For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിൽ പായസം കൊടുക്കുന്നതിനെ ആ മുതിർന്ന നടൻ വിമർശിച്ചു, അത് വിഷമിപ്പിച്ചുവെന്ന് മണിയന്‍പിള്ള രാജു

  |

  അഭിനേതാവ് , നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് മണിയൻ പിള്ള രാജു. 1975ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടം ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ്. സുധീർ കുമാറായി സിനിമയിൽ എത്തിയ താരം പിന്നീട് മണിയൻ പിള്ള രാജുവായി മാറുകയായിരുന്നു.

  ചേട്ടൻ വിനീത് തന്റെ റോൾ മോഡൽ അല്ല, അച്ഛന്റെ ആ വാക്കുകൾ വളരെ വേദനിപ്പിച്ചിരുന്നു,വെളിപ്പെടുത്തി ധ്യാൻ

  അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മണിയൻ പിള്ള രാജു നിർമ്മാതാവിന്റെ കുപ്പായം അണിയുന്നത്. 1988-ല്‍ പുറത്ത് ഇറങ്ങിയ വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രമാണ് മണിയൻ പിള്ള രാജു ആദ്യമായി നിർമ്മിച്ച ചിത്രം. ഇത് സൂപ്പർ ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ വെള്ളാനകളുടെ നാടും അതിലെ കഥപാത്രങ്ങളും ചർച്ച വിഷയമാണ്. ഇപ്പോഴിത സിനിമയുടെചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തുകയാണ് മണിയൻ പിള്ള രാജു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഒരേ കോളേജിലാണ് പഠിച്ചത്, ശുദ്ധമായ സൗഹൃദമായിരുന്നു, ആശയുമായുള്ള വിവാഹത്തെ കുറിച്ച് ഡോ.ഷാജു

  തന്റെ സിനിമാ സെറ്റുകളില്‍ എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്ന് രാജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.നടന്റെ വാക്കുകൾ ഇങ്ങനെ... 'വെള്ളാനകളുടെ നാടിലെ' സെറ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നല്‍കുമായിരുന്നു. ഇത് കണ്ട തിക്കുറിശ്ശി ചേട്ടന്‍ തനിക്ക് എന്ത് അഹങ്കാരമാണെന്ന് തന്നോട് ചോദിച്ചു. ഇത്രയും നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നല്‍കുന്നത് അഹങ്കാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

  ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി. അത് കഴിഞ്ഞ് പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു. 'പായസം നല്‍കുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവര്‍ത്തിയാണെന്നും പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നല്‍കുന്നത് മൂലം എല്ലാവര്‍ക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണര്‍വോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു,അതിന് ശേഷം സെറ്റുകളില്‍ കപ്പലണ്ടി കൊടുത്തു തുടങ്ങിയെന്നം മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു. വെള്ളാനകളുടെ നാട് കൂടാതെ ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാമുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്നിവയാണ് മണിയൻപിള്ള രാജു നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.


  മമ്മൂട്ടിയും മോഹൻലാലുമായും വളരെ അടുത്ത സൗഹൃദമാണ് നടനുള്ളത്. ഇവരുമായുളള ബന്ധപ്പെട്ട സൗഹൃദ കഥയും പങ്കുവെയ്ക്കുന്നുണ്ട് മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു നടൻ തന്റെ 60ാം പിറന്നാൾ ആഘോഷിച്ചത്. മമ്മൂക്ക വളരെ ശുദ്ധനായ ആളാണെന്നാണ് താരം പറയുന്നത്. ''മമ്മൂട്ടി വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല.

  അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല.ഷൂട്ടിംഗ് സമയത്ത് താരങ്ങളുടെ റൂമുകളില്‍ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് ചര്‍ച്ചയായിരിക്കും. എന്നാല്‍ മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാന്‍ പറ്റുന്ന രണ്ട് പേരെ ഉള്ളു.
  ഒന്ന് താനും മറ്റൊന്ന് കുഞ്ചനുമാണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

  32 years of vellanakalude nadu | FilmiBeat Malayalam

  ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യൻ, അതാണ് മോഹൻലാൽ എന്നാണ് നടനെ കുറിച്ച് പറയുന്നത് . എന്നോട് എപ്പോഴും പറയാറുണ്ട് ആരേയും വഴക്ക് പറയാനോ വിഷമിപ്പിക്കാനോയുള്ള അവകാശം നമുക്ക് ഇല്ല എന്ന്. മോഹൻലാൽ ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല; മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു.

  Read more about: maniyanpilla raju
  English summary
  Actor Maniyanpilla raju About An Incident In Mohanlal's Vellanakalude Nadu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion