For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഹേഷ്. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം. പിന്നീട് സംവിധാനത്തിലേയdക്ക് ചുവട് വയ്ക്കുകയായിരുന്നു. മലയാളത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കിലും സംവിധായകനാവുന്നത് തമിഴ് സിനിമയിലൂടെയാണ്. സീരിയലിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. പിന്നീട് 2007 ൽ വീണ്ടും മിനിസ്ക്രീനിൽ എത്തുകയായിരുന്നു. സംവിധായകനും അഭിനേതാവും മാത്രമല്ല സിനിമ രചനയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

  സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമൊപ്പമുളള ചിത്രങ്ങളുമായി നാഗാര്‍ജുന, വൈറല്‍ ഫോട്ടോസ് കാണാം

  അന്ന് ചീരു രാവിലെ എഴുന്നേറ്റു, എന്നെ നോക്കി ചിരിച്ചു, ഇങ്ങനെയായിരുന്നു ആ ദിവസം,മേഘ്നയുടെ വാക്കുകൾ

  തമിഴിൽ മൂന്ന് സിനിമകളാണ് നടൻ സംവിധാനം ചെയ്തത്. 2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ അശ്വാരൂഢന്റെ കഥയും തിരക്കഥയും ഒരുക്കിയത് മഹേഷ് ആയിരുന്നു. 2016 ൽ ആയിരുന്നു അവസാനം സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിത മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. Master Bin എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും മഹേഷ് പറയുന്നുണ്ട്.യുവ താരങ്ങളുടേയും മെഗാസ്റ്റാറിന്റെ പ്രതിഫലത്തിന്റെ വ്യത്യാസത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  'ശ്രീരാഗമോ' എന്ന ഗാനം ചിലര്‍ കവര്‍ ആക്കി കബറടക്കി, ശരതിന്റെ വാക്കുകൾ വൈറലാവുന്നു

  നായകന്റെ പിന്നാലെ നടക്കാൻ വയ്യാത്തത് കൊണ്ടാണ് സിനിമ സംവിധാനം ചെയ്യാത്തത് എന്നാണ മഹേഷ് പറയുന്നത്. എന്നാൽ മലയാളത്തിലെ സ്ഥിതി അല്ല തമിഴിലെന്നും അദ്ദേഹം പറയുന്നുണ്ട്. തമിഴിൽ താരങ്ങൾ നമ്മൾ പറയുന്നത് കേൾക്കാൻ തയ്യാറാണെന്നും എല്ലാവരും ഒരു ബഹുമാനം നൽകുമെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. താരത്തിന്റ വാക്കുകൾ ഇങ്ങനെ...

  '' ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്റ പുറകെ നടക്കണം. ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമെക്കെ ഇങ്ങോട്ട് തരും. പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിള കാത്തിരിക്കാനുള്ള ആയുസ് തനിക്കില്ല. അങ്ങനെ കളയാൻ ഞാൻ ആഗ്രഹിക്കിന്നിവല്ലെന്നും സംവിധായകൻ പറയുന്നു. മലയാളത്തിൽ സിനിമ ചെയ്യാനുള്ള ചാൻസ് കുറവാണെന്നും'' നടൻ അഭിമുഖത്തിൽ പറയുന്നു.

  മലയാളത്തെ പോലെ അല്ല തമിഴ് സിനിമ എന്നും സംവിധായകൻ പറയുന്നു. '' അവിടെ ഇത് പോലെ ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയ്യാറാണ്. കൂടാതെ ഒരു സ്പെയിസ് തരുമെന്നും എന്നാൽ ഇവിടെ അങ്ങനെ അല്ലെന്നും മഹേഷ് പറയുന്നു. തന്റെ ഒരു കഥ ഇവിടത്തെ ഒരു പ്രമുഖ നടൻ കേട്ടിരുന്നു. ആദ്യം ഓക്കെ പറഞ്ഞിരുന്നു. എന്നൽ അദ്ദേഹത്തിന്റെ ഒരു കോമഡി ചിത്രം ഹിറ്റ് ആയതോടെ മറ്റൊരു കോമഡി കഥയുമായി വരാൻ തന്നോട് പറഞ്ഞു. അന്ന് നിർത്തിയതാണെന്നു മഹേഷ് അഭിമുഖത്തിൽ പറയുന്നു.

  താരമൂല്യമുള്ള നടന്മാർക്ക് മാത്രമേ നിർമ്മാതാവിനെ ലഭിക്കുകയുള്ളുവെന്നും മഹേഷ് അഭിമുഖത്തിൽ പറയുന്നു. ഫഹദ്, ആസിഫ് അലി, നിവിൻ പോളി എന്നിങ്ങനെയുള്ള യുവതാരങ്ങളുടെ ഡേറ്റാണ് നിർമ്മാതാക്കൾ ചോദിക്കുന്നത്. അവർക്ക് ഡേറ്റുണ്ടോ എന്നാണ്നിർമ്മാതാക്കൾ ചോദിക്കുന്നത്. നിർമ്മാതാവ് ഇല്ലാതെ സിനിമ ചെയ്യാൻ പറ്റില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു. സിനിമയുടെ ചെലവിനെ കുറിച്ചും മഹേഷ് പറയുന്നു. താൻ സിനിമയിൽ വരുന്ന കാലത്ത് 25, 30 ലക്ഷം രൂപയ്ക്ക് ഫസ്റ്റ് കോപ്പി ഇറങ്ങുമായിരുന്നു. ഇന്ന് നാല് ദിവസം കൊണ്ട് ആ രൂപ തീർന്ന് കിട്ടുമെന്നും സംവിധായകൻ പറയുന്നു.

  ഇന്നത്ത കാലത്ത് ഒരു ആർട്ടിസ്റ്റ് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്. മമ്മൂട്ടിയുട പ്രതിഫലത്തെ കുറിച്ചും മഹേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. വടക്കാൻവീരഗാഥ ചെയ്യുന്ന സമയത്താണ് തികച്ച് 1 ലക്ഷ രൂപ പ്രതിഫലം വാങ്ങിന്നത്. അതിന് മുൻപ് കുറെ കാലം അമ്പതിനായിരം രൂപയായിരുന്നു പ്രതിഫലം. അവരൊക്കെ സിനിമ നിലനിൽക്കണമെങ്കിൽ നിർമ്മാതാവ് നിലനിൽക്കണമെന്നാണ് ചിന്തിച്ചിരുന്ന ആളുകളാണ്. എന്നാൽ ഇന്നത്തെ തലമുറ അങ്ങനെ ചിന്തിക്കണമെന്നില്ല. കാരണം അവർ വഴിയാണ് ഈ നിർമ്മാതാവിന് മാർക്കറ്റിൽ പൈസ കിട്ടുന്നത് . ഇന്ന് ഒരു അറിയപ്പെടുന്ന താരത്തിന്റെ ഡേറ്റുണ്ടെങ്കിൽ നിർമ്മാതാവിനെ കിട്ടാൻ വളര എളുപ്പമാണ്.

  മഹേഷിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് മഹേഷിന്റെ വാക്കുകളെ ശരിവെച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എത്ര നല്ല വസ്തു നിഷ്ഠമായി കാര്യങ്ങൾ പറയുന്നു.. യഥാർത്ഥത്തിൽ ഒരു സംവിധായകന്റെ സങ്കൽപ്പങ്ങൾക്ക് പൂർണ്ണത കൊടുക്കാൻ കഴിയുന്ന വിധത്തിലുള്ള Intelligent Actor ആണ് ശ്രീ മഹേഷേട്ടൻ.. ഇപ്പോഴത്തെ New Gen Directors ഒന്നും ഈ അതുല്യ പ്രതിഭയെ കാണുന്നില്ലേ എന്നാണ് ഒരു ആരാധകൻ പറയുന്നത്. എന്നാൽ മഹേഷിനെ വിമർശിക്കുന്നവരുമുണ്ട്.നിങ്ങൾക്ക് സംവിധായകൻ അകണമെന്നുണ്ടെങ്കിൽ മാർക്കറ്റ് ഉള്ള നടന്മാരുടെ പുറകെ കാലങ്ങളോളം നടക്കേണ്ടി വരും. പക്ഷെ ആ ഒരു പടം കൊണ്ട് നിങ്ങൾ സംവിധായകനായി വിജയിച്ചാൽ അടുത്ത പടം മുതൽ നിങ്ങൾക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. സ്വന്തം സബ്ജക്റ്റിൽ, സ്വന്തം ക്രാഫ്റ്റിൽ വിശ്വാസം ഉണ്ടെങ്കിൽ കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും ആദ്യ സിനിമ ചെയ്യുക. അന്നത്തെ മുപ്പതു ലക്ഷത്തിന് ഇന്നത്തെ അറുപതുകോടിക്ക്മുകളിലായിരുന്നുമൂല്യം.മമ്മുട്ടിക്ക് നിറക്കൂട്ടിൽ അഭിനയിച്ച പോൾ 75 000 . ന്യൂഡൽഹിയിൽ 1.5 ലക്ഷം . വാർത്ത ആവനാഴി ഒക്കെ 2 ലക്ഷം പിന്നെങ്ങനെ വടക്കൻ വീരഗാഥയിൽ ഒരു ലക്ഷം വിശ്വാസിക്കാൻ പറ്റുന്നില്ല. നാണമില്ലേടോ.. കഷ്ടം... ദിലീപിന്റെ പൃഷ്ഠം താങ്ങി നടന്നിട്ട് അവൻ ഡേറ്റ് തരില്ലേ? വെറുതെ എന്തിനാണ് പുതിയ പയ്യൻമാരെ കുറ്റം പറയുന്നത്. കലണ്ടർ എന്നൊരു ഊള പടം എടുത്തു. അത് പൃഥിരാജിന്റെ ഒരു അവസരം കളഞ്ഞു. എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്.

  വീഡിയോ കടപ്പാട്; മാസ്റ്റർ ബിൻ യുട്യൂബ് ചാനൽ

  Read more about: mammootty mahesh
  English summary
  Actor Mahesh Opens Up Mammootty's Remuneration And Why He Quit Direction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X