For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇയാളെയൊക്കെ പിടിച്ച് ആരേലും നായകനാക്കുമോ? മോഹന്‍ലാലിനെ പറ്റിയുള്ള ആദ്യ ചിന്ത

  |

  മലയാളത്തിലെ സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി അദ്ദേഹം മലയാളക്കരയെ വിസ്മയിപ്പിക്കുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മോഹന്‍ലാലിന്റെ സിംഹാസനത്തിനൊരു ഇളക്കം പോലും സംഭവിച്ചിട്ടില്ല. നാള്‍ക്കുനാള്‍ തന്റെ താരപ്രൗഢി വര്‍ധിപ്പിക്കുകയല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊന്നാണ്.

  പുതിയ കൂട്ടിനൊപ്പം സാക്ഷി മാലിക്; ക്യൂട്ട് ചിത്രങ്ങളിതാ

  എന്നാല്‍ മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ ചിത്രത്തെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് നടന്‍ എംആര്‍ ഗോപകുമാര്‍ പറയുന്നത്. ഇയാളെയൊക്കെ ആരെങ്കിലും നായകനാക്കുമോ എന്നായിരുന്നു തന്റെ ചിന്തയെന്നും അദ്ദേഹം പറയുന്നു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. വിശദമായി വായിക്കാം.

  ഇയാളെ പിടിച്ച് ആരെങ്കിലും നായകന്‍ ആക്കുമോ എന്ന് തോന്നിയിരുന്നു. നമ്മുടെ സങ്കല്‍പ്പത്തിലെ നായകനായി മമ്മൂക്ക നില്‍ക്കുകയല്ലേ. പക്ഷെ ലാല്‍ ആധികാരികമായി മനുഷ്യന്റെ ഹൃദയത്തിലേക്ക് ചാടിക്കയറുകയായിരുന്നുവെന്നാണ് ഗോപകുമാര്‍ പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ജീനിയസ് നടന്മാര്‍ ആണെന്നും അതുകൊണ്ടാണ് രണ്ടു പേരും ഇത്രയും കാലം സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ച താരമാണ് ഗോപകുമാര്‍. നേരത്തെ സീരിയല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തുന്നവരെ രണ്ടാം കിടക്കാരായാണ് കണ്ടിരുന്നതെന്നും സീരിയില്‍ താരങ്ങളോട് പുച്ഛമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും സീരിയലാണ് സിനിമയ്ക്ക് ദോഷമെന്ന് പറയാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് ഗോപകുമാര്‍.

  അടൂര്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോപകുമാര്‍. അടൂരിന്റെ മതിലുകളില്‍ പേരില്ലാത്തൊരു കഥാപാത്രമായി എത്തിയ താരം പിന്നീട് അടൂരിന്റെ വിധേയനിലെ തൊമ്മിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിലേക്ക് എത്തിയതിനെ പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. അതേസമയം അടൂര്‍ ആര്‍ക്കും തിരക്കഥ നേരത്തെ വായിക്കാന്‍ കൊടുക്കില്ലെന്നും അത് താനായാലും ശരി മമ്മൂട്ടിയായാലും ശരിയെന്നാണ് ഗോപകുമാര്‍ പറയുന്നത്. ഷോട്ട് എടുക്കുന്ന സമയത്ത് ഡയലോഗ് മാത്രം പറഞ്ഞു തരും. നേരത്തെ വായിച്ച് പഠിക്കാനൊന്നും അദ്ദേഹം അനുവദിക്കില്ലെന്നും ഗോപകുമാര്‍ പറയുന്നു.

  പച്ചക്കൊടിയെന്നാല്‍ ലീഗാകില്ല, ബീമാപ്പള്ളി വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷം: മഹേഷ് നാരായണന്‍

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  അടൂരിന്റ മതിലുകള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെ ജയിലില്‍ കഴിയുന്ന തടവുകാരനായിട്ടായിരുന്നു ഞാനെത്തിയത്. ഒരു അപ്രധാന വേഷമായിരുന്നു.നാലുവര്‍ഷം കഴിഞ്ഞ് അടൂര്‍ സര്‍ വിധേയനിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുകയായിരുന്നു. ഒരു ദിവസം ഞാന്‍ ഓഫീസിലിരിക്കുന്ന സമയം അടൂര്‍ എന്നെ വിളിച്ചിട്ട് വീട്ടിലേക്ക് വൈകുന്നേരം വരാന്‍ പറയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ചെന്നപ്പോഴാണ് വിധേയന്‍ സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറയുന്നത്. അതിലൊരു വേഷം താന്‍ ്‌ചെയ്താല്‍ കൊള്ളാമെന്നും പറഞ്ഞുവെന്നും താരം ഓര്‍ക്കുന്നു.

  Read more about: mr gopakumar mohanlal
  English summary
  Actor MR Gopakumar Opens Up About His First Thoughts On Mohanlal Becoming Hero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X