For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവിഹിതവും, വഴിവിട്ട ജീവിതവും മാത്രമല്ല വേര്‍പിരിയാനുള്ള കാരണം; ഇവരെ വെറുതേ വിടുകയാണ് വേണ്ടത്, വൈറല്‍ കുറിപ്പ്

  |

  നടന്‍ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും വേര്‍പിരിയുകയാണെന്ന വാര്‍ത്തകളായിരുന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആദ്യം സൂചനകള്‍ വച്ചാണ് വാര്‍ത്ത വന്നതെങ്കില്‍ പിന്നീട് തെളിവ് സഹിതം സത്യമാണെന്ന് അറിഞ്ഞു. ശേഷം ദേവിക തന്നെ കേട്ടതൊക്കെ ശരിയാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതോടെ താരദമ്പതിമാരുടെ ബന്ധത്തിലുണ്ടായ പ്രശ്‌നം എന്താണെന്നുള്ള അന്വേഷണങ്ങളുമായി.

  എന്തൊരു ക്യൂട്ട് ആണ്, മെഹ്റീൻ പിർസാഡയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ആരോപണങ്ങളുമൊക്കെ ഉയര്‍ന്ന് വരികയും ചെയ്തു. ഇരുവരുടെയും സ്വകാര്യതയെ പോലും മാനിക്കാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ദേവികയുടെ പ്രതികരണം തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ളതാണ്. അത്രയും മാന്യമായിട്ടാണ് ദേവിക കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അനുപമ എം ആചാരി. വിശദമായി വായിക്കാം..

  സെപ്പറേഷന്‍ എന്നത് പെയിന്‍ഫുള്‍ തന്നെയാണ്. അതിനെ അതിന്റെ എല്ലാ ഭാവത്തോടെയും തന്നെ അഭിമുകീകരിക്കണം.. കരയണം.. ഒറ്റക്കിരിക്കണം.. എല്ലാരില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കണം... അതൊക്ക വ്യക്തിപരമാണ്. ചിലര്‍ ആ സെപ്പറേഷന്‍ തുടങ്ങുന്ന സമയങ്ങളില്‍ ഇങ്ങനെ ഒന്നും ആവില്ല. വളരെ അധികം ആക്റ്റീവ് ആയി കാണാം. പല കാര്യങ്ങളിലും ഇടപെടുന്നതായി കാണാം.. എന്ത് തന്നെ ആയാലും.. It depends.. It takes time to heal...?

  അതിനേക്കാള്‍ വിഷമം നിറഞ്ഞതാണ്, എല്ലാം എല്ലാം ആയിരുന്ന ഒരാളെ ആണ് സെപ്പറേഷന് വിധേയന്‍ ആക്കേണ്ടത് എന്നത്. ശരീരം മാത്രമേ അയാളില്‍ നിന്ന് സെപ്പറേറ്റഡ് ആകുന്നുള്ളു.. മനസും ബുദ്ധിയും അകലാന്‍ സമയം എടുക്കും.. കാലങ്ങള്‍ എടുക്കും. ദേവിക പറഞ്ഞ വാക്യങ്ങളില്‍ എല്ലാം ഉണ്ട്. പക്വത ഉണ്ട്. ഒരു ബന്ധം വേര്‍പിരിയുമ്പോള്‍ മലയാളി കണ്ടെത്തുന്ന കാരണങ്ങള്‍ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേര്‍പിരിയാന്‍ ഉള്ള കാരണങ്ങള്‍ എന്ന് എപ്പോഴാണ് നമ്മള്‍ മനസിലാക്കുക.

  എന്നെ വിവാഹം കഴിക്കാന്‍ ഗായത്രി തന്നെയാണ് തീരുമാനിച്ചത്; പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഗിന്നസ് പക്രു

  ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ ആര്‍ക്കാണ് സാധിക്കുക. ഒരുപാട് പരസ്പരം സ്‌നേഹിക്കുന്നുണ്ടെങ്കിലും ഒത്തുപോകാന്‍ പറ്റില്ല എന്ന കോംപ്ലിക്കേറ്റഡ് കാരണങ്ങള്‍ക്ക് എങ്ങനെയാണ് വിശദീകരണം നല്‍കുക. അല്ല രണ്ടുപേര്‍ പിരിയുമ്പോള്‍, ആര്‍ക്കൊക്കെയാണ് വിശദീകരണം നല്‍കേണ്ടത്? ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിച്ചാല്‍ ചിലപ്പോള്‍ പരസ്പരം കൊല്ലേണ്ടി വന്നാലോ എന്ന് പേടിച്ചു വേർപിരിയുന്ന ബന്ധങ്ങള്‍ പോലും ഉണ്ട്.

  പ്ലസ് ടു വിൽ നിന്നാണ് വിഷ്ണു ചേട്ടന്‍ ഇഷ്ടം പറയുന്നത്; ഡിഗ്രി എത്തിയപ്പോള്‍ വിവാഹം കഴിച്ചെന്നും അനു സിത്താര

  Methil devika reveals the reason for divorce with Mukesh

  ആ സ്ത്രീയെയും പുരുഷനെയും വെറുതെ വിടുക. എല്ലാവരുടെയും ചോയിസ് എല്ലായ്പോഴും ശരിയാകണം എന്നില്ല. എട്ടു കൊല്ലം കൂടെ ജീവിച്ച നാളുകള്‍ വേസ്റ്റ് ആയോ എന്നുള്ളതാണ് ആലോചിക്കേണ്ടത്. മേതില്‍ ദേവികയെ സംബന്ധിച്ചിടത്തോളം ഫിനാന്‍ഷ്യലി അല്ലെങ്കില്‍ പ്രൊഫഷണലി വലിയ താഴ്ചകള്‍ ഉണ്ടായിക്കാണാന്‍ വഴിയില്ല. അവര്‍ എസ്റ്റാബ്ലിഷ്ഡ് ആണ്. അന്നും ഇന്നും. തകര്‍ച്ചകള്‍ സംഭവിക്കുന്നത് എട്ടു വര്‍ഷം സ്വന്തം ആവശ്യങ്ങള്‍ ഒക്കെ മാറ്റി വച്ചു പാര്‍ട്ണര്‍ക്കു വേണ്ടി ലൈഫ് ഡെഡിക്കേറ്റ് ചെയ്ത ചിലര്‍ക്ക് ആവും. ഇവര്‍ അടിപൊളി ആണ്. Pls, സഹതാപം കാണിച്ചു നമ്മള്‍ ചെറുതാവാതെ ഇരുന്ന മതി. മുകേഷിനെ കുറ്റപ്പെടുത്തി ആള് കളിക്കാതെ ഇരുന്നാല്‍ മതി. അവര്‍ക്ക് അവരുടെ ഡിഗ്‌നിറ്റി ഉണ്ട്. പേരും പ്രശസ്തിയും ഉണ്ട്. 45 വയസില്‍ 30 ന്റെ സൗന്ദര്യം ഉണ്ട്. അവര്‍ ജീവിച്ചോട്ടെ..

  Read more about: mukesh മുകേഷ്
  English summary
  Actor Mukesh And Methil Devika Divorce: A Write-up Supporting The Couple Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X