For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോവിലിന് മുന്നില്‍ നിന്നുള്ള ഷൂട്ട് കഴിഞ്ഞതോടെ ഇഷ്ടത്തിലായി; മനു വര്‍മ്മയും നടി സിന്ധുവും തമ്മിലുള്ള പ്രണയകഥ

  |

  നടന്‍ ജഗനാഥവര്‍മയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയ്ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട താരമാണ് മനു വര്‍മ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അതേ രൂപത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നും താരത്തിന് ഇല്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാം. അത് മനു തന്നെ അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണ്.

  വിവാഹ ദിവസത്തെ കുസൃതികൾ, നടി യാമി ഗൌതമിൻ്റെ വിവാഹ ചിത്രങ്ങൾ കാണാം

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി സിന്ധു വര്‍മയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോള്‍. കഴിഞ്ഞ വാലൈന്റന്‍സ് ദിനത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുവുമായി ആദ്യം കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പറയുന്നത്. വിശദമായി വായിക്കാം...

  ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അതില്‍ അഭിനയിക്കാന്‍ നല്ല മുടിയൊക്കെ ഉള്ള ഒരു കുട്ടിയെ വേണമായിരുന്നു. അന്ന് കലാതിലകമായ ആര്യ എന്നൊരു പെണ്‍കുട്ടിയെയാണ് ആദ്യം തീരുമാനിച്ചത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസമാണ് അവര്‍ക്ക് വരാന്‍ പറ്റില്ലെന്ന് പറയുന്നത്. അന്ന് പരശുരാമ ക്ഷേത്രത്തിന്റെ കോവിലിന്റെ തൊട്ട് മുന്നില്‍ വെച്ചാണ് ഷൂട്ട് നടത്തിയത്. 'ഇനി എങ്ങോട്ടും പോവുന്നില്ല, അങ്ങയുടെ പാതസേവ ചെയ്ത് ജീവിച്ചോളാം' എന്നൊരു ഡയലോഗും അതിലുണ്ട്. അത് ഭഗവാന്‍ അങ്ങ് അംഗീകരിച്ചു. അത്രയും ഞാനങ്ങ് പ്രതീക്ഷിച്ചില്ലെന്ന് തമാശരൂപേണ മനു പറയുന്നു.

  ആ സമയത്ത് രണ്ട് പേരുടെയും മനസില്‍ ഒരു ഇഷ്ടം തോന്നിയിരുന്നു. കുട്ടി ആയിരുന്നപ്പോള്‍ പോലും താരങ്ങളെ കണ്ടാല്‍ മൈന്‍ഡ് ആക്കാറില്ല. പക്ഷേ ചേട്ടനെ കണ്ടപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് നില്‍ക്കാനാണ് തോന്നിയതെന്ന് പിന്നീട് ഇവള്‍ പറഞ്ഞിരുന്നു. ആ ബഹുമാനം ഇപ്പോഴും കൊണ്ട് പോവുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ എന്ന് ഞാന്‍ വിചാരിക്കുന്നുവെന്ന് ചിരിച്ച് കൊണ്ട് മനു വര്‍മ്മ പറയുന്നു. 2000 ത്തിലാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നത്. അതിന് മുന്‍പ് രണ്ട് വര്‍ഷത്തോളം പ്രണയിച്ചു.

  സീരിയലില്‍ അഭിനയിക്കുന്നതില്‍ താന്‍ ഡ്രസ് ശ്രദ്ധിക്കാറില്ലെന്ന് കൂടി താരം പറഞ്ഞിരുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാരായ പിള്ളേര്‍ ഡ്രസ് വാങ്ങാനായി കാശ് ചിലവാക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിക്കും. എന്റെ കോസ്റ്റിയൂമര്‍ വരെ ചോദിച്ചിട്ടുണ്ട്. ചേട്ടാ, ഈ ഡ്രസ് എട്ട് വര്‍ഷം മുന്‍പ് ആ സീരിയലില്‍ ഇട്ട ഡ്രസ് അല്ലേ ഇതെന്ന്. ഇപ്പോഴും അത് സൂക്ഷിക്കുന്നു എന്ന് മാത്രമല്ല എന്റെ ഫിഗറിനും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇടയ്ക്ക് മുഖത്തിന് കുറച്ച് നടി വന്നെങ്കിലും അത് മാറി. വലിയ മാറ്റമൊന്നും വന്നില്ല.

  സൗന്ദര്യവര്‍ധന വസ്തുക്കളൊന്നും ഉപയോഗിക്കാറില്ല. ഇപ്പോഴാണ് സിന്ധു തന്ന ഒരു മരുന്ന് അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി രാത്രിയില്‍ മുഖത്ത് പുരട്ടിയിട്ട് കിടക്കുന്നത്. ബ്യൂട്ടിപാര്‍ലറില്‍ താനങ്ങനെ പോവാറില്ലെന്നാണ് സിന്ധു പറയുന്നത്. ഞാന്‍ അഭിനയിച്ച് തുടങ്ങി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യ അഭിനയിക്കുന്നത്. ഇപ്പോഴെ അമ്പതിനായിരം രൂപയുടെ മേക്കപ്പ് സാധാനങ്ങള്‍ അടങ്ങിയ ബാഗ് ഉണ്ട്. മിക്കവാറും അത് ഗര്‍ഭിണിയായി പ്രസവിക്കും. ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും അഭിനയിക്കാന്‍ ഇറങ്ങിയാല്‍ കച്ചറ പിച്ചറ സാധാനങ്ങളുമായിട്ടാണ് വരികയെന്നും താരം പറയുന്നു.

  Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: actor
  English summary
  Actor Manu Varma And Sindhu Varma's Reveals Their First Meeting And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X