twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു മകനാണ്.... ക്ഷുഭിതനായതിനു പിന്നിലെ കാരണം ഇത്!! ക്ഷമ ചോദിച്ച് മോഹൻലാൽ

    എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക.

    |

    കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായതും നിരവധി ചർച്ച നടന്നതും കന്യാസ്ത്രീകളുടെ സമരത്തിൽ നടൻ മോഹൻലാലിന്റെ പ്രതികരണത്തെ കുറിച്ചായിരുന്നു. കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് താരത്തിന്റെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ സംഭവം വൈറലായപ്പോൾ ക്ഷമാപണവുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

    മൂന്ന് വർഷമായി റിലേഷനുണ്ട്!! ഞാൻ പ്രണയിക്കുന്നത് വിവാഹം കഴിക്കാൻ വേണ്ടിയല്ല, വീണ്ടും രഞ്ജിനി ഞെട്ടിച്ചു, കാണൂമൂന്ന് വർഷമായി റിലേഷനുണ്ട്!! ഞാൻ പ്രണയിക്കുന്നത് വിവാഹം കഴിക്കാൻ വേണ്ടിയല്ല, വീണ്ടും രഞ്ജിനി ഞെട്ടിച്ചു, കാണൂ

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനിൽ കന്യാസ്ത്രീകൾ സമരം നടത്തി വരുകയാണ്. ഇതിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു മോഹൻലാൽ പ്രകോപിതാനായത്. ഇത്തരത്തിലുളള ഒരു പെരുമാറ്റം ഒരിക്കൽ പോലും മലയാളി ജനത മോഹൻലാലിൽ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ എന്തു കൊണ്ടാണ് താൻ അങ്ങനെ പ്രതികരിച്ചതെന്ന് ലാലേട്ടൻ തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്.

    നാണമുണ്ടോ ചോദിക്കാന്‍...!! കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ...നാണമുണ്ടോ ചോദിക്കാന്‍...!! കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ...

    അങ്ങനെ പ്രതികരിക്കനുള്ള കാരണം

    അങ്ങനെ പ്രതികരിക്കനുള്ള കാരണം

    എന്റെ അച്ഛന്റേയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ്‌ ആണ് "വിശ്വശാന്തി" . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു. അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

    ഞാനൊരു മകനാണ്

    ഞാനൊരു മകനാണ്

    കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായതെന്നും താരം പറഞ്ഞു.

    ആരേയും ഉദ്ദേശിച്ചല്ല

    ആരേയും ഉദ്ദേശിച്ചല്ല

    എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക.എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സംഭവം കഴിഞ്ഞ് ഒരു രത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്.

    ക്ഷുഭിതാനായി മോഹൻലാൽ

    ക്ഷുഭിതാനായി മോഹൻലാൽ

    മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ ആരാഞ്ഞത്.എന്നാൽ ഈ ചോദ്യത്തിനോട് മോഹൻലാലിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമാണ് ലഭിച്ചത്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ. ഒരു കാര്യം പറയുമ്പോള്‍.... കന്യാസ്ത്രീകൾക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്ത് ബന്ധം, നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ, ഇതൊക്കെയാണോ.. അത് പൊതു വികാരമാണോ. ഇത്രയും വലിയ പ്രശ്നം വഇവിടെ നടക്കുമ്പോൾ എന്നും മോഹൻലാൽ മധ്യമങ്ങളോട് പറഞ്ഞു.

    ബിഷപ്പിനെതിരെ ലൈംഗികാരോപണം

    ബിഷപ്പിനെതിരെ ലൈംഗികാരോപണം

    കന്യാസ്ത്രീകളുടെ സമരം ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളം ഹൈക്കോർട്ട് ജംഗ്ക്ഷനിൽ സമരം നടത്തുകയാണ്. സമരം ഒമ്പാതാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു.

    English summary
    actor mohanlal Apologized nun protest statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X