന്‍പേ ശിവം. കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം മാധവന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മാധവന് മികച്ച നടനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്. വിദ്യാസാഗറായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. മാധവനൊപ്പം കമലഹാസന്റെ അഭിനയത്തിനും എറെ പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

    ആയുധ എഴുത്ത്

    ആയുധ എഴുത്ത്

    മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മാധവന്‍ ചിത്രമായിരുന്നു ആയുധ എഴുത്ത്. മാധവനൊപ്പം സൂര്യ,സിദ്ധാര്‍ത്ഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. മീരാ ജാസ്മിന്‍, തൃഷ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. വ്യത്യസ്ഥമായൊരു പ്രമേയവും അവതരണവും കാണിച്ച ചിത്രങ്ങളിലൊന്നായിരുന്നു ആയുധ എഴുത്ത്. എ.ആര്‍ റഹ്മാനായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്.

    ഇരുതി സുട്രു

    ഇരുതി സുട്രു

    ഒരിടവേളയ്ക്കു ശേഷം മാധവന്‍ തമിഴിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇരുതി സുട്രു. സുധ കൊംഗാര സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും ഹിന്ദിയിലും ഒരേസമയം പ്രദര്‍ശനത്തിനെത്തിയ സിനിമ കൂടിയായിരുന്നു. ചിത്രത്തില്‍ ബോക്‌സിംഗ് പരിശീലകന്റെ വേഷത്തിലായിരുന്നു മാധവന്‍ എത്തിയിരുന്നത്. റിതിക സിംഗായിരുന്നു ചിത്രത്തില്‍ മാധവന്റെ നായികയായി എത്തിയിരുന്നത്. മാധവന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായാണ് ഇരുതി സുട്രു അറിയപ്പെടുന്നത്. സ്‌പോര്‍ട്‌സ് സിനിമകളിലൊന്നായി പുറത്തിറങ്ങിയ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.

    എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്! ആമിറിനെതിരെ തുറന്നടിച്ച് സഞ്ജുവിന്റെ സംവിധായകന്‍എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്! ആമിറിനെതിരെ തുറന്നടിച്ച് സഞ്ജുവിന്റെ സംവിധായകന്‍

    ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!

    English summary
    actor madhavan's five must watch films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X